മൃണാൾ താക്കൂറിന്റെ സ്റ്റൈലിഷ് ലെഹങ്ക സാരി ലുക്ക്

Madism Desk

ഡോറി വർക്കും മെറ്റൽ സീക്വിൻ എംബ്രോയ്ഡറിയും ടസൽ അലങ്കാരങ്ങളുമുള്ള ഒലീവ് ഗ്രീൻ പ്രീ ഡ്രേപ്പ്ഡ് ലെഹങ്ക സാരിയാണ് താരം ധരിച്ചിരിക്കുന്നത്.

റിച്ച് ഡോറി എംബ്രോയ്ഡറിയും ഡബ്ക വർ‍ക്കും കൊണ്ട് അലങ്കരിച്ച ബർഗണ്ടി റോ സിൽക്ക് ബ്ലൗസാണ് താരം ധരിച്ചത്.

പരമ്പരാഗത ഗോൾഡ് ജുംക കമ്മലുകളും പിങ്ക് രത്നങ്ങൾ പതിപ്പിച്ച ആഭരണങ്ങളും ആണ് താരം സാരിയോടൊപ്പം തെരഞ്ഞെടുത്തത്.

മധ്യഭാഗത്ത് പാർട്ടിങ് നൽകി മുടി വിടർത്തിയിട്ടാണ് താരം ഹെയർ സ്റ്റൈൽ ചെയ്തിരിക്കുന്നത്. മുടിയുടെ താഴ്ഭാഗത്തെ സോഫ്റ്റ് വേവ്സും കമ്മലുകൾ എടുത്തുകാണിക്കുന്ന രീതിയിലുള്ള സ്റ്റൈലിങ്ങും ലുക്കിന് മാറ്റുകൂട്ടുന്നു. 

തിളക്കമുള്ള ബേസിനൊപ്പം പീച്ച് ബ്ലഷും ബ്രൗൺ ഐ മേക്കപ്പും നാചുറൽ ന്യൂഡ് ലിപ്സ്റ്റിക്കും ചേർത്താണ് സിംപിള്‍ മേക്കപ്പ് ലുക്ക് പൂർത്തിയാക്കിയിരിക്കുന്നത്. 

പരമ്പരാഗത വസ്ത്രധാരണത്തിലെ ഭംഗിയും മോഡേൺ സ്റ്റൈലിങ്ങും ഒരുപോലെ ഒത്തുചേർന്ന ലുക്കാണ്. ഈ വേറിട്ട ഫാഷൻ പരീക്ഷണത്തിന് സോഷ്യൽ മീഡിയയിൽ ആരാധകരിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.