Madism Desk
പുതിയ ചിത്രങ്ങളുമായി നടി നസ്രിയ.
പരമ്പരാഗത ഇന്ത്യൻ വസ്ത്രധാരണവും മോഡേൺ ഫാഷൻ ശൈലിയും സമന്വയിപ്പിച്ച എലഗന്റ് പാർട്ടി വെയർ ലുക്കിലുള്ള ഫോട്ടോകളാണ് നസ്റിയ പങ്കുവച്ചിരിക്കുന്നത്.
കടും ചുവപ്പ് (ക്രിംസൺ റെഡ്) നിറത്തിലുള്ള സുതാര്യതയുള്ള ഡിസൈനർ സാരി. സാരിയിൽ നേർത്ത വരകളും ചെറിയ മൾട്ടികളർ അലങ്കാരങ്ങളും കാണാം.
ചുവപ്പ്, കറുപ്പ്, ഗോൾഡൻ, ക്രീം നിറങ്ങൾ ചേർന്ന ഹെവി വർക്ക് ബ്ലൗസ്. ത്രികോണാകൃതിയിലുള്ള ഡീപ് വി-നെക്ക് ഡിസൈനും മുക്കാൽ കൈയുമാണ് പ്രത്യേകത.
പരമ്പരാഗത ഇന്ത്യൻ ശൈലിയിലുള്ള ജ്യോമെട്രിക്, എംബ്രോയ്ഡറി പാറ്റേണുകൾ ബ്ലൗസിന്റെ ഭംഗി കൂട്ടുന്നു.
അരികുകളിലെ ചെറിയ വർണാഭമായ അലങ്കാരങ്ങളാണ് സാരിയുടെ മാറ്റ് വർധിപ്പിക്കുന്നത്.
ഒന്നിലധികം സിൽവർ മെറ്റൽ വളകൾ, വിരലിൽ സ്റ്റോൺ പതിച്ച മോതിരം എന്നിവ ഉൾപ്പെടെ മിിമൽ ആഭരണങ്ങളാണ് ലുക്കിന് നൽകിയിരിക്കുന്നത്.