Madism Desk
മദ്യപിച്ചോ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചോ വാഹനം ഓടിക്കുന്നത് നിങ്ങളെ മാത്രമല്ല, നിരത്തിലൂടെ പോകുന്ന നിരപരാധികളായ മറ്റ് മനുഷ്യരെയും കൂടിയാണ് അപകടത്തിലേക്ക് തള്ളിയിടുന്നത്.
എന്തുകൊണ്ടാണ് ലഹരി ഉപയോഗിച്ചുകൊണുള്ള ഡ്രൈവിങ് അതീവ അപകടകരമാകുന്നത്
ലഹരി തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുന്നു. പെട്ടെന്ന് ഒരു തീരുമാനം എടുക്കാനുള്ള കഴിവും റോഡിലെ സാഹചര്യങ്ങള്‍ വിലയിരുത്താനുള്ള കഴിവും നഷ്ടപ്പെടുന്നു.
വാഹനത്തിന്റെ വേഗത കണക്കാക്കാനും മുന്പിലെ വാഹനങ്ങളുമായുള്ള അകലം പാലിക്കാനും കഴിയാതെ വരുന്നു.
രാത്രികാലങ്ങളില്‍ എതിര്‍ദിശയില്‍ വരുന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റ് വെളിച്ചത്തില്‍ കണ്ണഞ്ചിപ്പോകാനും കാഴ്ച മങ്ങാനും സാധ്യതയേറുന്നു.
ലഹരി ഉപയോഗം പെട്ടെന്ന് ക്ഷീണവും ഉറക്കച്ചടവും ഉണ്ടാക്കുന്നു, ഇത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാന്‍ ഇടയാക്കും.
മോട്ടോര്‍ വെഹിക്കിള്‍ ആക്ട് (Motor Vehicles Act) പ്രകാരം ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ് അതീവ ഗൗരവമുള്ള കുറ്റമാണ്: ജയില്‍ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്. ഡ്രൈവിങ് ലൈസന്‍സ് താത്ക്കാലികമായോ സ്ഥിരമായോ റദ്ദ് ചെയ്യപ്പെടും.
ലഹരിയിലുള്ള ഡ്രൈവിങ് മൂലം ആര്‍ക്കെങ്കിലും പരിക്കോ മരണമോ സംഭവിച്ചാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ഗുരുതരമായ കേസുകള്‍ ചുമത്തപ്പെടും വര്‍ഷങ്ങളോളം നീളുന്ന നിയമക്കുരുക്കുകളും കനത്ത ശിക്ഷയും ആയിരിക്കും കാത്തിരിക്കുന്നത്.