വിപണി കീഴടക്കാൻ ട്രയംഫ് ബോണവിൽ T40, T40 ബ്ലാക്ക്; വില 2.54 ലക്ഷം മുതൽ

റോഡ്, റെയിൻ, ഇക്കോ എന്നീ മൂന്ന് പ്രധാന റൈഡിങ് മോഡുകൾക്ക് പുറമേ രണ്ട് കസ്റ്റമൈസബിൾ മോഡുകളും ഇതിലുണ്ട്
വിപണി കീഴടക്കാൻ ട്രയംഫ് ബോണവിൽ T40, T40 ബ്ലാക്ക്; വില 2.54 ലക്ഷം മുതൽ
Published on: 

പ്രമുഖ ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമ്മാതാക്കളായ ട്രയംഫ് മോട്ടോർ സൈക്കിൾസ് തങ്ങളുടെ പുതിയ 350 സിസി മോഡലുകളായ ബോണവിൽ T40', 'T40 ബ്ലാക്ക്' എന്നിവ ഔദ്യോഗികമായി അവതരിപ്പിച്ചു. പഴയകാല റെട്രോ ക്ലാസിക് ഡിസൈനിന്റെ തനിമയും ആധുനിക ഇലക്ട്രോണിക്സ് സാങ്കേതികവിദ്യകളും സമന്വയിപ്പിച്ചാണ് ഈ പുതിയ റോഡ്‌സ്റ്റർ മോഡലുകൾ കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്. ബോണവിൽ T40, T40 ബ്ലാക്ക് എന്നിവയ്ക്ക് 2,79,999 രൂപയും, ഒപ്പം അവതരിപ്പിച്ച ബോണവിൽ T4 മോഡലിന് 2,54,999 രൂപയുമാണ് ഡൽഹിയിലെ എക്സ്-ഷോറൂം വില.

മികച്ച യാത്രാനുഭവം സമ്മാനിക്കുന്നതിനായി 350 സിസി ലിക്വിഡ് കൂൾസ് സിം​ഗിൾ സിലിണ്ടർ TR സീരീസ് എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 7,000 ആർപിഎമ്മിൽ 29 ബിഎച്ച്പി കരുത്തും 5,500 ആർപിഎമ്മിൽ 31.2 എൻഎം പരമാവധി ടോർക്കും ഈ എൻജിൻ ഉത്പാദിപ്പിക്കും.

സു​ഗ​മമായ പവർ ഡെലിവറിയും മികച്ച ലോ എൻഡ് ടോർക്കും ലഭ്യമാകുന്ന രീതിയിലാണ് എൻജിൻ പ്രത്യേകം ട്യൂൺ ചെയ്തിരിക്കുന്നത്. 191 കിലോ​ഗ്രാം ഭാരമുള്ള ഈ മോട്ടോർ സൈക്കിളുകൾക്ക് റൈഡർമാർക്ക് ഏറെ അനുയോജ്യമായ രീതിയിൽ 790 മില്ലിമീറ്റർ സീറ്റ് ഹൈറ്റാണ് നൽകിയിരിക്കുന്നത്. ആവശ്യമുള്ളവർക്ക് 770 മില്ലിമീറ്ററിന്റെ ഓപ്ഷണൽ ലോ-സീറ്റും തെരഞ്ഞെടുക്കാം.

വിപണി കീഴടക്കാൻ ട്രയംഫ് ബോണവിൽ T40, T40 ബ്ലാക്ക്; വില 2.54 ലക്ഷം മുതൽ
മുഖം മിനുക്കി ഹോണ്ട എലിവേറ്റ്; ബുക്കിങ് തുടങ്ങി, ലോഞ്ച് ഒക്ടോബർ ആറിന്

ബോണവിൽ സീരീസിന്റെ തനത് ആകർഷണങ്ങളായ ടിയർ ഡ്രോപ്പ് ഫ്യൂവൽ ടാങ്ക്, വട്ടത്തിലുള്ള എൽഇഡി ഹെഡ്ലാമ്പ്, പീഷൂട്ടർ എക്സ്ഹോസ്റ്റ്, പരമ്പരാ​ഗത സ്പോക്ക് വീലുകൾ എന്നിവ പുതിയ മോഡലുകളുടെയും മാറ്റ് കൂട്ടുന്നു. കാഴ്ചയിൽ ക്ലാസിക് ആണെങ്കിലും അത്യാധുനിക ഫീച്ചറുകളുടെ വലിയൊരു നിര തന്നെ ഇതിൽ ഒരുക്കിയിട്ടുണ്ട്. റോഡ്, റെയിൻ, ഇക്കോ എന്നീ മൂന്ന് പ്രധാന റൈഡിങ് മോഡുകൾക്ക് പുറമേ രണ്ട് കസ്റ്റമൈസബിൾ മോഡുകളും ഇതിലുണ്ട്. ക്രൂയിസ് കൺട്രോൾ, കോർണറിങ് എബിഎസ്, കോർണറിങ് ട്രാക്ഷൻ കൺട്രോൾ എന്നീ മികച്ച സുരക്ഷാ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

അനലോ​ഗ് ശൈലിയിലുള്ള മീറ്റർ കൺസോളിനുള്ളിൽ നൽകിയിട്ടുള്ള നാല് ഇഞ്ച് ഫുൾ കളർ ടിഎഫ്ടി ഡിസ്പ്ലേയാണ് വാഹനത്തിന്റെ മറ്റൊരു പ്രധാന സവിശേഷത. സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, കോൾ-മ്യൂസിക് കൺട്രോളുകൾ, ഫുൾ മാപ്പ് നാവിഗേഷൻ, യുഎസ്ബി-സി ചാർജിങ് പോർട്ട് എന്നിവ ഈ ഡിസ്പ്ലേ വഴി ഉപയോഗിക്കാനാകും. മൂന്ന് ഡ്യുവൽ-ടോൺ നിറങ്ങളിലാണ് ബോണവിൽ T40 വിപണിയിലെത്തുക. അതേസമയം, കൂടുതൽ സ്പോർട്ടിയായ ഡാർക്ക് തീമിൽ മാറ്റ് ഫിനിഷുള്ള നിറങ്ങളിലാണ് T40 ബ്ലാക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഈ ബ്ലാക്ക് എഡിഷനിൽ എൻജിൻ ഭാഗങ്ങൾക്ക് ഉൾപ്പെടെ പ്രത്യേക ബ്ലാക്ക് ഫിനിഷാണ് കമ്പനി നൽകിയിട്ടുള്ളത്.

Summary

Triumph Motorcycles has launched the new Bonneville T40 and T40 Black, expanding its 350cc lineup. Priced at ₹2,79,999 (with the base T4 at ₹2,54,999), the motorcycles blend iconic retro styling with modern technology. Key features include a 350cc liquid-cooled engine producing 29bhp, a 4-inch TFT display, Bluetooth connectivity, multiple riding modes, and advanced safety systems like cornering ABS and traction control.

Madism Digital
madismdigital.com