സൗന്ദര്യവും സ്റ്റൈലും ഒരുപോലെ; ശ്രദ്ധനേടി സാമന്തയുടെ ചിത്രങ്ങൾ

Entertainment Desk

"കഴിഞ്ഞ കുറച്ച് മാസങ്ങളായി ധരിക്കാൻ ഏറെ ഇഷ്ടം തോന്നിയ ചില വേഷങ്ങൾ" എന്ന അടിക്കുറിപ്പോടെയാണ്‌ താരം ഫോട്ടോകൾ പങ്കുവെച്ചത്.

ആഡംബര ഫാഷൻ ബ്രാൻഡായ നൗറിയയുടെ ഓറഞ്ച് നിറത്തിലുള്ള കോ-ഓർഡ് സെറ്റ് ആണ് ഏറ്റവും ആകർഷകം.

ഹൗസ് ഓഫ് ഹൃദയയുടെ ഹാൻഡ്‌വൂവൻ മൾബറി സിൽക്ക് സാരിയിലും അതീവ സുന്ദരിയായി സാമന്ത.

വ്യത്യസ്തമായ ഡ്രേപ്പിങ് ശൈലിയിലുള്ള സെല്ല കേപ്പ് ഇൻ റെഡ് ഡ്രസ്സ് താരത്തെ കൂടുതൽ ആകർഷകമാക്കുന്നു.

ടൊറാനിയുടെ ജോഗിയ കുർത്ത സെറ്റാണ് മറ്റൊരു ആകർഷകമായ വേഷം.

കഴുത്തിലെ ആഭരണങ്ങൾ ഒഴിവാക്കി ലളിതവും കട്ടിയുള്ളതുമായ ഹൂപ്പ് കമ്മലുകൾ.

കടും മെറൂൺ നിറത്തിൽ എംബ്രോയ്ഡറി വർക്കുകളോടുകൂടിയ പാനൽഡ് കുർത്ത. ഒപ്പം ജ്വല്ലറി ബ്രാൻഡായ അമാമ കൈകൊണ്ട് നിർമ്മിച്ച ആഭരണവും.

ട്രൈബൽ ബൊഹീമിയൻ പാറ്റേണുകളുള്ള പച്ച നിറത്തിലുള്ള ക്രേപ്പ് ട്യൂണിക്കും അതിനോട് ചേരുന്ന ഡ്രേപ്പ്ഡ് ട്രൗസറുമാണ് മറ്റൊരു ആകർഷണം.