ചെറിയൊരു സര്‍പ്രൈസ്; വിക്ടോറിസിന് വില കുറച്ച് മാരുതി സുസൂക്കി

എന്നാല്‍ വിക്ടോറിസിന്‍റെ പ്രാരംഭ വില മുന്‍പത്തെ പോലെ തന്നെ തുടരുമെന്നും കമ്പനി അറിയിച്ചു. 10,49,900 രൂപയാണ് ബേസ് വേരിയന്‍റിന്‍റെ എക്സ് ഷോറൂം വില
ചെറിയൊരു സര്‍പ്രൈസ്; വിക്ടോറിസിന് വില കുറച്ച് മാരുതി സുസൂക്കി
Published on

ഇന്ത്യക്കാരുടെ വാഹന സങ്കല്‍പ്പങ്ങള്‍ക്ക് നിറംപകര്‍ന്ന വാഹന വാഹനബ്രാന്‍റാണ് മാരുതി സുസൂക്കി. അതുെകൊണ്ട് തന്നെ മാരുതി സുസൂക്കിയുടേതായി പുറത്തുവരുന്ന എല്ലാ വാഹനങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭിയ്ക്കാറ്. അത്തരത്തില്‍ കമ്പനിയ്ക്ക് ഏറ്റവും കൂടുതല്‍ മൈലേജ് കൊടുത്ത ഒരു മോഡലായിരുന്നു 2016 ല്‍ പുറത്തിറങ്ങിയ ബ്രെസ്സ. കോംപാക്ട് എസ് യു വി സെഗ്മെന്‍റില്‍ എതിരാളികളോട് മുട്ടിനില്‍ക്കാന്‍ ഒത്ത മോഡല്‍. 6.99 ലക്ഷം രൂപ പ്രാരംഭ വിലയിലെത്തിയ വാഹനം വളരെ പെട്ടെന്ന തന്നെ ജനപ്രിയമായി. ഇപ്പോഴിതാ സബ്ഫോര്‍ മീറ്റര്‍ സെഗ്മെന്‍റില്‍ കമ്പനി അവതരിപ്പിച്ച പുതിയ തലമുറ വിക്ടോറിസിന്‍റെ സര്‍പ്രൈസായി വില കുറച്ച് ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് മാരുതി സുസൂക്കി.

ജൂണിൽ തങ്ങളുടെ എല്ലാ മോഡലുകളുടേയും വില വർധിപ്പിക്കുമെന്ന് കമ്പനി നേരത്തേ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ വിക്ടോറിസിന്റെ വില കുറച്ചുകൊണ്ട് ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് കമ്പനി. വിവിധ വകഭേദങ്ങള്‍ക്കായി 38,900 രൂപയോളമാണ് കമ്പനി കുറച്ചത്. എന്നാല്‍ വിക്ടോറിസിന്‍റെ പ്രാരംഭ വില മുന്‍പത്തെ പോലെ തന്നെ തുടരുമെന്നും കമ്പനി അറിയിച്ചു. 10,49,900 രൂപയാണ് ബേസ് വേരിയന്‍റിന്‍റെ എക്സ് ഷോറൂം വില.

വിവിധ വകഭേദങ്ങള്‍ക്കായി 38,900 രൂപയോളമാണ് കമ്പനി കുറച്ചത്

ഇ-വിറ്റാര ഇലക്ട്രിക് എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മാരുതി സുസുക്കി പുതിയ ഡിസൈൻ ഭാഷയിൽ വിക്ടോറിസിനെ അവതരിപ്പിച്ചത്. മുൻവശത്ത് ക്രോം സ്ട്രിപ്പോട് കൂടിയ സ്ലിം ഗ്രിൽ, അതുമായി കണക്ട് ചെയ്ത വലിയ എൽഇഡി ഹെഡ്‌ലാംപുകൾ, കട്ടിയുള്ള ബോഡി ക്ലാഡിംഗ്, സിൽവർ സ്‌കിഡ് പ്ലേറ്റ് എന്നിവ എസ്‌യുവിക്ക് കരുത്തുറ്റ ലുക്ക് നൽകുന്നുണ്ട്. വശക്കാഴ്ചയിൽ 18 ഇഞ്ച് അലോയ് വീലുകൾ, ബ്ലാക്ക്-ഔട്ട് പില്ലറുകൾ, സിൽവർ റൂഫ് റെയിലുകൾ, കൂടുതൽ ബോക്സി ഡിസൈനിലുള്ള ബോഡി, ക്ലാഡിംഗ് എന്നിവ ശ്രദ്ധേയമാണ്.

ചെറിയൊരു സര്‍പ്രൈസ്; വിക്ടോറിസിന് വില കുറച്ച് മാരുതി സുസൂക്കി
കളമറിഞ്ഞുള്ള കളി... ഇന്ത്യയ്ക്ക് എസ്‌യുവി മതി; വിപണി പിടിയ്ക്കാനുറച്ച് ഹോണ്ടയും

പിൻഭാഗത്ത് സെഗ്‌മെന്റഡ് എൽഇഡി ലൈറ്റ് ബാറും 'Victoris' ലെറ്ററിംഗും വാഹനത്തിന്റെ ആധുനിക രൂപകൽപ്പനയ്ക്ക് മാറ്റുകൂട്ടുന്നു. ഇന്റീരിയറിലും ഗ്രാൻഡ് വിറ്റാരയിൽ നിന്ന് വ്യക്തമായ മാറ്റങ്ങളുണ്ട് വിക്ടോറിസിന്. സാങ്കേതികവിദ്യയ്ക്ക് മുൻതൂക്കം നൽകിയാണ് ക്യാബിൻ ഒരുക്കിയിരിക്കുന്നത്. ഡാഷ്‌ബോർഡിൽ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയാണ് പ്രധാന സവിശേഷതകൾ. അഞ്ചുപേർക്ക് സൗകര്യപ്രദമായി യാത്ര ചെയ്യാവുന്ന വിശാലമായ ക്യാബിനുമാണ് വിക്ടോറിസിന്റെ പ്രധാന ആകർഷണം.

ഫീച്ചറുകളുടെ കാര്യത്തിലും സമ്പന്നമാണ് വിക്ടോറിസ്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡോൾബി അറ്റ്‌മോസോടുകൂടിയ 8-സ്പീക്കർ ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, കണക്റ്റഡ് കാർ ടെക്‌നോളജി, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, 8-വേ ഇലക്ട്രിക് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഹെഡ്‌സ്-അപ്പ് ഡിസ്പ്ലേ, ക്യാബിൻ എയർ ഫിൽട്ടർ, പവർഡ് ടെയിൽഗേറ്റ് തുടങ്ങിയ നിരവധി പ്രീമിയം സൗകര്യങ്ങളാണ് എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്. പവർട്രെയിനിൽ മൂന്ന് ഓപ്ഷനുകളാണ് ലഭ്യമാക്കുന്നത്. 103 bhp കരുത്ത് നൽകുന്ന 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ, 116 bhp ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ സ്ട്രോങ് ഹൈബ്രിഡ് യൂണിറ്റ്, 89 bhp കരുത്തുള്ള 1.5 ലിറ്റർ പെട്രോൾ-സിഎൻജി പതിപ്പ് എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കാം.

പെട്രോൾ മോഡലിന് 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, ഹൈബ്രിഡിന് e-CVT, സിഎൻജിക്ക് 5-സ്പീഡ് മാനുവൽ ഗിയർബോക്സ് എന്നിവയാണ് നൽകിയിരിക്കുന്നത്. തിരഞ്ഞെടുത്ത വേരിയന്റുകളിൽ ഓൾ-വീൽ ഡ്രൈവ് സംവിധാനവും ലഭ്യമാകും. സുരക്ഷാ സവിശേഷതകളിലും വിക്ടോറിസ് മുന്നിലാണ്. ആറ് എയർബാഗുകൾ, എബിഎസ് വിത്ത് ഇബിഡി, ട്രാക്ഷൻ കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, ഹിൽ ഹോൾഡ് കൺട്രോൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവ സ്റ്റാൻഡേർഡായി ലഭിക്കും.

ഉയർന്ന വേരിയന്റുകളിൽ 360-ഡിഗ്രി ക്യാമറയും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, റിയർ ക്രോസ്-ട്രാഫിക് അലർട്ട്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ലെയ്ൻ ചേഞ്ച് അലർട്ട് എന്നിവ ഉൾപ്പെടുന്ന ലെവൽ 2 ADAS സാങ്കേതികവിദ്യയും എസ്‌യുവിയുടെ ഭാഗമാണ്. ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ വിക്ടോറിസ്, മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Summary

Maruti Suzuki has surprised customers by reducing the price of its new-generation Victoris compact SUV. The move comes despite the brand's strong reputation in India and follows the success of models like the Brezza, which became a popular choice in the sub-four-metre SUV segment after its 2016 launch.

Madism Digital
madismdigital.com