ബേസ് മോഡലില്‍ തന്നെ സണ്‍റൂഫ്, ഒറ്റ ചാര്‍ജില്‍ 769 കിലോമീറ്റര്‍ റേഞ്ചും; വിപണി പിടിക്കാന്‍ XEV 9S

ടാറ്റ ഇതുവരെ കൈവെക്കാതിരുന്ന സെവൻ സീറ്റർ ഇലക്ട്രിക് സെ​ഗ്മെന്റിലും XEV 9S ഇറക്കി കരുത്ത് തെളിയിച്ചിരിക്കുകയാണ് മഹീന്ദ്ര
ബേസ് മോഡലില്‍ തന്നെ സണ്‍റൂഫ്, ഒറ്റ ചാര്‍ജില്‍ 769 കിലോമീറ്റര്‍ റേഞ്ചും; വിപണി പിടിക്കാന്‍ XEV 9S
Published on

ഇലക്ട്രിക് എസ്.യുവികളുടെ തരംഗമാണ് ഇപ്പോള്‍ ഇന്ത്യന്‍ വാഹന ലോകത്ത് നടക്കുന്ന്. മുടി ചൂടാ മന്നന്‍മാരാണ് ടാറ്റയും എന്തിനും പോന്ന മഹിന്ദ്രയും തമ്മിലാണ് ഇപ്പോല്‍ പോര് കടുക്കുന്നത്. BE 6, XEV 9e, XEV 9S, XV 3XO തുടങ്ങി നിരവധി ഇലക്ട്രിക് വാഹനങ്ങളാണ് ഇപ്പോൾ നിരത്തിലുള്ളത്. ടാറ്റ ഇതുവരെ കൈവെക്കാതിരുന്ന സെവൻ സീറ്റർ ഇലക്ട്രിക് സെ​ഗ്മെന്റിലും XEV 9S ഇറക്കി കരുത്ത് തെളിയിച്ചിരിക്കുകയാണ് മഹീന്ദ്ര. XUV 7XO യുടെ ഇലക്ട്രിക് പതിപ്പായ വാഹനം വിപണിയിലിറക്കി വൻവിജയമാണ് നേടിയത്.

പായ്ക്ക് വൺ എബോവ്, പായ്ക്ക് ടു എബോവ്, പായ്ക്ക് ത്രീ, പായ്ക്ക് ത്രീ എബോവ് തുടങ്ങി നാല് മോഡലുകളായിരുന്നു XEV 9Sന് വിപണിയിലുണ്ടായിരുന്നത്. ഇപ്പോഴിതാ ബേസ് പായ്ക്ക് വൺ മോഡലുകളുടെ വിതരണവും ആരംഭിച്ചിരിക്കുയാണ് കമ്പനി. 19.95 ലക്ഷം രൂപ ആരംഭ എക്സ് ഷോറൂം വിലയില്‍ എത്തുന്ന വാഹനം ഡിസൈന്‍ മികവിന്‍റെ ഉത്തമ ഉദാഹരണമാണ്.

ബേസ് വേരിയന്‍റ് ആണെങ്കിലും ആദ്യ കാഴ്ച്ചയില്‍ ഒരിക്കലും സംഗതി ബേസാണെന്ന് പറയില്ല. ആ തരത്തിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര XEV 9S ഇവിയെ ഡിസൈന്‍ ചെയ്തിരിക്കുന്നത്

നാല് പ്രധാന വേരിയന്റുകളിലാണ് XEV 9S ഇവി വിപണിയിലെത്തുന്നത്. ഇതിൽ ടോപ്പ് വേരിയന്റുകളുടെ മാത്രം ഡെലിവറി ആരംഭിച്ച കമ്പനി ഇപ്പോഴിതാ ബേസ് പായ്ക്ക് വൺ മോഡലുകളുടെ വിതരണവും ആരംഭിച്ചിരിക്കുയാണ്. XEV 9S ഇവിയുടെ ബേസ് പാക്ക് വൺ എബോവ് ട്രിമ്മിന് 19.95 ലക്ഷം രൂപയിൽ നിന്നാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ബേസ് വേരിയന്‍റ് ആണെങ്കിലും ആദ്യ കാഴ്ച്ചയില്‍ ഒരിക്കലും സംഗതി ബേസാണെന്ന് പറയില്ല. ആ തരത്തിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര XEV 9S ഇവിയെ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ബേസ് മോഡലില്‍ തന്നെ ടോപ് മോഡലിന്‍റെതായ ഒട്ടനവധി ഫീച്ചറുകള്‍ ലഭ്യമാണെന്നതാണ് ശ്രദ്ധേയമായ കാര്യം. എൽഇഡി ഡിആർഎല്ലുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍, എൽഇഡി ഐസ്-ക്യൂബ് ഫോഗ് ലൈറ്റുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, റിയർ വാഷറും വൈപ്പറും, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, റെയിൻ സെൻസിംഗ് ഫാൻസി ഫ്രെയിംലെസ് വൈപ്പറുകൾ എന്നിവയെല്ലാം മഹീന്ദ്ര XEV 9S ഇവിയുടെ പാക്ക് വൺ എബോവ് വേരിയന്റിൽ തന്നെ ലഭിക്കും.

ബേസ് മോഡലില്‍ തന്നെ സണ്‍റൂഫ്, ഒറ്റ ചാര്‍ജില്‍ 769 കിലോമീറ്റര്‍ റേഞ്ചും; വിപണി പിടിക്കാന്‍ XEV 9S
ഡ്രൈവിങ് ടെസ്റ്റില്‍ ഇനി റിവേഴ്സ് ക്യാമറ ഉപയോഗിക്കാം; നിര്‍ണായക തീരുമാനവുമായി മോട്ടോര്‍ വാഹന വകുപ്പ്

ഫ്രണ്ട് ക്യാമറ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, സൈഡ് ക്യാമറകൾ, ADAS റഡാർ മൊഡ്യൂൾ, ഓട്ടോമാറ്റിക് പോപ്പ് ഔട്ട് ഡോർ ഹാൻഡിലുകൾ എന്നിവയാണ് പായ്ക്ക് വൺ എബൗവിന്റെ മിസ്സിങ് എലമെന്‍റുകള്‍. അലോയ് വീലുകൾക്ക് പകരം വീൽ കവറുകളുള്ള 18 ഇഞ്ച് സ്റ്റീൽ വീലുകളാണ് ബേസ് മോഡലിന് നല്‍കിയിരിക്കുന്നത്. ഇന്‍റീരിയറിലേക്ക് കയറിയാല്‍ ബേസ് മോഡലും ടോപ് മോഡലും തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കുകയെന്നത് കൂടുതല്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്.

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള അതേ ട്രിപ്പിൾ 12.3 ഇഞ്ച് ഇന്‍ഫോര്‍ടെയിന്‍മെന്‍റ് സിസ്റ്റം തന്നെയാണ് ബേസ് മോഡലിലും കമ്പനി നല്‍കിയിരിക്കുന്നത്

കാരണം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള അതേ ട്രിപ്പിൾ 12.3 ഇഞ്ച് ഇന്‍ഫോര്‍ടെയിന്‍മെന്‍റ് സിസ്റ്റം തന്നെയാണ് ബേസ് മോഡലിലും കമ്പനി നല്‍കിയിരിക്കുന്നത്. പ്രീമിയം പോപ്പ്-അപ്പ് ഫ്ലാപ്പ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഇല്യൂമിനേറ്റഡ് ഗിയർ സെലക്ടർ, ഐ-ഡ്രൈവ് ഡയൽ എന്നിവയുള്ള സെന്റർ കൺസോൾ പോലും ടോപ്പ് വേരിയന്റിന് സമാനമാണെന്നതും ബേസ് വേരിയന്‍റ് വാങ്ങുന്നവരെ ഹാപ്പിയാക്കുന്ന കാര്യമാണ്.

ബേസ് മോഡലില്‍ തന്നെ സണ്‍റൂഫ്, ഒറ്റ ചാര്‍ജില്‍ 769 കിലോമീറ്റര്‍ റേഞ്ചും; വിപണി പിടിക്കാന്‍ XEV 9S
ഇഷ്ട നമ്പര്‍ പ്ലേറ്റിനായി കാറുടമ മുടക്കിയത് 9.13 ലക്ഷം രൂപ

സ്റ്റിയറിംഗ് വീൽ പോലും ടോപ്പ് വേരിയന്റിലെ പോലെ തന്നെയാണ്. റീജെൻ നിയന്ത്രിക്കാൻ പാഡിൽ ഷിഫ്റ്ററുകളുമുണ്ട്. ബേസ് വേരിയന്റിൽ തന്നെ ഒരു പനോരമിക് സൺറൂഫ് പോലും കമ്പനി നല്‍കിയിട്ടുണ്ട്. ബൂട്ട് ലൈറ്റ് ഉൾപ്പെടെ എൽഇഡി ഇന്റീരിയർ ലൈറ്റിംഗ്, മൂന്ന് നിര സീറ്റുകള്‍, കൂൾഡ് കമ്പാർട്ട്‌മെന്റുള്ള ഫ്രണ്ട് സെന്റർ ആംറെസ്റ്റ്, ടൈപ്പ്-സി ചാർജിംഗ് പോർട്ടുകൾ, റിയർ എസി വെന്റുകൾ, അഡ്ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുകൾ, ഫാബ്രിക് അപ്ഹോൾസ്റ്ററി, ടിൽറ്റ് ആൻഡ് ടെലിസ്കോപ്പിക് സ്റ്റിയറിംഗ്, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ക്രൂയിസ് കൺട്രോൾ, ഫ്രണ്ട് പാസഞ്ചർക്കുള്ള തേർഡ് ഡിസ്‌പ്ലേ, ഹൈഡ്രോളിക് ബോണറ്റ് സ്ട്രറ്റുകൾ, 150L ഫ്രങ്ക്, ഹിൽ ഡിസന്റ് കൺട്രോൾ, 6 എയർബാഗുകൾ, ഇല്യൂമിനേറ്റഡ് ലോഗോകൾ തുടങ്ങി കണ്ണഞ്ചിമ്പിക്കുന്ന ഫീച്ചറുകള്‍.

പവർഡ്, വെന്റിലേറ്റഡ് സീറ്റുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഡാഷ്, ഡോർ ട്രിമ്മുകളിലെ സോഫ്റ്റ്-ടച്ച് ഘടകങ്ങൾ, ഓട്ടോ-ഡിമ്മിംഗ് IRVM, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ് പാഡുകൾ, 1400W ഹർമൻ കാർഡൺ ഓഡിയോ, ഓട്ടോ-ഫോൾഡിംഗ് ORVM-കൾ തുടങ്ങിയ ഫീച്ചറുകള്‍ XEV 9S ഇവിയുടെ ടോപ്പ് വേരിയന്റിലായിരിക്കും ലഭിക്കുക. 59 kWh, 79 kWh ബാറ്ററി ഓപ്ഷനുകൾ XEV 9S ഇവിയുടെ ബേസ് മോഡലില്‍ തന്നെ ലഭ്യമാകും

Summary

The Mahindra XEV 9S has quickly emerged as one of the best value-for-money EVs in Mahindra’s lineup. Priced from Rs 19.95 lakh (ex-showroom), it undercuts the XEV 9e while offering an impressive list of features, advanced technology, and premium equipment. Its aggressive pricing and feature-packed package make it an attractive option for buyers looking for a modern electric SUV without stretching their budget

Madism Digital
madismdigital.com