വി ഡി സതീശൻ മന്ത്രിസഭയിലെ പുതുമുഖ മന്ത്രിമാർ

Madism Desk

കേരളത്തിലെ 13മത് മുഖ്യമന്ത്രിയായി വി ഡി സതീശൻ അധികാരമേറുമ്പോൾ ഒപ്പം പുതുമുഖ മന്ത്രിമാരും!

എറണാകുളം ജില്ലയിൽ നിന്നുള്ള കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രിയും 2001 മുതൽ തുടർച്ചയായി പറവൂർ മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലെത്തുന്ന എംഎൽഎയുമാണ് വി.ഡി സതീശന്‍

2011 മുതൽ പേരാവൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇരിട്ടിയിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എയാണ് അഡ്വ. സണ്ണി ജോസഫ്. 2025 മെയ് 8 മുതൽ കെപിസിസിയുടെ പ്രസിഡൻ്റായി തുടരുന്ന അദ്ദേഹം ആദ്യമായാണ് മന്ത്രിയാകുന്നത്

കോൺഗ്രസ് യുവനേതാവായ പി.സി. വിഷ്ണുനാഥ് 2006 മുതൽ 2016 വരെ കേരളനിയമസഭാ അംഗവുമായിരുന്നു. ഇപ്പോൾ വി ഡി സതീശൻ ക്യാബിനെറ്റില്‍ അംഗമായി.

2016 മുതൽ അങ്കമാലിയിൽ നിന്നും നിയമസഭയിലെത്തുന്ന നേതാവാണ് റോജി എം ജോൺ. കോൺഗ്രസിൻ്റെ യുവ മന്ത്രിമാരിൽ ഒരാളാണ്.

ali cv

2021 മെയ് 3 മുതൽ കൽപ്പറ്റ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗവും കെ.പി.സി.സിയുടെ വർക്കിംഗ് പ്രസിഡൻറുമായ ടി സിദ്ധീഖ് ഇത്തവണ മന്ത്രിസ്ഥാനവും വഹിക്കുന്നു.

ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കായംകുളത്ത് നിന്നും നിയമസഭയിലെത്തിയ എം ലിജു. വി ഡി സതീശൻ നയിക്കുന്ന മന്ത്രിസഭയിലെ പുതുമുഖമാണ്.

കേരളത്തിലെ ഏക വനിതാ ഡി സി സി പ്രസിഡന്റായ ബിന്ദു കൃഷ്ണ ആദ്യമായാണ് എംഎൽഎ ആകുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തന്നെ മന്ത്രിസഭയിൽ സ്ഥാനം ഉറപ്പിച്ച നേതാക്കളിലൊരാള്‍

കോങ്ങാട് എംഎൽഎയും, പാലക്കാട് എംപി വി കെ ശ്രീകണ്ഠന്റെ ഭാര്യയുമാണ് കെ എ തുളസി. പുതുമുഖ മന്ത്രിയായാണ് കെ എ തുളസിയുടെ നിയമസഭ പ്രവേശനം.

കൊടുങ്ങല്ലൂർ എംഎൽഎയും, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഒ ജെ ജനീഷ് മന്ത്രിസഭയിലെ യുവപുതുമുഖമാണ്

മണ്ണാർക്കാട് നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ എൻ. ഷംസുദ്ദീൻ. യു.ഡി.എഫിന്റെ ഘടക കക്ഷയായ മുസ്ലിംലീഗിന്റെ പ്രതിനിധിയാണ്.

2011 മുതൽ 2016 വരെ അഴീക്കോട് നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എം.എൽ.എയാണ് കെ.എം. ഷാജി. ഇത്തവണ പുതുമുഖ മന്ത്രിമാരിൽ ഉൾപ്പെടുന്നു.

മുസ്‌ലിംലീഗ് നേതാവും ഏറനാട് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ അംഗവുമായ പി.കെ. ബഷീർ, പുതുമുഖ മന്ത്രിയായാണ് സഭയിലെത്തുന്നത്

കളമശ്ശേരിയിൽ നിന്നും മിന്നും വിജയം സ്വന്തമാക്കി നിയമസഭയിലെത്തുന്ന ഇ വി അബ്ദുൽ ഗഫൂർ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകനാണ്.

സിഎംപി നേതാവായ സി പി ജോൺ രാഷ്ട്രീയ കേരളത്തിൽ പുതുമുഖമല്ല. എന്നാൽ ആദ്യമായി തിരുവനന്തപുരത്തുനിന്നും നിയമസഭയിലെത്തുമ്പോൾ മന്ത്രിപദവികൂടെ അലങ്കരിക്കുന്നു.