കാസറോട്ടെ കാറ്റ് എങ്ങോട്ട്? കോണ്‍ഗ്രസിന് എളുപ്പമാവില്ല, തരംഗം ആവർത്തിക്കാന്‍ ഇടതുപക്ഷം

പരമ്പരാഗത ഇടതുപക്ഷ മേഖലകളിലെ വോട്ടുബാങ്കുകളില്‍ വിള്ളല്‍ വരുത്താതെ കാസർഗോഡ് രാഷ്ട്രീയ മാറ്റം കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല
കാസറോട്ടെ കാറ്റ് എങ്ങോട്ട്? കോണ്‍ഗ്രസിന് എളുപ്പമാവില്ല, തരംഗം ആവർത്തിക്കാന്‍ ഇടതുപക്ഷം
Published on

നിയമസഭ തിരഞ്ഞെടുപ്പിൽ വടക്കന്‍ ജില്ലകളില്‍ വലിയ മുന്നേറ്റമാണ് ഇത്തവണ യുഡിഎഫ് പ്രതീക്ഷിക്കുന്നത്. കാസർഗോഡ്, കോഴിക്കോട് ജില്ലകളില്‍ മുസ്ലിം ലീഗ് നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന് ഒപ്പമല്ലാതെ ഒറ്റയ്ക്ക് മുന്നില്‍ നിന്ന് നിയമസഭാ സീറ്റ് പിടിക്കുക കോണ്‍ഗ്രസിന് അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ല. അതുകൊണ്ട് തന്നെ ഇരു ജില്ലകളിലും യുഡിഎഫിന്‍റെ കരുത്ത് മുസ്ലിം ലീഗ് തന്നെയാണ്. തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ യുഡിഎഫ് കോട്ടയായിരുന്ന മണ്ഡലങ്ങളില്‍ ഏറ്റുവാങ്ങിയ പരാജയങ്ങളില്‍ നിന്ന് പാഠമുള്‍കൊണ്ട് മുന്നേറാനാവും ഇത്തവണ വി.ഡി സതീശനും കുഞ്ഞാലിക്കുട്ടിയും നേതൃത്വം നല്‍കുന്ന സംഘം ശ്രമിക്കുക.

കോണ്‍ഗ്രസിന് ബാലികേറമലയായ വടക്കന്‍ ജില്ലകളില്‍ നിർണായക സ്ഥാനമാണ് കാസർഗോഡിന്. അതുകൊണ്ടു തന്നെ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളായ മഞ്ചേശ്വരം, കാസർക്കോട്, ഉദുമ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് എന്നിവയിൽ ഒരഴിച്ചു പണിക്ക് ശേഷമാണ് ഇത്തവണ യുഡിഎഫ് മത്സരത്തിനിറങ്ങുന്നത്. 2021ൽ കോൺഗ്രസ് മത്സരത്തിനിറങ്ങിയ കാഞ്ഞങ്ങാടും കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിച്ച തൃക്കരിപ്പൂരും പരസ്പരം വെച്ചുമാറിയ പരീക്ഷണം വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ, 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ് മോഹൻ ഉണ്ണിത്താനിലൂടെ യുഡിഎഫ് നേടിയ 100649 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷം നിയമസഭ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും യുഡിഎഫ് പാളയത്തില്‍ ആത്മവിശ്വാസമുണ്ട്.

അഞ്ച് മണ്ഡലങ്ങളിൽ യുഡിഎഫ് വിജയം ഉറപ്പാക്കിയിരുന്ന രണ്ട് മണ്ഡലങ്ങളായ മഞ്ചേശ്വരവും, കാസർഗോഡും ഇത്തവണ കനത്ത പോരാട്ടം പ്രതീക്ഷിക്കാം. മുസ്‌ലിം ലീഗാണ് ഈ മണ്ഡലങ്ങൾ 2011 മുതൽ വിജയിച്ചിട്ടുള്ളത്. ഇത്തവണയും ഇത് ആവർത്തിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. എന്നാൽ ഈ ഇരു മണ്ഡലങ്ങളിലും യുഡിഎഫിന്റെ പ്രധാന എതിരാളി ബിജെപിയാണെന്നതും ശ്രദ്ധേയമാണ്. രാജീവ് ചന്ദ്രശേഖറിന്‍റെ നേതൃമാറ്റത്തിന് ശേഷം ബിജെപി ക്യാംപിലുണ്ടായ ഉണർവ്വ് ഈ മണ്ഡലങ്ങളില്‍ വോട്ടായി മാറുമെന്ന് എന്‍ഡിഎ കരുതുന്നുണ്ട്.

കാസർഗോഡ്

2008ലെ മണ്ഡല പുനർനിർ‍ണ്ണയത്തിന് ശേഷം കേരളത്തിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ കാസർക്കോട് ഒരു ശ്രദ്ധ കേന്ദ്രമാണ്. ഇത്തവണയും തങ്ങൾക്ക് മണ്ഡലം നിലനിർത്താനാവുമെന്ന പ്രതീക്ഷ മുസ്‌ലിം ലീഗിനുണ്ട്. 2021 ൽ 12901 വോട്ടുകൾക്കാണ് എൻ എ നെല്ലിക്കുന്ന് ബിജെപിയുടെ കെ ശ്രീകാന്തിനെ പരാജയപ്പെടുത്തിയത്. എന്നാൽ 2016ന് എൻ എ നെല്ലിക്കുന്നിന്‍റെ ഭൂരിപക്ഷം കുറഞ്ഞ് 8607 വോട്ടുകളായി. ഈ ട്രെന്‍ഡ് ഗുണം ചെയ്തതാവട്ടെ ബിജെപിക്കും. എങ്കിലും വിജയതീരമണിയാന്‍ എന്‍ഡിഎ യ്ക്ക് ഈ ആനുപാതികമായ മുന്നേറ്റം മതിയാവില്ല.

അമ്പത് വർഷത്തോളമായി യുഡിഎഫ് കോട്ടയായ മണ്ഡലം അട്ടിമറിക്കാന്‍ പ്രധാന എതിരാളികളായ എന്‍ഡിഎ ജില്ലാ പ്രസിഡന്റിനെയാണ് ഇറക്കിയിരിക്കുന്നത്. പാർട്ടി വോട്ട് ബാങ്കുകള്‍ ചോരാതിരിക്കാനാണ് ബിജെപി സ്വതന്ത്ര മുഖമല്ലാത്തൊരാളെ കളത്തിലിറക്കിയിരിക്കുന്നത്. അതേസമയം, ഇടതുപക്ഷം സ്വതന്ത്ര സ്ഥാനാർത്ഥിയെ ഇറക്കി മണ്ഡലത്തിലെ ഇടതു വോട്ടുകള്‍ പോക്കറ്റിലാക്കാനും വോട്ട് ശതമാനം ഉയർത്താനുമാണ് പദ്ധതിയിട്ടിരിക്കുന്നത്.

2026 ലെ പോരിനിവർ

എൽഡിഎഫ് - ഷാനവാസ് പാദൂർ

യുഡിഎഫ് - കല്ലട്ര മാഹിൻ ഹാജി

എൻഡിഎ - അശ്വിനി എം എൽ

കാസറോട്ടെ കാറ്റ് എങ്ങോട്ട്? കോണ്‍ഗ്രസിന് എളുപ്പമാവില്ല, തരംഗം ആവർത്തിക്കാന്‍ ഇടതുപക്ഷം
യുഡിഎഫ് ഭയക്കുന്നത് പത്തനംതിട്ടയെ!; അമിത ആത്മവിശ്വാസത്തിൽ ഇടതുപക്ഷം

മഞ്ചേശ്വരം

യുഡിഎഫിന് വിജയ പ്രതീക്ഷയുണ്ടെങ്കിലും, ബിജെപിയുടെ ശക്തമായ വോട്ടുബാങ്കുകള്‍ മഞ്ചേശ്വരത്ത് വലിയ ഭീഷണി ഉയർത്തുന്നുണ്ട്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രനെ ഇറക്കി അപ്രതീക്ഷിത ശതമാനം വോട്ടും ബിജെപി സ്വന്തമാക്കിയിരുന്നു. സിറ്റിംഗ് എംഎൽഎ, എ കെ എം അഷ്‌റഫ് 745 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് നേടിയത്. ഇത്തവണയും എൻഡിഎ കെ സുരേന്ദ്രനെ മത്സരത്തിനിറക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം ഉറപ്പിക്കാം. 2016 ലെ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍ വലിയൊരു ശതമാനം വോട്ട് പിടിച്ചിരുന്നു. ഇത് 2019ലെ ഉപതെരഞ്ഞെടുപ്പിലും ആവർത്തിക്കപ്പെട്ടു. 7923 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേടാനായത്.

2026 ലെ പോരിനിവർ

എൽഡിഎഫ് - കെ ആർ ജയാനന്ദ

യുഡിഎഫ് - എകെഎം അഷ്‌റഫ്

എൻഡിഎ - കെ സുരേന്ദ്രൻ

കാഞ്ഞങ്ങാട്

ഇടത് കോട്ടയാണ് കാഞ്ഞങ്ങാട്. വലിയ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം സ്ഥിരമായി വിജയം ഉറപ്പിക്കുന്ന മണ്ഡലത്തില്‍ 27139 വോട്ടുകളുടെ ഭൂരിപക്ഷമാണ് 2021ൽ സിപിഐഎമ്മിന്‍റെ ഇ ചന്ദ്രശേഖരൻ ലഭിച്ചത്. മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് യുഡിഎഫ് ആണ്. ഇത്തവണ കേരള കോൺഗ്രസ് മത്സരത്തിനിറങ്ങുമ്പോൾ രംഗം മാറുമെന്നാണ് പ്രതീക്ഷ. സിപിഐഎം വികസനവും ക്ഷേമപദ്ധതിയും പ്രധാന ആയുധമാക്കാനാണ് ഉദ്ദേശിക്കുന്നത്. അജാനൂർ പഞ്ചായത്ത് അംഗമായും, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ഗോവിന്ദൻ പള്ളിക്കാപ്പിലിന്റെ സാന്നിധ്യവും യുഡിഎഫിന് വെല്ലു വിളിയാവും. എന്നാൽ യുഡിഎഫിന്റെ ഷൈജി ഓട്ടപ്പള്ളിയുടെ ജനകീയ സ്വീകാര്യതയും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. വലിയ വോട്ടുബാങ്കില്ലാത്ത എൻഡിഎ സ്വന്തം വോട്ടുകൾ ചോരാതെ സൂക്ഷിക്കാനാവും ശ്രമിക്കുക.

2026 ലെ പോരിനിവർ

എൽഡിഎഫ് - അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ

യുഡിഎഫ് - ഷൈജി ഓട്ടപ്പള്ളി

എൻഡിഎ - എം ബൽരാജ്

ഉദുമ

കാസർഗോഡ് ഇടതുപക്ഷത്തിന്റെ മറ്റൊരു ശക്തികേന്ദ്രമാണ് ഉദുമ. 1991 മുതൽ എൽഡിഎഫ് വിജയം ഉറപ്പിക്കുന്ന മണ്ഡലത്തില്‍, കഴിഞ്ഞ തവണ സി എച്ച് കുഞ്ഞമ്പുവിനൊപ്പമായിരുന്നു. ഇത്തവണയും അദ്ദേഹം മത്സരത്തിനിറങ്ങുമ്പോൾ വിജയ് പ്രതീക്ഷയിലാണ് പാർട്ടി. എന്നാൽ 2016ൽ കെ സുധാകരനും സിറ്റിങ് എംഎൽഎയായ കെ കുഞ്ഞിരാമനും മത്സരത്തിറങ്ങിയപ്പോഴും, കെ കുഞ്ഞിരാമനൊപ്പമായിരുന്നു മണ്ഡലം. 2011 തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലീഡിൽ 7000 വോട്ടുകളുടെ കുറവുണ്ടായിരുന്നത് സിപിഐഎമ്മിനെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാൽ 2016 നേടിയ 3882 ഭൂരിപക്ഷം, എൽഡിഎഫ് 2021ൽ 13322 ഉയർത്തിയത് യുഡിഎഫിന് വെല്ലുവിളിയാണ്.

2026 ലെ പോരിനിവർ

എൽഡിഎഫ് - അഡ്വ. സി.എച്ച്‌ കുഞ്ഞമ്പു

യുഡിഎഫ് - കെ നീലകണ്ഠൻ

എൻഡിഎ - മനുലാൽ മേലോത്ത്

കാസറോട്ടെ കാറ്റ് എങ്ങോട്ട്? കോണ്‍ഗ്രസിന് എളുപ്പമാവില്ല, തരംഗം ആവർത്തിക്കാന്‍ ഇടതുപക്ഷം
പാലക്കാടൻ യുദ്ധത്തിൽ ആര്? പ്രതിച്ഛായ തിരിച്ചുപിടിക്കാൻ രമേശ് പിഷാരടി, അട്ടിമറിക്കാൻ ശോഭാ സുരേന്ദ്രൻ

തൃക്കരിപ്പൂർ

കേരള കോൺഗ്രസിൽ നിന്നും കോൺഗ്രസ് ഏറ്റെടുത്ത മണ്ഡലമാണ് തൃക്കരിപ്പൂർ. 2021ൽ യുഡിഎഫിന് വേണ്ടി കേരള കോൺഗ്രസ്‌ സ്ഥാനാർത്ഥിയായ എം പി ജോസഫിനെ 26137 വോട്ടുകൾക്കാണ് സി പി ഐ എം സ്ഥാനാർത്ഥി എം രാജഗോപാലൻ തോല്‍പ്പിച്ചത്. 2011ൽ യുഡിഎഫ് അധികാരത്തിലെത്തിയ തിരഞ്ഞെടുപ്പില്‍ പോലും 8765 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തൃക്കരിപ്പൂരിൽ ജയിച്ചത് സിപിഐഎം ആയിരുന്നു. ശക്തനായ സ്ഥാനാർത്ഥിയെത്തിയാൽ തൃക്കരിപ്പൂർ പിടിക്കാൻ കഴിയുമെന്ന ആശയമാണ് സന്ദീപ് വാര്യരെ ഇറക്കാന്‍ യുഡിഎഫിനെ പ്രേരിപ്പിച്ചിരിക്കുന്നത്. മറുവശത്ത് വലിയ വിജയ പ്രതീക്ഷയില്ലാത്തതിനാൽ ട്വൻ്റി 20 യെ ഇറക്കിയാണ് തൃക്കരിപ്പൂരിൽ എൻഡിഎ മത്സരത്തിന് തയ്യാറെടുക്കുന്നത്.

2026 ലെ പോരിനിവർ

എൽഡിഎഫ് - ഡോ. വി പി പി മുസ്‌തഫ

യുഡിഎഫ് - സന്ദീപ് വാര്യർ

എൻഡിഎ - രവി കുളങ്ങര

English Summary: UDF is strategizing strongly to secure victory in Kasaragod district in the upcoming Kerala Assembly elections, focusing on key constituencies and past voting trends

Related Stories

No stories found.
Madism Digital
madismdigital.com