റിങ്കുവിന്റെ തളരാത്ത പോരാട്ടങ്ങള്‍ക്ക് കാലം കാത്തുവെച്ച കാവ്യനീതി

Sports Desk

2022, 2023, 2025 എന്നീ വര്‍ഷങ്ങളിലായി റിങ്കു ലഖ്‌നൗക്കെതിരെ നടത്തിയ മിന്നും പ്രകടനങ്ങള്‍ ഫലം കണ്ടിരുന്നില്ല. ആ ദുഃഖമാണ് ഇന്നലെ കളത്തില്‍ തീര്‍ത്തത്.

2022ല്‍ ലഖ്‌നൗക്കെതിരെ 15 പന്തുകളില്‍ 40 റണ്‍സുമായി പൊരുതിയെങ്കിലും ടീം 2 റണ്‍സിന് പരാജയപ്പെട്ടു.

2023 ല്‍ ലഖ്‌നൗക്കെതിരെ 33 പന്തുകളില്‍ 67 റണ്‍സുമായി പുറത്താവാതെ നിന്നപ്പോളും കൊല്‍ക്കത്ത ഒരു റണ്ണിന് തോറ്റു.

2025 ല്‍ ലഖ്‌നൗക്കെതിരെ 15 പന്തുകളില്‍ 38 റണ്‍സുമായി പുറത്താവാതെ നിന്നിട്ടും ടീം 4 റണ്‍സിന് തോറ്റു.

ഒടുവില്‍ 2026 ല്‍ 51 പന്തുകളില്‍ 83 റണ്‍സും, സൂപ്പര്‍ ഓവറില്‍ 4 റണ്‍സുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചു.