Madism Desk
സോഷ്യല്‍ മീഡിയയില്‍ പുതിയ ചിത്രങ്ങളുമായി പത്മപ്രിയ. മിനിമല്‍ വൈറ്റ് ഡ്രസിനൊപ്പം വര്‍ണ്ണാഭമായ ആക്‌സസറികള്‍ ചേര്‍ത്ത് ആര്‍ട്ടിസ്റ്റിക്, ഹെറിറ്റേജ് എസ്തറ്റിക് ഫീലിലാണ് ഫോട്ടോകളുള്ളത്.
വെള്ള നിറത്തിലുള്ള, ഫ്‌ലോവി മാക്‌സി/ഹാള്‍ട്ടര്‍-നെക്ക് സ്‌റ്റൈല്‍ ഡ്രസിലുള്ള ബോള്‍ഡ് ചിത്രങ്ങളാണ് പത്മ പ്രിയ പങ്കുവച്ചിരിക്കുന്നത്.
ഭാരം കുറഞ്ഞ, സോഫ്റ്റ് കോട്ടണ്‍ ഫാബ്രിക്കില്‍ സ്വതന്ത്രമായി ഒഴുകുന്ന സിലൂറ്റ് ടൈപ്പ് വസ്ത്രമാണ് താരം ചിത്രങ്ങളില്‍ധരിച്ചിരിക്കുന്നത്.
ഡീപ് വി-നെക്ക് ഹാള്‍ട്ടര്‍ കട്ട് ഫിറ്റഡ് ഡിസൈനിവുള്ള പ്യൂര്‍ വൈറ്റ് കോസ്റ്റിയൂം എലിഗന്റ്, ബോഹീമിയന്‍ ഫീല്‍ നല്‍കുന്നു.
കട്ടിയുള്ള പച്ച ബീഡ് നെക്ലേസ്. ടാസല്‍/ജുംക സ്‌റ്റൈല്‍ ഇയര്‍റിങ്‌സ്. സ്വര്‍ണ്ണ നിറത്തിലുള്ള വള എന്നിവയാണ് ആഭരണങ്ങളായി ധരിച്ചിട്ടുള്ളത്.
മഞ്ഞ, പച്ച, നീല, പിങ്ക് ദുപ്പട്ടയും ചില ഫോട്ടോകളില്‍ ഉപയോഗിച്ചിട്ടുണ്ട്.