

ജെഎസ്‍ഡബ്ല്യു - എംജി മോട്ടോർ ഇന്ത്യയുടെ പുതിയ എസ്‌യുവിയായ ഹെക്ടർ ഹോക്ക് ഓഗസ്റ്റ് 28ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഹെക്ടർ എന്ന പേര് നിലനിർത്തുന്നുണ്ടെങ്കിലും നിലവിലെ ഹെക്ടറിന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കില്ല പുതിയ മോഡൽ.
വൂളിങ് സ്റ്റാർലൈറ്റ് 560യെ അടിസ്ഥാനമാക്കി വികസിപ്പിക്കുന്ന പൂർണമായും പുതിയ വാഹനമായിരിക്കും ഹെക്ടർ ഹോക്ക്. എംജിയുടെ പുതിയ അഡാപ്റ്റ് ആർക്കിടെക്ചർ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ആദ്യ മോഡലെന്ന പ്രത്യേകതയും ഹെക്ടർ ഹോക്കിനുണ്ടാകും. നിലവിലെ ഹെക്ടറിനേക്കാൾ ഹയർ പ്ലാറ്റ്ഫോമിലായിരിക്കും പുതിയ എസ്‌യുവി എത്തുക.
എഞ്ചിനിലും പ്രത്യേകതകളേറെ
പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകൾ ഹെക്ടർ ഹോക്കിൽ ഉണ്ടാകില്ല. പൂർണമായും വൈദ്യുതീകരിച്ച പവർട്രെയിനുകളുമായാണ് വാഹനം എത്തുന്നത്. ബാറ്ററി ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ്, റേഞ്ച് എക്സ്റ്റെൻഡർ, സ്ട്രോങ് ഹൈബ്രിഡ് തുടങ്ങിയ വിവിധ പവർട്രെയിൻ സാങ്കേതികവിദ്യകൾക്ക് അനുയോജ്യമായാണ് അഡാപ്റ്റ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്.
ഇന്ത്യൻ വിപണിയിൽ ആദ്യ ഘട്ടത്തിൽ ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകൾക്കായിരിക്കും ജെഎസ്‍ഡബ്ല്യു എംജിയുടെ പ്രധാന ശ്രദ്ധ. 4.7 മീറ്റർ നീളവും 1.85 മീറ്റർ വീതിയും 1.7 മീറ്റർ ഉയരവുമാണ് ഹെക്ടർ ഹോക്കിന് പ്രതീക്ഷിക്കുന്നത്. വൂളിങ് 560ന്റെ ഡിസൈൻ ശൈലി പിന്തുടരുന്ന വാഹനത്തിൽ ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്പ്ലിറ്റ് ഡിആർഎല്ലുകൾ, ഇലക്ട്രിക് പതിപ്പിൽ ക്ലോസ്ഡ് ഫ്രണ്ട് ഗ്രിൽ, റാപ്പറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, റൂഫ് സ്‌പോയിലർ തുടങ്ങിയവയും ലഭിക്കും. ഇലക്ട്രിക് പതിപ്പിന്റെ ചാർജിങ് പോർട്ട് ഇടത് പിൻ ഫെൻഡറിലായിരിക്കും.
സുരക്ഷയ്ക്കും ഏറെ പ്രാധാന്യം
സുരക്ഷയ്ക്കായി 6 എയർബാഗുകൾ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, റിയർ ക്യാമറ, പാർക്കിങ് സെൻസറുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകൾ പ്രതീക്ഷിക്കുന്നത്.
530 കിലോമീറ്റർ റേഞ്ചുമായി ഇലക്ട്രിക് പതിപ്പ്
ഹെക്ടർ ഹോക്കിന്റെ ഇലക്ട്രിക് പതിപ്പിൽ 69.2 kWh ബാറ്ററി പാക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മുൻവശത്ത് ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോർ 201 എച്ച്പി കരുത്തും 310 എൻഎം ടോർക്കും നൽകും. CLTC പരിശോധനാ മാനദണ്ഡപ്രകാരം ഏകദേശം 530 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്ലഗ്-ഇൻ ഹൈബ്രിഡിനും സാധ്യത
പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പിൽ 1.5 ലിറ്റർ പെട്രോൾ എൻജിനൊപ്പം ഇലക്ട്രിക് മോട്ടോറും 20.5 kWh ബാറ്ററി പാക്കും ഉൾപ്പെടുമെന്നാണ് സൂചന. സംയുക്തമായി 195 എച്ച്പി കരുത്തും 230 എൻഎം ടോർക്കും ലഭിക്കാനാണ് സാധ്യത. ഇലക്ട്രിക് മോഡിൽ മാത്രം ഏകദേശം 125 കിലോമീറ്റർ സഞ്ചരിക്കാനും മൊത്തം റേഞ്ച് 1,000 കിലോമീറ്ററിന് മുകളിലെത്താനും സാധ്യതയുണ്ട്.
നേരിട്ട് മുട്ടുന്നത് ടാറ്റയോടും മഹിന്ദ്രയോടും
ഇലക്ട്രിക് പതിപ്പിൽ ഹെക്ടർ ഹോക്ക് മഹീന്ദ്ര XEV 9S, വരാനിരിക്കുന്ന ടാറ്റ ഹാരിയർ ഇവി തുടങ്ങിയ മോഡലുകളുമായി മത്സരിക്കും. പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പ് മഹീന്ദ്ര XUV 7XO പോലുള്ള മോഡലുകൾക്ക് എതിരാളിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
JSW MG Motor India’s new SUV, the Hector Hawk, will be launched in the Indian market on August 28. Although it retains the Hector name, the new model will not be a facelifted version of the existing Hector. Instead, it will be an all-new vehicle developed based on the Wuling Starlight 560.
The Hector Hawk will also be the first model from MG to use the company’s new ADAPT architecture platform. The new SUV will be positioned in a higher segment than the existing Hector.