Madism Desk
രോഗങ്ങളുടെ കാലം കൂടിയാണ് മഴക്കാലം. അല്‍പം മുന്‍കരുതലെടുത്താല്‍ മഴക്കാല രോഗങ്ങള്‍ കാര്യക്ഷമായി പ്രതിരോധിക്കാന്‍ കഴിയും.
ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള വിവിധ തരം പനികള്‍ മഴക്കാലത്താണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സമയം കൂടിയാണിത്.
കൊതുകുകള്‍ മൂലം പടരുന്ന രോഗങ്ങളില്‍ നിന്ന് രക്ഷനേടാനായി കൊതുകുകളെ പ്രതിരോധിക്കാന്‍ ജാഗ്രത വേണം.
കൊതുകിന്റെ ഉറവിടങ്ങള്‍ ഇല്ലാതാക്കാന്‍ പ്രത്യേക ശ്രദ്ധയുണ്ടാകണം. വീടിനുചുറ്റും മഴവെള്ളം കെട്ടിനില്‍ക്കുന്ന ചെറുപാത്രം, ചിരട്ട, സണ്‍ഷേഡുകള്‍, മരപ്പൊത്തുകള്‍ തുടങ്ങിയവയില്‍ കെട്ടിനില്‍ക്കുന്ന മഴവെള്ളം അടിയന്തരമായി നീക്കണ.
ആഴ്ചയിലൊരിക്കല്‍ വീട്ടിനുള്ളിലും പരിസരത്തും കെട്ടിനില്‍ക്കുന്ന വെള്ളം ഒഴിവാക്കാനും പരിസരം ശുചിയാക്കാനും ശ്രദ്ധിക്കുന്നത് രോഗവ്യാപനം തടയും.
കൊതുക്, കൂത്താടി നശീകരണം, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ടെറസിലടക്കം വെള്ളക്കെട്ട് ഒഴിവാക്കുക
ലക്ഷണങ്ങള്‍ അവഗണിക്കരുത്
പനി, തലവേദന, കണ്ണിനു പുറകില്‍ വേദന, ശക്തിയായ പേശിവേദന, ശരീരത്തില്‍ ചുവന്ന പാടുകള്‍ തുടങ്ങിയവ ഡെങ്കിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങളാണ്.
ഡെങ്കിപ്പനിയുള്ള ഒരാളെ കടിക്കുന്ന കൊതുകിന്റെ മുട്ടകള്‍ വിരിഞ്ഞുണ്ടാകുന്ന കൊതുകുകളും രോഗവാഹകരായിരിക്കും.
രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടുക. സ്വയം ചികിത്സ പാടില്ല.
തുടര്‍ച്ചയായ ഛര്‍ദ്ദി, വയറുവേദന, കറുത്ത മലം, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തുനിന്ന് രക്തസ്രാവം ഉണ്ടാവുക, രക്തസമ്മര്‍ദ്ദം താഴുക,ശ്വാസംമുട്ട് തുടങ്ങിയവ അപായ സൂചനകളാണ്.
രോഗലക്ഷണങ്ങളെ അവഗണിക്കാതെ കൃത്യസമയത്ത് ശരിയായ ചികിത്സ തേടണം. അടിയന്തര ചികിത്സാസഹായം ഉറപ്പാക്കണം.
പനി മാറിയാലും മൂന്നുനാല് ദിവസം കൂടി ശ്രദ്ധവേണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, പഴച്ചാറുകള്‍, തിളപ്പിച്ചാറിയ വെള്ളം എന്നിവ കുടിക്കണം.