Entertainment Desk
‘Into The Wild 2026’ കോച്ചർ ഷോയിൽ ഷോസ്റ്റോപ്പറായി തിളങ്ങി താരം.
ബ്ലാക്ക് കളറിലുള്ള മിറർ വർക്ക് ലെഹങ്കയും കേപ്പും അണിഞ്ഞ് കൃതി ഫാഷൻ വേദിയിൽ ശ്രദ്ധനേടി.
ഡിസൈനർ അഭിനവ് മിശ്രയുടെ സിഗ്നേച്ചർ ശൈലിയായ മിറർ വർക്ക്, എംബ്രോയ്ഡറി, മെറ്റാലിക് അലങ്കാരങ്ങൾ എന്നിവ വസ്ത്രത്തിന് പ്രത്യേക ഭംഗി നൽകുന്നു.
ഡിസൈനർ ബ്രാൻഡിന്റെ തനതായ ചിഹ്നമായ കുതിരയുടെ രൂപങ്ങളും വസ്ത്രത്തിലെ അലങ്കാരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിളങ്ങുന്ന മിറർ വർക്ക് കൊണ്ട് അലങ്കരിച്ച, ശരീരത്തോട് ചേർന്നുനിൽക്കുന്ന ആഴത്തിലുള്ള വി-നെക്ക് ബ്ലൗസാണ് വേഷത്തിന്റെ മറ്റൊരു ആകർഷണം.
നീതി സിങ് ജ്വല്ലറി ഒരുക്കിയ പരമ്പരാഗത ആഭരണങ്ങളാണ് കൃതി സനോണിന്റെ ലുക്കിന് കൂടുതൽ രാജകീയ ഭംഗി നൽകിയത്.
വസ്ത്രധാരണത്തിന് ഇണങ്ങുന്ന രീതിയിൽ സ്മോക്കി ഐ മേക്കപ്പും നാച്ചുറൽ ന്യുഡ് ലിപ് ഷേഡും നൽകി മേക്കപ്പും ആകർഷകമാക്കി.