ആർത്തവ വേദനയാണോ നിങ്ങളുടെ വില്ലൻ? ഈ എളുപ്പവഴികൾ ഒന്ന് പരീക്ഷിച്ച് നോക്കൂ!

Madism Desk

ആർത്തവസമയത്തെ വയറുവേദനയും നടുവേദനയും കുറയ്ക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ നോക്കാം

ഒരു ചൂടുവെള്ളക്കുപ്പിയോ ഹീറ്റിങ് പാഡോ അടിവയറ്റിൽ വെച്ച് ചൂടുപിടിക്കുന്നത് പേശികൾ റിലാക്സ് ആകാനും വേദന പെട്ടെന്ന് കുറയാനും നല്ലതാണ്.

നടത്തം, ലളിതമായ യോഗ, സ്ട്രെച്ചിങ് തുടങ്ങിയ വ്യായാമങ്ങൾ വേദന കുറയ്ക്കാൻ സഹായിച്ചേക്കാം.

ശരീരത്തിൽ ജലാംശം നിലനിർത്തുക. ഇഞ്ചി ചേർത്ത ചൂടുപാനീയങ്ങൾ ചിലർക്ക് ആശ്വാസം നൽകാം.

അടിവയറ്റിൽ വൃത്താകൃതിയിൽ മൃദുവായി മസാജ് ചെയ്യുന്നത് അസ്വസ്ഥത കുറയ്ക്കാൻ സഹായിച്ചേക്കാം.

ആവശ്യത്തിന് ഉറങ്ങുകയും മാനസികസമ്മർദം കുറയ്ക്കുകയും ചെയ്യുക. ശരീരത്തിന് ക്ഷീണം തോന്നുമ്പോൾ വിശ്രമിക്കാൻ സമയം കണ്ടെത്തുക.

ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിന് ആശ്വാസം നൽകാനും പേശികളുടെ മുറുക്കം കുറയ്ക്കാനും സഹായിച്ചേക്കാം.

ഇലക്കറികൾ, പയർവർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയ്‌ക്കൊപ്പം ഇരുമ്പും പ്രോട്ടീനും ധാരാളമുള്ള ഭക്ഷണങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.