ആശ ഭോസ്‌ലെയെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില കാര്യങ്ങള്‍

Madism Desk

''ദില്‍ പഡോസീ ഹേ'' എന്ന സംഗീത ആല്‍ബം മനസ്സില്‍ തെളിഞ്ഞത് ജെയിംസ് ബോണ്ട് സിനിമ കാണുന്നതിനിടെ.

11 ാം വയസ്സില്‍ സംഗീതത്തില്‍ പ്രവേശിച്ചു. അച്ഛന്റെ മരണശേഷം കുടുംബത്തെ സഹായിക്കാനാണ് തുടങ്ങിയത്.

20 ഭാഷകളിലായി 11,000 ലധികം ഗാനങ്ങള്‍ ആലപിച്ചതു വഴി ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി.

സംഗീത സംവിധായകന്‍ ആര്‍.ഡി.ബര്‍മനൊത്ത് ഹൂഗ്ലി നദീതീരത്ത് ഇരിക്കുമ്പോഴാണ് 'ദോ ലഫ്‌സോന്‍ കീ ഹേ ദില്‍ കീ കഹാനി' എന്ന ഗാനം പിറന്നത്.

സ്വയം മാറ്റം വരുത്തുന്നതിനായി ഐറ്റം സോങ്ങുകളില്‍ നിന്നും മെലഡി പോലുള്ള പുതിയ ശൈലികളിലേക്ക് മാറി.

സംഗീതസംവിധായായും തിളങ്ങിയ ആശാ ഒരു മറാത്തി സിനിമയില്‍ അഭിനയവും നടത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര സംഗീതജ്ഞന്മാരായ ബോയ് ജോര്‍ജ്, മൈക്കിള്‍ സ്‌റ്റൈപ് എന്നിവര്‍ക്കൊപ്പം പാട്ടുപാടിയിട്ടുണ്ട്.