Entertainment Desk
സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായി സൂര്യ - ജ്യോതിക 20-ാം വിവാഹ വാര്‍ഷിക ചിത്രങ്ങള്‍.
കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും വിവാഹപ്രതിജ്ഞ പുതുക്കി.
'ദി സീക്വല്‍' എന്നാണ് ചടങ്ങിനെ താര ദമ്പതികള്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
''ദി സീക്വല്‍ ഞങ്ങളുടെ 20 വര്‍ഷത്തെ സ്‌നേഹവും പോരാട്ടങ്ങളും ആഘോഷിക്കുന്ന, വിവാഹപ്രതിജ്ഞകള്‍ പുതുക്കുന്ന ചടങ്ങ്. ഇതൊരു കുറ്റമറ്റ ദാമ്പത്യത്തിന്റെ ആഘോഷമല്ല. എന്നായിരുന്നു കുറിപ്പ്.
പാശ്ചാത്യ രീതിയിലുള്ള ക്രിസ്ത്യന്‍ ചടങ്ങില്‍ വച്ചാണ് ഇരുവരും വീണ്ടും വിവാഹപ്രതിജ്ഞകള്‍ ചൊല്ലിയത്.
പരമ്പരാഗത വെള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തിയ ഇവര്‍, മക്കള്‍ക്കൊപ്പമാണ് ചടങ്ങില്‍ പങ്കെടുത്തത്.
നിരവധി സിനിമാ താരങ്ങള്‍ ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തി.