സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, ലുക്കിൽ ഒരുപടി മുന്നിൽ; ബൈക്ക് പ്രേമികൾക്ക് ആവേശമായി ആക്സർ 'അഗേര'

അപകടമുണ്ടായാൽ അടിയന്തര പ്രതികരണക്കാർക്ക് ചീക്ക് പാഡുകൾ എളുപ്പത്തിൽ നീക്കം ചെയ്ത് തലയ്ക്ക് പരിക്കേൽക്കാതെ സുരക്ഷിതമായി ഹെൽമെറ്റ് മാറ്റാൻ ഈ സംവിധാനം സഹായിക്കുന്നു
സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, ലുക്കിൽ ഒരുപടി മുന്നിൽ; ബൈക്ക് പ്രേമികൾക്ക് ആവേശമായി ആക്സർ 'അഗേര'
Published on: 

പ്രമുഖ റൈഡിങ് ഗിയർ ബ്രാൻഡായ ആക്സർ (AXOR) തങ്ങളുടെ പുതിയ 'അഗേര' (Agera) ഫുൾ ഫെയ്സ് ഹെൽമെറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. റേസിങ് ഹെൽമെറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രൂപകൽപനയും മികച്ച സുരക്ഷാ സംവിധാനങ്ങളുമായാണ് ഈ പുതിയ മോഡൽ എത്തുന്നത്. നികുതി ഉൾപ്പെടെ 9,251 രൂപയാണ് ഇതിന്റെ പ്രാരംഭ വില. റെയ്സ്, സ്റ്റാറി, റഷ് തുടങ്ങിയ ആകർഷകമായ ​ഗ്രാഫിക് ഫിനിഷുകളിൽ ലഭ്യമായ ഈ ഹെൽമെറ്റിന് ഏകദേശം 1650 ഗ്രാം ഭാരമാണുള്ളത്. കൂടാതെ, 2,600 രൂപ വിലമതിക്കുന്ന പിൻലോക്ക് 70 ലെൻസും 1,600 രൂപ വിലയുള്ള അധിക റെവോ വൈസറും ഉൾപ്പെടെ ആകെ 4,200 രൂപയുടെ സൗജന്യ ആക്സസറികളും കമ്പനി ഇതിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.

കമ്പനി പറയുന്നതനുസരിച്ച്, ​ദീർഘദൂര യാത്രകളിലോ വേ​ഗത്തിലുള്ള യാത്രകളിലോ ഉണ്ടാകുന്ന വായുപ്രതിരോധം കുറയ്ക്കാനും കഴുത്തിനുണ്ടാകുന്ന ക്ഷീണം ലഘൂകരിക്കാനും ഇതിലെ പ്രത്യേക സ്പോയിലർ സഹായിക്കുന്നു. കൂടാതെ, ഹെൽമെറ്റിനുള്ളിലെ ചൂടുവായു പുറത്തേക്ക് വിടുന്നതിനുള്ള ഒരു എക്സ്ഹോസ്റ്റ് വെന്റായും ഇത് പ്രവർത്തിക്കുന്നുണ്ട്. അ​ഗേരയുടെ സ്പോർട്ടി ഡിസൈനിന് അനുയോജ്യമായ രീതിയിൽ മികച്ച സവിശേഷതയുള്ള വൈസർ സംവിധാനമാണ് ഇതിൽ നൽകിയിട്ടുള്ളത്.

പോറലുകൾ ഏൽക്കാത്തതും അൾട്രാവൈലറ്റ് രശ്മികളിൽ നിന്ന് സംരക്ഷണം നൽകുന്നതുമായ, കാഴ്ചയിൽ വ്യക്തത ഉറപ്പാക്കുന്ന പുറം വൈസറാണ് ഇതിലുള്ളത്. ടൂളുകളുടെ സഹായമില്ലാതെ തന്നെ വൈറസുകൾ എളുപ്പത്തിൽ മാറ്റാൻ സഹായിക്കുന്ന ക്വിക്ക് റിലീസ് സംവിധാനവും ഇതിലുണ്ട്. സൂര്യപ്രകാശത്തിന്റെ തീവ്രതയിൽ നിന്നുള്ള സംരക്ഷണത്തിനായി ഒരു സ്മോക്ക് സൺ വൈസറും, വൈസറിൽ മഞ്ഞ് പടരുന്നത് തടയാൻ പിൻലോക്ക് സൗകര്യവും ഇതിൽ ക്രമീകരിച്ചിരിക്കുന്നു.

സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, ലുക്കിൽ ഒരുപടി മുന്നിൽ; ബൈക്ക് പ്രേമികൾക്ക് ആവേശമായി ആക്സർ 'അഗേര'
വില 10 ലക്ഷത്തില്‍ താഴെ; നഗരയാത്രകൾക്ക് കുഞ്ഞൻ ഇലക്ട്രിക് എസ്‌യുവി, വിൻഫാസ്റ്റ് VF3 ഇന്ത്യയിലേക്ക്

സുരക്ഷാ മാനദണ്ഡങ്ങളുടെ കാര്യത്തിൽ, ഉയർന്ന നിലവാരമുള്ള എബിഎസ് ഷെൽ ഉപയോ​ഗിച്ച് നിർമ്മിച്ചിരിക്കുന്ന ഈ ഹെൽമെറ്റിന് ECE 22.06, ഡിഒടി (DOT FMVSS No. 218), ISI സർട്ടിഫിക്കേഷനുകൾ ലഭിച്ചിട്ടുണ്ട്. ഇതിനുപുറമേ, പെർഫോമൻസ് അധിഷ്ഠിത ഹെൽമെറ്റുകളിൽ സാധാരണയായി കാണപ്പെടുന്ന ഡബിൾ ഡി-റിങ് റിട്ടൻഷൻ സിസ്റ്റവും എമർജൻസി ക്വിക്ക് റിലീസ് സിസ്റ്റവും (EQRS) അഗേരയിൽ സജ്ജീകരിച്ചിരിക്കുന്നു. അപകടമുണ്ടായാൽ അടിയന്തര പ്രതികരണക്കാർക്ക് ചീക്ക് പാഡുകൾ എളുപ്പത്തിൽ നീക്കം ചെയ്ത് തലയ്ക്ക് പരിക്കേൽക്കാതെ സുരക്ഷിതമായി ഹെൽമെറ്റ് മാറ്റാൻ ഈ സംവിധാനം സഹായിക്കുന്നു.

ഇന്ത്യയിൽ പ്രീമിയം മോട്ടോർസൈക്കിൾ സുരക്ഷാ ഉപകരണങ്ങൾക്കുളള വർധിച്ചുവരുന്ന ആവശ്യമാണ് അ​ഗേര എന്ന ഈ പുതിയ ഹെൽമെറ്റിന്റെ വരവിലൂടെ വ്യക്തമാകുന്നത്. സുരക്ഷയും മികച്ച പ്രകടനത്തിന് അനുയോജ്യമായ രൂപകൽപ്പനയും ഒത്തിണങ്ങിയ ഹെൽമെറ്റുകൾ തേടുന്ന ബൈക്ക് പ്രേമികളെയാണ് ഇത് പ്രധാനമായും ലക്ഷ്യമിടുന്നത്. ആക്സർ കമ്പനിയുടെ നിലവിലുള്ള ഫുൾ-ഫേസ് ഹെൽമെറ്റ് ശ്രേണിയിലേക്ക് എത്തുന്ന ഈ പുതിയ മോഡൽ, സ്പോർട്സ് ബൈക്കുകൾ, ടൂറിങ് മോട്ടോർസൈക്കിളുകൾ എന്നിവ ഉപയോഗിക്കുന്നവർക്ക് ഒരുപോലെ അനുയോജ്യമായിരിക്കും. സ്റ്റൈൽ, പ്രവർത്തനക്ഷമത, യാത്രക്കാരന്റെ സൗകര്യം എന്നിവ ഒത്തിണങ്ങിയ ഒരു ഹെൽമെറ്റ് നൽകാനാണ് അഗേരയിലൂടെ ലക്ഷ്യമിടുന്നതെന്നും, ഈ മോഡൽ കമ്പനിയുടെ ആഗോള ഉൽപ്പന്ന നിരയുടെ ഭാഗമായി അന്താരാഷ്ട്ര വിപണികളിലും ലഭ്യമാക്കാൻ പദ്ധതിയുണ്ടെന്നും കമ്പനി അറിയിച്ചു.

Summary

AXOR has launched its new Agera full-face helmet in India, priced at Rs 9,251. Designed for sports and touring motorcycle enthusiasts, it features an aerodynamic, race-inspired design, an Emergency Quick Release System (EQRS), and multiple ventilation points. The helmet meets stringent ECE 22.06, DOT, and ISI safety standards and comes bundled with complimentary accessories worth Rs 4,200, including a Pinlock 70 lens and a Revo visor.

Madism Digital
madismdigital.com