ഡീലര്‍ഷിപ്പുകളില്‍ കാറുകള്‍ കെട്ടിക്കിടക്കുന്നു; ഓണത്തെ കാത്തിരിക്കുന്നത് വമ്പന്‍ ഓഫറുകള്‍

വാഹന നിർമാതാക്കൾ ഡീലർമാർക്ക് വിതരണം ചെയ്യുന്ന വാഹനങ്ങളുടെ എണ്ണവും ഷോറൂമുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് വിറ്റഴിയുന്ന വാഹനങ്ങളുടെ എണ്ണവും തമ്മിൽ ഗണ്യമായ അന്തരമുണ്ടെന്നാണ് റിപ്പോർട്ട്
ഡീലര്‍ഷിപ്പുകളില്‍ കാറുകള്‍ കെട്ടിക്കിടക്കുന്നു; ഓണത്തെ കാത്തിരിക്കുന്നത് വമ്പന്‍ ഓഫറുകള്‍
Published on

ജൂലൈ മാസത്തെ വാഹന രജിസ്‌ട്രേഷൻ കണക്കുകൾ പുറത്തുവിട്ട് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ. വാഹന നിർമാതാക്കൾ ഡീലർമാർക്ക് വിതരണം ചെയ്യുന്ന വാഹനങ്ങളുടെ എണ്ണവും ഷോറൂമുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് വിറ്റഴിയുന്ന വാഹനങ്ങളുടെ എണ്ണവും തമ്മിൽ ഗണ്യമായ അന്തരമുണ്ടെന്നാണ് റിപ്പോർട്ടുകളില്‍ പറയുന്നത്.

പാസഞ്ചർ വാഹന വിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഡീലർഷിപ്പുകളിൽ വിറ്റഴിക്കപ്പെടാതെ കിടക്കുന്ന വാഹനങ്ങളുടെ സ്റ്റോക്ക് വർധിക്കുന്നതും ആശങ്കയാകുകയാണ്. ഈ സ്റ്റോക്ക് കുറയ്ക്കുന്നതിനായി വരും ദിവസങ്ങളിൽ വാഹന കമ്പനികളും ഡീലർമാരും ആകർഷകമായ ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് വിപണി വിലയിരുത്തൽ.

ഡീലര്‍ഷിപ്പുകളില്‍ കാറുകള്‍ കെട്ടിക്കിടക്കുന്നു; ഓണത്തെ കാത്തിരിക്കുന്നത് വമ്പന്‍ ഓഫറുകള്‍
സിനിമ കാണാന്‍ തിയറ്ററിലെത്തുമ്പോള്‍ ടിക്കറ്റ് വില കൂടുന്നുണ്ടോ? മള്‍ട്ടിപ്ലക്‌സുകളിലെ 'ഡൈനാമിക് പ്രൈസിങ്' ചതിക്കുഴികള്‍ക്ക് പിന്നില്‍

ബ്രാന്‍റുകളുടെ പെര്‍ഫോമന്‍സ്

വിപണിയിലെ ഏകദേശം 40 ശതമാനം ഓഹരിയുമായി മാരുതി സുസുക്കിയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തിനായി ഹ്യുണ്ടായിയും ടാറ്റ മോട്ടോഴ്‌സും തമ്മിൽ ശക്തമായ മത്സരമാണ് തുടരുന്നത്. കൊച്ചി പോലുള്ള നഗരങ്ങളിൽ ഹാച്ച്ബാക്ക് കാറുകൾക്ക് മികച്ച ആവശ്യകതതയാണുള്ളത്. എന്നാൽ ബെംഗളൂരു പോലുള്ള മെട്രോ നഗരങ്ങളിൽ എസ്‌യുവി ഉൾപ്പെടെയുള്ള വലിയ മോഡലുകൾക്കാണ് കൂടുതൽ സ്വീകാര്യത. വില മാത്രമല്ല, സുരക്ഷാ സംവിധാനങ്ങളും ആധുനിക ഫീച്ചറുകളും പരിഗണിച്ചാണ് നഗരങ്ങളിലെ ഉപഭോക്താക്കൾ വാഹനങ്ങൾ തെരഞ്ഞെടുക്കുന്നതെന്ന് വിപണി പ്രവണതകൾ നൽകുന്ന സൂചന.

ഡീലര്‍ഷിപ്പുകളില്‍ കാറുകള്‍ കെട്ടിക്കിടക്കുന്നു; ഓണത്തെ കാത്തിരിക്കുന്നത് വമ്പന്‍ ഓഫറുകള്‍
ഇറാനെ ശ്വാസം മുട്ടിക്കാൻ അമേരിക്ക: ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധവും ആഗോള പ്രത്യാഘാതങ്ങളും

പാസഞ്ചർ വാഹന വിപണിയുടെ 50 ശതമാനത്തിലധികം വിഹിതം ഇപ്പോൾ എസ്‌യുവി വിഭാഗത്തിനാണുള്ളത്. ടാറ്റ പഞ്ച്, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയ മോഡലുകൾക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യത ഈ പ്രവണതയ്ക്ക് തെളിവാണ്. എന്നാൽ ഫാക്ടറികളിൽ നിന്ന് ഡീലർമാർക്ക് എത്തിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് ഷോറൂമുകളിൽ നിന്ന് വിൽപന നടക്കാത്തതും ശ്രദ്ധേയമാണ്. അതായത്, ഉൽപ്പാദനം വർധിക്കുന്നതുകൊണ്ട് മാത്രം വിപണിയിലെ ആവശ്യകതയും അതേ തോതിൽ ഉയരുന്നുവെന്ന് കരുതാനാകില്ല.

കമ്പനികൾ പുറത്തുവിടുന്ന ഹോൾസെയിൽ കണക്കുകളും ഉപഭോക്താക്കൾക്ക് യഥാർത്ഥത്തിൽ വിറ്റഴിക്കുന്ന റീട്ടെയിൽ കണക്കുകളും തമ്മിൽ ഇപ്പോഴും ഗണ്യമായ വ്യത്യാസമുണ്ട്. മുംബൈ, ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങളിൽ മാരുതി സ്വിഫ്റ്റും ബ്രെസയുമാണ് ഇപ്പോഴും ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മോഡലുകൾ. അതേസമയം, ദീർഘമായ വെയ്റ്റിംഗ് പിരീഡ് ഉണ്ടായിട്ടും മഹീന്ദ്രയുടെ വിവിധ മോഡലുകൾക്ക് ശക്തമായ ഡിമാൻഡ് തുടരുകയാണ്. ഉപഭോക്താക്കളുടെ മാറുന്ന വാഹന മുൻഗണനകൾക്ക് അനുസരിച്ച് ഉൽപ്പാദന തന്ത്രം അതിവേഗം ക്രമീകരിക്കാൻ കമ്പനികൾക്ക് സാധിക്കുന്നില്ലെന്നതാണ് ഏറ്റവും പുതിയ വിപണി കണക്കുകൾ സൂചിപ്പിക്കുന്നത്.

ഡീലര്‍ഷിപ്പുകളില്‍ കാറുകള്‍ കെട്ടിക്കിടക്കുന്നു; ഓണത്തെ കാത്തിരിക്കുന്നത് വമ്പന്‍ ഓഫറുകള്‍
ഹോര്‍മുസ് കടലിടുക്കില്‍ തര്‍ക്കം രൂക്ഷം: ഗള്‍ഫില്‍ ഇറാന്റെ വ്യാപക ആക്രമണം, തിരിച്ചടിച്ച് അമേരിക്ക, എണ്ണവില കുതിക്കുന്നു

വരാനിരിക്കുന്ന ഉത്സവ സീസണും മൺസൂൺ ഓഫറുകളും ഓഗസ്റ്റ് മാസത്തിൽ വാഹന വിപണിക്ക് പുതിയ ഉണർവ് നൽകുമെന്നാണ് വിലയിരുത്തൽ. ഡീലർഷിപ്പുകളിലെ സ്റ്റോക്ക് കുറയ്ക്കുന്നതിനായി നിരവധി വാഹന നിർമാതാക്കൾ ഉൽപ്പാദനത്തിലും വിതരണ തന്ത്രങ്ങളിലും മാറ്റം വരുത്തുന്നുണ്ട്. ഉത്സവകാലം മുന്നിൽക്കണ്ട് എക്സ്ചേഞ്ച് ബോണസ്, ക്യാഷ് ഡിസ്‌കൗണ്ട്, ലോയൽറ്റി ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള ആകർഷകമായ ഓഫറുകൾ വിവിധ കമ്പനികൾ പ്രഖ്യാപിക്കുമെന്നാ പ്രതീക്ഷ. അതിനാൽ പുതിയ കാർ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ഈ കാലയളവ് മികച്ച അവസരമായിരിക്കും. പ്രിയപ്പെട്ട മോഡലുകൾ കൂടുതൽ കോംപിറ്റിറ്റീവ് വിലയിലും ആനുകൂല്യങ്ങളോടെയും സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് ഈ ഓഫർ സീസൺ പ്രയോജനപ്പെടുത്താനാകുമെന്നാണ് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Summary

The Federation of Automobile Dealers Associations (FADA) has released the vehicle registration figures for July. The report highlights a significant gap between the number of vehicles dispatched by manufacturers to dealerships and the number of vehicles actually sold to customers through showrooms.

Although passenger vehicle sales have recorded year-on-year growth, the increasing inventory of unsold vehicles at dealerships has become a major concern. Market analysts believe that to reduce this stock, automobile manufacturers and dealers are likely to roll out attractive discount offers in the coming weeks.

Madism Digital
madismdigital.com