Madism Desk
എസി യുടെ താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്താം. വൈദ്യുതി ഉപയോഗം കുറയുന്നതിലൂടെ വൈദ്യുതി ബില്‍ കുറയുന്നു. (ഓരോ ഡിഗ്രി സെല്‍ഷ്യസിനും അഞ്ച് ശതമാനത്തോളം ഊര്‍ജലാഭം)
ശരീര ഉഷ്മാവിന് അനുയോജ്യമായ താപനില ക്രമീകരിക്കുന്നതിലൂടെ മെച്ചപ്പെട്ട ആരോഗ്യം. ഭൂരിഭാഗം എസികളും 30 മിനിറ്റിനുള്ളില്‍ മുറി തണുപ്പിക്കുമെന്നതിനാല്‍ ടൈമര്‍ മുഖേനയോ അല്ലാതെയോ ഇടയ്ക്കിടെ എസി ഓഫ് ചെയ്യുക.
എസി സ്ഥാപിച്ചിരിക്കുന്ന മുറികളിലെ തുറന്നിട്ട വാതില്‍, ജനല്‍, ദ്വാരങ്ങള്‍ എന്നിവയിലൂടെ പുറത്തുള്ള വായു മുറിക്കുള്ളിലേക്ക് വരുന്നതും വായുവുമായി കലരുന്നതും വൈദ്യുതി നഷ്ടമുണ്ടാക്കാനും ഉയര്‍ന്ന വൈദ്യുതി ബില്ലിനും കാരണമാകും.
ഉഷ്ണത്തിന് പ്രതിവിധിയായി ഫാന്‍ ഉപയോഗിച്ചതിന് ശേഷം ആവശ്യത്തിനെങ്കില്‍ മാത്രം എസി ഉപയോഗിക്കുക. (എസി യുടെ വൈദ്യുതി ഉപയോഗം ഫാനിന്റെ 15 ഇരട്ടിയാണ്)
6 മാസത്തില്‍ ഒരിക്കല്‍ എസി ഫില്‍റ്ററുകള്‍ വൃത്തിയാക്കുക. വൃത്തിയുള്ള ഫില്‍റ്ററുകള്‍ പൊടിയും മറ്റും തണുപ്പിക്കുമെന്നതിനാല്‍ വൈദ്യുതി ഉപഭോഗം കുറയുന്നു.
പൊടി നിറഞ്ഞ ഫില്‍റ്റര്‍ എസി കേടാകുന്നതിനും ഉയര്‍ന്ന വൈദ്യുതി ഉപയോഗത്തിനും കാരണമാകുന്നു.