Entertainment Desk
‘The most beautiful I have ever felt in my life’ എന്ന അടിക്കുറിപ്പോടെയാണ് അഹാന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
പ്രത്യേകം രൂപകൽപ്പന ചെയ്ത, കടുംചുവപ്പ് നിറത്തിലുള്ള കാഞ്ചീപുരം പട്ട് സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ഒപ്പം സിൽക്ക് തുണിയിൽ ഒരുക്കിയ, കൈമുട്ട് വരെ നീളമുള്ള ബ്ലൗസും.
പുരാതന ശൈലിയിലുള്ള ടെംപിൾ ഗോൾഡ് ആഭരണങ്ങളാണ് വിവാഹവേഷത്തിനൊപ്പം താരം തിരഞ്ഞെടുത്തത്.
ചെറിയ ചോക്കർ, സ്റ്റേറ്റ്മെന്റ് നെക്ലേസ്, നീളമേറിയ ഹാരം എന്നിവയുൾപ്പെടുന്ന ഒന്നിലധികം കനത്ത സ്വർണ മാലകൾ ലുക്കിന് രാജകീയ പ്രൗഢി പകരുന്നു.
മുടി കെട്ടിയൊതുക്കിയ ബണ്ണിന് ചുറ്റും നിറയെ മുല്ലപ്പൂക്കൾ ചൂടിയാണ് താരം ഹെയർ സ്റ്റൈൽ ചെയ്തിരിക്കുന്നത്. മുടിയുടെ നടുവിലെ ഭാഗത്തുനിന്ന് നെറ്റിയിലേക്ക് ഇറങ്ങിക്കിടക്കുന്ന ചുട്ടിയും അണിഞ്ഞിട്ടുണ്ട്.
"ഈ ലുക്കിൽ എന്നെ കണ്ടപ്പോൾ, വസ്ത്രം മാറേണ്ടെന്ന് അമ്മ പറഞ്ഞു. കാരണം, എന്നെ ഇങ്ങനെ തന്നെ നോക്കിക്കൊണ്ടിരിക്കാനായിരുന്നു അമ്മയ്ക്ക് ആഗ്രഹം!"എന്നാണ് അഹാന ഫോട്ടോയ്ക്ക് താഴെ കുറിച്ചത്
ബ്രഹ്മ ഹെയർ ആൻഡ് മേക്കപ്പ് ഒരുക്കിയ രാജകീയവും പരമ്പരാഗതവുമായ ദക്ഷിണേന്ത്യൻ വധുവിന്റെ ലുക്കിലാണ് അഹാന കൃഷ്ണ പ്രത്യക്ഷപ്പെട്ടത്.