ഇന്ത്യൻ ചർമത്തിന് ഇണങ്ങുന്ന 6 ലിപ്സ്റ്റിക് ഷേഡുകൾ

Madism Desk

Nude Shades (ന്യൂഡ് ഷേഡുകൾ)

ഓഫീസിലേക്കും കോളേജിലേക്കും പോകുമ്പോൾ നാച്ചുറൽ എന്നാൽ സ്റ്റൈലിഷുമായ ലുക്ക് ആഗ്രഹിക്കുന്നവർക്ക് ഈ ഷേഡ് തിരഞ്ഞെടുക്കാം.

Classic Red (ക്ലാസിക് റെഡ്)

ഇന്ത്യൻ ചർമത്തിന് കൂടുതൽ തിളക്കം നൽകുന്ന ക്ലാസിക് റെഡ് വിവാഹങ്ങൾക്കും പാർട്ടികൾക്കും ബോൾഡ് ലുക്ക് നൽകാൻ മികച്ചതാണ്

Warm Terracotta (ടെറാക്കോട്ട)

എല്ലാത്തരം വസ്ത്രങ്ങൾക്കോപ്പവും ഇണങ്ങുന്ന ഈ വാം ടോൺ, വൈകുന്നേരങ്ങളിലെ ഔട്ടിംഗുകൾക്ക് ഉപയോഗിക്കുന്നത് നല്ലതാണ്

Deep Plum/Berry (പ്ലം അല്ലെങ്കിൽ ബെറി)

ഇരുണ്ട നിറങ്ങൾ ഇഷ്‌ടപ്പെടുന്നവർക്ക് പാർട്ടി വെയറുകൾക്കൊപ്പം പരീക്ഷിക്കാവുന്ന ബോൾഡ് ഷേഡാണിത്

Dusty Pink (ഡസ്റ്റി പിങ്ക്)

പകൽ സമയത്തെ ആഘോഷങ്ങൾക്കും ചെറിയ പരിപാടികൾക്കും ക്യൂട്ട് ലുക്ക് നൽകാൻ ഈ ഷേഡ് മികച്ചതാണ്

Peachy Coral (പീച്ചി കോറൽ)

വേനൽക്കാല യാത്രകളിലും മറ്റും മുഖത്തിന് പെട്ടെന്ന് ഒരു ഫ്രഷ് ഫീൽ നൽകാൻ ഈ ഷേഡ് സഹായിക്കുന്നു