Madism Desk
സവാള അരിയുമ്പോള്‍ എന്‍സൈമുകളും സള്‍ഫെനിക് ആസിഡും പുറത്തുവരുന്നു. ഇവ സംയോജിച്ച് 'പ്രൊപ്പനേത്തിയല്‍ എസ്-ഓക്സൈഡ്' എന്ന അസ്വസ്ഥതയുണ്ടാക്കുന്ന വാതകം രൂപപ്പെടുന്നു.
കണ്ണിന്റെ കൃഷ്ണമണിയെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ജലപാളിയില്‍ പ്രൊപ്പനേത്തിയല്‍ എസ്-ഓക്സൈഡ് സ്പര്‍ശിക്കുമ്പോള്‍ അത് സള്‍ഫ്യൂരിക് ആസിഡായി മാറുന്നു. അങ്ങനെയാണ് കണ്ണില്‍ വെള്ളംനിറയുന്നത്.
ചിലര്‍ക്ക് പെട്ടെന്ന് കണ്ണുനിറയും, എന്നാല്‍ മറ്റു ചിലരില്‍ അത്ര പ്രകടമായി ഇത് കാണപ്പെടില്ല.
കണ്ണെരിച്ചില്‍ പലര്‍ക്കും പലവിധമാണ് അനുഭവപ്പെടുക. ചില പൊടിക്കൈകളിലൂടെ ഇവയുടെ തീവ്രത കുറയ്ക്കാം.
സവാള മുറിക്കുമ്പോള്‍ അതിലെ സള്‍ഫ്യൂരിക് ആസിഡ് സംയുക്തങ്ങളുടെ അളവ് കുറയ്ക്കുക എന്നതാണ് ഫലപ്രഥമായ മാര്‍ഗം.
സവാള മുറിക്കുന്നതിന് മുന്‍പ് 30 മിനിറ്റ് നേരം ഐസ് വെള്ളം നിറച്ച പാത്രത്തില്‍ ഇട്ടു വെച്ച് തണുപ്പിക്കുക. അപ്പോള്‍ കണ്ണെരിച്ചില്‍ കുറയും.
സവാളയുടെ തൊലികളഞ്ഞ് കുറച്ചുനേരം ഫ്രീസറില്‍ വെക്കുക. അതിനുശേഷം നുറുക്കാം.
വാള നുറുക്കുമ്പോള്‍ ഗോഗിള്‍സ് ധരിക്കുന്നതും നല്ലതാണെന്ന് പറയപ്പെടുന്നു.
മൂര്‍ച്ചയുള്ള കത്തി ഉപയോഗിക്കുന്നതും സഹായകമായേക്കാം. കണ്ണെരിച്ചിലിന് കാരണമാകുന്ന ഘടകങ്ങള്‍ വായുവിലേക്ക് കുറഞ്ഞ അളവില്‍ പടരും എന്നതാണ് ഇതിന് കാരണം.