ജനാധിപത്യത്തിന്റെ മഷിപ്പാട്; വോട്ട് ചെയ്ത് താരങ്ങൾ

Madism Desk

നടൻ മോഹൻലാൽ തിരുവനന്തപുരം മുടവൻമുഗളിലെ സ്‌കൂളിലെ ബൂത്ത് 36-ൽ വോട്ട് രേഖപ്പെടുത്തി

മെഗാസ്റ്റാർ മമ്മൂട്ടി എറണാകുളം പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കൺവെൻഷൻ സ്കൂളിലെ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്

നടൻ ടൊവിനോ തോമസ് തൃശൂർ ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിലെ 113-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി

നടൻ പൃഥ്വിരാജ് എറണാകുളം ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ സ്‌കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി

നടൻ ഫഹദ് ഫാസിൽ ആലപ്പുഴ സെൻ സെബാസ്റ്റ്യൻസ് എൽ പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി

സംവിധായകനും നടനുമായ രഞ്ജി പണിക്കർ എറണാകുളം കടവന്ത്ര വൈ.എം.സി.എയിൽ വോട്ട് രേഖപ്പെടുത്തി

നടി അപർണ ബാലമുരളി കുടുംബസമേതം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്

നടൻ ഉണ്ണിരാജ കാസർഗോഡ് കൊവ്വൽ എ. യു.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി

നടൻ ആസിഫ് അലി തൊടുപുഴ പോലീസ് സ്റ്റേഷൻ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്

നടൻ കുഞ്ചാക്കോ ബോബൻ ആലപ്പുഴയിലാണ് വോട്ട് രേഖപ്പെടുത്തിയത്

''ഇതാണാ രേഖ ... ജനാധിപത്യത്തിൽ ഞാനുമുണ്ട്,'' എന്ന് നടിയും അവതാരകയുമായ മീനാക്ഷി വോട്ട് രേഖപ്പെടുത്തിയശേഷം സമൂഹമാധ്യമത്തിൽ കുറിച്ചു