

പ്രീമിയം മോട്ടോർസൈക്കിൾ വിപണിയിൽ വീണ്ടും ശ്രദ്ധാകേന്ദ്രമായി റോയൽ എൻഫീൽഡ്. കമ്പനിയുടെ ലിമിറ്റഡ് എഡിഷൻ മോഡലായ ഷോട്ട്ഗൺ 650 എക്സ് റഫ് ക്രാഫ്റ്റ്സ് അവതരിപ്പിച്ചതോടെ ഉപഭോക്താക്കളിൽ നിന്ന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ലോകമെമ്പാടുമായി ലിമിറ്റഡ് എഡിഷനിൽ നിർമിച്ച ഈ വാഹനത്തിന്റെ എല്ലാ യൂണിറ്റുകളും ഇതിനോടകം വിറ്റഴിഞ്ഞതായി റോയൽ എൻഫീൽഡ് അറിയിച്ചു. ഇന്ത്യയ്ക്കായി അനുവദിച്ചിരുന്ന മുഴുവൻ ബൈക്കുകളും ബുക്കിംഗ് ആരംഭിച്ച് വെറും മൂന്ന് മിനിറ്റിനുള്ളിൽ തന്നെ വിറ്റുതീർന്നതും ഇന്ത്യാക്കാർക്ക് വാഹനത്തിനോടുള്ള ഡിമാന്റിന്റെ തെളിവാണ്.
ഇന്ത്യക്കായി മാറ്റിവെച്ചത് 25 യൂണിറ്റുകള്‍
പ്രശസ്ത തായ്‌വാൻ കസ്റ്റം മോട്ടോർസൈക്കിൾ ഡിസൈനറായ വിൻസ്റ്റൺ യെയുമായി സഹകരിച്ചാണ് റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 എക്സ് റഫ് ക്രാഫ്റ്റ്സ് വികസിപ്പിച്ചത്. ആഗോള വിപണിക്കായി വെറും 100 യൂണിറ്റുകൾ മാത്രമാണ് ഈ ലിമിറ്റഡ് എഡിഷൻ മോഡൽ നിർമിച്ചിരിക്കുന്നത്. അതിൽ 25 യൂണിറ്റുകൾ മാത്രമാണ് ഇന്ത്യൻ ഉപഭോക്താക്കൾക്കായി അനുവദിച്ചത്.
ഈ പ്രത്യേക എഡിഷന് രാജ്യത്ത് വൻ സ്വീകാര്യതയാണ് ലഭിച്ചത്. റോയൽ എൻഫീൽഡിന്റെ കണക്കുകൾ പ്രകാരം 9,000-ത്തിലധികം ആളുകൾ മോഡൽ സ്വന്തമാക്കാനായെത്തിയെന്നാണ് കമ്പനി പറയുന്നത്. ഇതോടെയാണ് ബുക്കിംഗ് ആരംഭിച്ച് നിമിഷങ്ങൾക്കകം ഇന്ത്യയ്ക്കായി നീക്കിവെച്ചിരുന്ന മുഴുവൻ 25 യൂണിറ്റുകളും വിറ്റഴിഞ്ഞത്.
സ്പെഷ്യല്‍ ഡിസൈന്‍
ഈ സ്പെഷ്യല്‍ എഡിഷന് രാജ്യത്ത് വൻ സ്വീകാര്യതയാണ് ലഭിച്ചത്. റോയൽ എൻഫീൽഡിന്റെ കണക്കുകൾ പ്രകാരം 9,000-ത്തിലധികം ആളുകൾ മോഡൽ സ്വന്തമാക്കാനായെത്തിയെന്നാണ് കമ്പനി പറയുന്നത്. ഇതോടെയാണ് ബുക്കിംഗ് ആരംഭിച്ച് നിമിഷങ്ങൾക്കകം ഇന്ത്യയ്ക്കായി നീക്കിവെച്ചിരുന്ന 25 യൂണിറ്റുകളും വിറ്റഴിഞ്ഞത്.
ഡിസൈനിന്റെ കാര്യത്തിൽ സ്റ്റാൻഡേർഡ് ഷോട്ട്ഗൺ 650-യിൽ നിന്ന് വ്യക്തമായ മാറ്റങ്ങളുമായാണ് ഈ ലിമിറ്റഡ് എഡിഷൻ പതിപ്പ് എത്തുന്നത്. കൂടുതൽ പ്രീമിയവും എക്സ്ക്ലൂസീവുമായ രൂപഭംഗി നൽകുന്ന രീതിയിലാണ് ബൈക്കിന്റെ സ്റ്റൈലിംഗ് ഒരുക്കിയിരിക്കുന്നത്. ഗ്ലോസ് ജെറ്റ് ബ്ലാക്കും മാറ്റ് സ്റ്റെൽത്ത് ബ്ലാക്കും സംയോജിപ്പിച്ച പ്രത്യേക പെയിന്റ് സ്കീമാണ് മോഡലിന്റെ പ്രധാന ആകർഷണം.
കൈകൊണ്ട് വരച്ച സ്വർണനിറത്തിലുള്ള ഗ്രാഫിക്സും പ്രത്യേക ബ്രാസ് ബാഡ്ജും ബൈക്കിന് വ്യത്യസ്തമായ ഒരു ക്യാരക്ടർ നൽകുന്നു. കൂടാതെ, ഓരോ ബൈക്കിന്റെയും സീരിയൽ നമ്പർ ഇന്ധന ടാങ്കിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുള്ളത് ഈ ലിമിറ്റഡ് എഡിഷന്റെ എക്സ്ക്ലൂസിവിറ്റിയാണ്. ക്വിൽട്ടഡ് ലെതർ സീറ്റ്, ബ്ലാക്ക് ബാർ-എൻഡ് മിററുകൾ, പ്രത്യേക ഡിസൈനിലുള്ള അലോയ് വീലുകൾ എന്നിവയും ഈ മോഡലിന്റെ പ്രീമിയം ലുക്കും ആകർഷണീയതയും വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്.
Royal Enfield has once again grabbed attention in the premium motorcycle segment with the launch of its limited-edition Shotgun 650 x Rough Crafts. The model has received an overwhelming response from enthusiasts, with the company confirming that all units of the globally limited-edition motorcycle have already been sold out.
The demand was particularly strong in India, where the entire allocation was snapped up within just three minutes of bookings opening, highlighting the immense popularity of the motorcycle among Indian buyers