ബാറ്ററി വേണ്ട, പെഡലുകളുമില്ല; ടെസ്‌ലയിൽ നിന്നൊരു കുഞ്ഞൻ സൈക്കിൾ, വിലയോ വെറും 19,000 രൂപ

ഓഗസ്റ്റ് അവസാനത്തോടെ ഡെലിവറി ആരംഭിക്കാൻ പോകുന്ന ഈ സൈക്കിൾ വെബ്സൈറ്റിൽ ഇതിനകം തന്നെ ഔട്ട് ഓഫ് സ്റ്റോക്ക് ആണ്.
ബാറ്ററി വേണ്ട, പെഡലുകളുമില്ല; ടെസ്‌ലയിൽ നിന്നൊരു കുഞ്ഞൻ സൈക്കിൾ, വിലയോ വെറും 19,000 രൂപ
Published on

ഇലക്ട്രിക് കാറുകൾക്കും അതിനൂതന സാങ്കേതികവിദ്യകൾക്കും പേരുകേട്ട ഇലോൺ മസ്‌കിന്റെ സ്വന്തം ടെസ്‌ലയിൽ നിന്ന് പുതിയൊരു വാഹനം കൂടി പുറത്തിറങ്ങുന്നു. എന്നാൽ ഇത്തവണ ഇതിൽ ബാറ്ററികളോ മോട്ടോറുകളോ ഇല്ല, എന്തിനേറെ പറയുന്നു ചവിട്ടി നീക്കാൻ ഒരു പെഡൽ പോലുമില്ല! രണ്ട് മുതൽ അഞ്ച് വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി 'ബാലൻസ് ബൈക്ക് ഫോർ കിഡ്സ്' എന്ന പേരിൽ ഒരു പുത്തൻ സൈക്കിൾ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. വാഹനം സ്വന്തമാക്കാൻ പ്രായമാകുന്നതിന് മുൻപ് തന്നെ പുതിയ തലമുറയെ ടെസ്‌ലയുടെ ലോകത്തേക്ക് ആകർഷിക്കുകയാണ് ഈ കുഞ്ഞൻ വാഹനത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

കുഞ്ഞനാണെങ്കിലും ആളൊരു 'ടെസ്‌ല' തന്നെ

പെഡലുകൾ ഇല്ലാതെ, കുട്ടികൾ തങ്ങളുടെ കാലുകൾ ഉപയോഗിച്ച് ഉന്തി നീങ്ങുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന. പരമ്പരാഗത സൈക്കിളുകൾ ചവിട്ടി തുടങ്ങുന്നതിന് മുൻപായി കുട്ടികളിൽ ബാലൻസിങ് ശീലിപ്പിക്കാൻ ഈ ബൈക്ക് സഹായിക്കും. 225 ഡോളറാണ് (ഏകദേശം 19,000 രൂപ) ഈ കുഞ്ഞൻ സൈക്കിളിന്റെ വില.

കുട്ടികളുടെ ഉയരത്തിന് അനുസരിച്ച് സീറ്റുകൾ അഞ്ച് വ്യത്യസ്ത നിലകളിൽ ക്രമീകരിക്കാൻ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ഭാരം കുറഞ്ഞ മഗ്നീഷ്യം ഫ്രെയിം ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന വാഹനത്തിന് പരമാവധി 35 കിലോഗ്രാം (77 പൗണ്ട്) ഭാരം വരെ താങ്ങാനുള്ള ശേഷിയുണ്ട്. സൈക്കിളിന്റെ വശങ്ങളിൽ ടെസ്‌ലയുടെ പേരും മുൻവശത്തായി ലോഗോയും നൽകിയിട്ടുണ്ട്. ടെസ്‌ലയുടെ കുട്ടികൾക്കായുള്ള വാഹന നിരയിൽ സൈബർട്രക്ക്, സൈബർക്വാഡ്, കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, ഒപ്റ്റിമസ് ആക്ഷൻ ഫിഗർ എന്നിവയ്ക്കൊപ്പമാണ് ഇനി ഈ ബൈക്കിന്റെയും സ്ഥാനം.

ബാറ്ററി വേണ്ട, പെഡലുകളുമില്ല; ടെസ്‌ലയിൽ നിന്നൊരു കുഞ്ഞൻ സൈക്കിൾ, വിലയോ വെറും 19,000 രൂപ
എട്ട് വർഷത്തെ ബാറ്ററി വാറണ്ടി, 200 കിലോമീറ്റർ റേഞ്ച്; കാറിന്റെ ഫീച്ചറിൽ ഒരു ബൈക്ക്

ഓഗസ്റ്റ് അവസാനത്തോടെ ഡെലിവറി ആരംഭിക്കാൻ പോകുന്ന ഈ സൈക്കിൾ വെബ്സൈറ്റിൽ ഇതിനകം തന്നെ ഔട്ട് ഓഫ് സ്റ്റോക്ക് ആണ്.

ഇബേ (eBay) പോലുള്ള വെബ്സൈറ്റുകളിൽ വൻ തുകയ്ക്കാണ് ചിലർ ഈ സൈക്കിൾ പുനർവിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. 225 ഡോളർ വിലയുള്ള ബൈക്കിന് 8,265 ഡോളർ മുതൽ 49,500 ഡോളർ (ഏകദേശം 41 ലക്ഷം രൂപ) വരെയാണ് ചിലർ ചോദിക്കുന്നത്. ഒരു അപൂർവ ശേഖരം എന്ന നിലയിലാണ് പലരും ഈ കുഞ്ഞൻ ടെസ്‌ല വാഹനത്തെ കാണുന്നത്.

വർഷങ്ങൾക്ക് മുൻപ് വലിയ രീതിയിൽ പ്രഖ്യാപിച്ച ടെസ്‌ലയുടെ ഇലക്ട്രിക് ഹൈപ്പർ കാറായ 'റോഡ്‌സ്റ്റർ 2' (Roadster) നിരവധി പേർ അഡ്വാൻസ് തുക അടച്ചിട്ടും ഇതുവരെ പുറത്തിറക്കിയിട്ടില്ല. ലക്ഷങ്ങൾ മുടക്കി കാത്തിരിക്കുന്നവർക്ക് മുൻപേ, കുട്ടികൾക്ക് സൈക്കിൾ നൽകുന്ന ടെസ്‌ലയുടെ നടപടിയെ രസകരമായ രീതിയിലാണ് സോഷ്യൽ മീഡിയ നോക്കിക്കാണുന്നത്. "മനുഷ്യർ ഡിസൈൻ ചെയ്തതിൽ വച്ച് ഏറ്റവും വിരൂപമായ സൈക്കിൾ" എന്നാണ് ചിലരുടെ പരിഹാസം. എങ്കിലും, ടെസ്‌ലയുടെ ഈ പുതിയ പരീക്ഷണം വിപണിയിൽ ഇതിനകം തന്നെ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

Summary

Elon Musk's Tesla has expanded its kids' product line by launching a branded, pedal-less two-wheeler called the "Balance Bike for Kids." Designed for toddlers aged two to five, the motor-free bike relies entirely on a child's legs to push and glide, helping them master balance and steering before moving to traditional bicycles. Priced at $225, the premium bike features a lightweight magnesium frame, adjustable seating with five height levels, and can support up to 77 pounds. It instantly went out of stock on Tesla's official website, with shipping set to begin in late August.

Madism Digital
madismdigital.com