മോഹൻലാലിന്റെ മികച്ച ഇന്റൻസ് ഡ്രാമ സിനിമകൾ

Entertainment Desk

അഹം (1992)

മാനസിക സംഘർഷങ്ങളും മുൻവിധികളും കാരണം തകരുന്ന ജീവിതവും ആത്മപരിശോധനയും അവതരിപ്പിക്കുന്ന സൈക്കോളജിക്കൽ ഡ്രാമയാണ് അഹം

സദയം (1992)

വധശിക്ഷ കാത്തിരിക്കുന്ന സത്യനാഥന്റെ ജീവിതവും, അവനെ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും അവതരിപ്പിക്കുന്ന സൈക്കോളജിക്കൽ ഡ്രാമയാണ് സദയം

തന്മാത്ര (2005)

അൽഷിമേഴ്സ് എന്ന രോഗം ബാധിച്ച് ഓർമ്മശക്തി നഷ്ടപ്പെടുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും അതിതീവ്രമായ വൈകാരികാവസ്ഥകൾ ചിത്രീകരിച്ച സിനിമ

വടക്കുംനാഥൻ (2006)

മാനസികാരോഗ്യത്തെയും സമൂഹത്തിലെ സഹിഷ്ണുതയെയും കേന്ദ്രീകരിച്ചുള്ള ചിത്രം

ഭ്രമരം (2009)

ജോസ് എന്ന വ്യാജനാമത്തിൽ ജീപ്പ് ഡ്രൈവർ ശിവൻകുട്ടി ഉണ്ണിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതും തുടർന്ന് സംഭവിക്കുന്ന സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ കഥ

കിരീടം (1989)

സാധാരണക്കാരനായ ഒരു ചെറുപ്പക്കാരൻ സാഹചര്യങ്ങൾ കൊണ്ട് ക്രൂരമായ അക്രമത്തിലേക്ക് വഴിമാറുന്നതിന്റെയും, ഒരു അച്ഛനും മകനുമിടയിലെ ബന്ധത്തിന്റെയും ഹൃദയസ്പർശിയായ കഥ

വാനപ്രസ്ഥം (1999)

കഥകളി കലാകാരന്റെ ജീവിതത്തിലെ വൈകാരിക പ്രതിസന്ധികളും വ്യക്തിത്വ പ്രതിസന്ധികളും വരച്ചുകാട്ടിയ അന്താരാഷ്ട്ര ശ്രദ്ധ നേടിയ ചിത്രം

ദശരഥം (1989)

അനാഥനായ ഒരു കോടീശ്വരന്റെ വൈകാരിക കഥയാണ് ചിത്രം പറയുന്നത്

ഫോട്ടോഗ്രാഫർ (2006)

യാത്രയ്ക്കിടെ അഴിമതിക്കാരനായ പൊലീസുകാരന്റെ ക്രൂരതകൾ ക്യാമറയിൽ പകർത്തുന്ന ദിജോ, ഒരു ആദിവാസി ബാലനെ രക്ഷപ്പെടുത്തി സംരക്ഷിക്കുന്നു. തുടർന്ന് ആദിവാസികൾക്കെതിരായ അതിക്രമങ്ങളുടെ തെളിവുകൾ പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെ ദിജോ കാണാതാകുന്നു