Madism Desk
യൂറി ഗഗാറിന്‍ എന്ന റഷ്യന്‍ സഞ്ചാരി ബഹിരാകാശത്ത് കുറിച്ച ചരിത്രത്തിന് 65 വയസ്. 1961 ഏപ്രില്‍ 12 നായിരുന്നു ആ യാത്ര
ആദ്യ സോവിയറ്റ് ബഹിരാകാശയാത്രികനായ യൂറി ഗഗാറിനാണ് ഭൂമിയെ ഭ്രമണം ചെയ്ത ആദ്യ വ്യക്തിയും
കസാക്കിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്മോഡ്രോമില്‍നിന്ന് കുതിച്ചുയര്‍ന്ന ദൗത്യം വോസ്റ്റോക്ക് 1 എന്ന പേരിലാണ് അറിയപ്പെട്ടത്
വോസ്റ്റോക്ക് റോക്കറ്റിലേറി 200 മൈല്‍ ഉയരത്തില്‍ എത്തിയ വോസ്റ്റോക്ക് പേടകം ഗഗാറിനുമായി ഒരുതവണ ഭൂമിയെ വലംവച്ചു
108 മിനുറ്റ് നീണ്ട ദൗത്യം പൂർത്തിയാക്കിയശേഷം പേടകത്തില്‍നിന്ന് വേര്‍പെട്ട റീഎന്‍ട്രി മൊഡ്യൂള്‍ ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചു
സ്വയം ഇജക്റ്റ് ചെയ്തതോടെ പാരച്യൂട്ടിന്റെ സഹായത്തോടെയാണ് ഗഗാറിൻ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയത്
റഷ്യൻ ബഹിരാകാശ ഏജൻസി ലക്ഷ്യമിട്ട സ്ഥലത്തുനിന്ന് ഏകദേശം 1,700 മൈല്‍ പടിഞ്ഞാറ് മാറിയാണ് ഗഗാറിനും മൊഡ്യൂളും നിലം തൊട്ടത്