മകള്‍ക്കൊപ്പം, ഒരു ഹിമാലയന്‍ യാത്ര

Madism Desk

ഇന്ദ്രജിത്ത് സുകുമാരന്റെ ഹിമാലന്‍ യാത്രയുടെ ചിത്രങ്ങള്‍ ശ്രദ്ധേയമാകുന്നു.

മകള്‍ പ്രാര്‍ഥന ഇന്ദ്രജിത്തിന് ഒപ്പമുള്ള യാത്രയുടെ ചിത്രങ്ങളാണ് പങ്കുവച്ചിട്ടുള്ളത്.

ലഡാക്കിലേക്ക് ഇരുവരും നടത്തിയ റോഡ് ട്രിപ്പിന്റേതാണ് ചിത്രങ്ങള്‍.

ഇന്ദ്രജിത്തിന് പുറമെ പ്രാര്‍ഥനയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഒഫീഷ്യല്‍ വിഡിയോ ഗ്രാഫര്‍ പകര്‍ത്തിയത് എന്ന് ക്യാപ്ഷനോടെ ഒരു വിഡിയോയും പ്രാര്‍ഥന ഷെയര്‍ ചെയ്തിട്ടുണ്ട്.

നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് കമന്റുകളില്‍ എത്തിയിട്ടുള്ളത്.

ഐ മിസ് യു ഗയ്‌സ്... എന്നാണ് നടിയും ഡിസൈനറുമായ പൂര്‍ണിമ ഇന്ദ്രജിത്ത് നല്‍കിയിരിക്കുന്ന കമന്റ്.

അഛനും മോളും കൂടി സന്യാസം കഴിഞ്ഞ് എന്ന് വരും... ഭഗവാനെ.... എന്നാണ് മല്ലിക സുകുമാരന്റെ കമന്റ്.