Madism Desk
അമിതമായാൽ അമൃതും വിഷം
തണ്ണിമത്തൻ ആരോഗ്യപ്രദമാണെങ്കിലും ഒരേസമയം വലിയ അളവിൽ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്കും മറ്റ് അസ്വസ്ഥതകൾക്കും കാരണമായേക്കാം.
ഭക്ഷണത്തിന് ശേഷം തണ്ണിമത്തൻ കഴിക്കുന്നത്
ഭരിച്ച ഭക്ഷണത്തിന് തൊട്ടുപിന്നാലെ തണ്ണിമത്തൻ കഴിക്കുന്നത് ദഹനപ്രക്രിയയെ സങ്കീർണ്ണമാക്കാൻ സാധ്യതയുണ്ട്
മുറിച്ചുവെച്ച തണ്ണിമത്തനിലെ അപകടം
നേരത്തെ മുറിച്ചുവെച്ചതോ അശ്രദ്ധമായി സൂക്ഷിച്ചതോ ആയ തണ്ണിമത്തനിൽ സാൽമൊണല്ല (Salmonella) പോലുള്ള ബാക്ടീരിയകൾ വളരുന്നത് ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് വഴിവെക്കും
കൃത്രിമ നിറങ്ങളും രാസവസ്തുക്കളും
തണ്ണിമത്തന് ചുവപ്പ് നിറം നൽകാൻ ചേർക്കുന്ന ഈറിത്രോസിൻ (Erythrosine) പോലുള്ള രാസവസ്തുക്കൾ ശരീരത്തിന് അതീവ ഹാനികരമാണ്
തണ്ണിമത്തനിലെ ലൈക്കോപീൻ
തണ്ണിമത്തനിലെ ലൈക്കോപീൻ അമിതമായി ഉള്ളിലെത്തുന്നത് ഗ്യാസ്, വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം
മുൻകരുതലാണ് പ്രധാനം
പഴങ്ങൾ എപ്പോഴും ശുദ്ധമായ വെള്ളത്തിൽ കഴുകി ഉപയോഗിക്കാനും, അസ്വാഭാവികമായ നിറമോ രുചിയോ തോന്നിയാൽ ഒഴിവാക്കാനും ശ്രദ്ധിക്കുക