Madism Desk
ദീർഘനേരം ഇരിക്കുമ്പോൾ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും അമിതവണ്ണത്തിനും സാധ്യതയുണ്ട്.
ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നത് രക്തചംക്രമണത്തെ ബാധിക്കാം. ഇതുവഴി രക്തസമ്മർദം, കൊളസ്ട്രോൾ, ഹൃദ്രോഗ സാധ്യത എന്നിവ വർധിക്കും.
ദീർഘനേരം ഇരിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ ബാധിക്കുകയും ചെയ്യാം.
ദീർഘനേരവും തെറ്റായ രീതിയിലുമുള്ള ഇരിപ്പ് നടുവേദന, കഴുത്തുവേദന, തോളുവേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.
ശരീരത്തിൽ ചലനം നടക്കാതിരിക്കുമ്പോൾ കാലുകൾ, ഇടുപ്പ്, വയർ തുടങ്ങിയ ഭാഗങ്ങളിലെ പേശികൾ ദുർബലമാകാം.
ദീർഘനേരം ഒരേ രീതിയിൽ ഇരിക്കുന്നത് കാലുകളിൽ വീക്കം, മരവിപ്പ് തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകാം.
തുടർച്ചയായ ഇരിപ്പ് വിഷാദലക്ഷണങ്ങൾ, ഉത്കണ്ഠ, ക്ഷീണം എന്നിവക്കും കാരണമാകും.