പുതിയ ടെര്‍ബോ പെട്രോള്‍ എഞ്ചിന്‍; മുഖം മിനുക്കി ബ്രസ്സ എത്തുന്നു

8.5 ലക്ഷം രൂപ പ്രാരംഭ വിലയിലെത്തുന്ന വാഹനം 2026 ജൂലൈയിൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
പുതിയ ടെര്‍ബോ പെട്രോള്‍ എഞ്ചിന്‍; മുഖം മിനുക്കി ബ്രസ്സ എത്തുന്നു
Published on

ഇന്ത്യൻ വാഹന വിപണിയിൽ തങ്ങളുടേതായ സ്ഥാനം രേഖപ്പെടുത്തിയ വാ​ഹന ബ്രാന്റാണ് മാരുതി സുസൂക്കി. നിലവിൽ ഇന്ത്യയിൽ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന കോംപാക് എസ് യു വി സെ​ഗ്മെന്റിലേക്ക് മാരുതി പടച്ചുവിട്ട മോഡലായിരുന്നു ബ്രസ്സ. 2016 ലാണ് ആദ്യമായി കമ്പനി ബ്രസ്സയെ അവതരിരിപ്പിക്കുന്നത്. ശേഷം സെ​ഗ്മെന്റിൽ ശക്തമായ മത്സരം കാഴ്ച്ചവെക്കാൻ ബ്രസ്സക്കായി. എന്നാൽ പിന്നീട് പോര് കടുത്ത സെ​ഗ്മെന്റിൽ ഫീച്ചർ ലോഡടായാണ് എതിരാളികൾ എത്തിയത്. അതുകൊണ്ടു തന്നെ എതിരാളികൾക്കൊപ്പം നിൽക്കാൻ സാധിച്ചില്ല.

ഇപ്പോഴിതാ ശക്തമായൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് കമ്പനി. ഡിസൈനിങ്ങിലും എഞ്ചിനിലുമുൾപ്പെടെ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നാണ് കമ്പനി അറയിച്ചിരിക്കുന്നത്. 8.5 ലക്ഷം രൂപ പ്രാരംഭ വിലയിലെത്തുന്ന വാഹനം 2026 ജൂലൈയിൽ വിപണിയിലെത്തുമെന്നാണ് വിലയിരുത്തൽ. പുതിയൊരു ടർബോ-പെട്രോൾ എഞ്ചിനായിരിക്കും ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനായിരിക്കും വാഹനത്തിൽ ഇടംപിടിക്കുക.

പുതിയ ടെര്‍ബോ പെട്രോള്‍ എഞ്ചിന്‍; മുഖം മിനുക്കി ബ്രസ്സ എത്തുന്നു
കളമറിഞ്ഞുള്ള കളി... ഇന്ത്യയ്ക്ക് എസ്‌യുവി മതി; വിപണി പിടിയ്ക്കാനുറച്ച് ഹോണ്ടയും

നിലവിലുള്ള എഞ്ചിനോടൊപ്പമോ അല്ലെങ്കിൽ ചില വേരിയന്റുകളിൽ മാത്രമോ ആയിരിക്കും പുതിയ ടർബോ ഉൾപ്പെടുത്തുക. മികച്ച പിക്കപ്പ്, സുഗമമായ ഡ്രൈവിംഗ് അനുഭവം, മികച്ച ഇന്ധനക്ഷമ എന്നിവയാണ് പുതിയ ടർബോ പെട്രോൾ എഞ്ചിനിൽ നിന്ന് പ്രതീക്ഷിക്കുന്നത്. എങ്കിലും നിലവിലുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ചില അപ്‌ഡേറ്റുകൾ വരുത്തി തുടർന്നും ബ്രസ്സയിൽ ഉപയോ​ഗിച്ചേക്കാമെന്നാണ് റിപ്പോർട്ട്. 6 സ്‍പീഡ് ട്രാൻസ്‍മിഷനും പുതിയ ബ്രെസയ്ക്ക് ലഭിക്കുമെന്ന് റിപ്പോർട്ടുകൾ.

എക്സ്റ്റീരിയറിൽ കാര്യമായ മാറ്റങ്ങൾ വരാൻ സാധ്യതയില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ചില മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. പുതിയ ഫ്രണ്ട് ഗ്രിൽ, അപ്‌ഡേറ്റ് ചെയ്‌ത എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡിആർഎൽ, പുനർരൂപകൽപ്പന ചെയ്‌ത അലോയ് വീലുകൾ, പുതുക്കിയ ടെയിൽലാമ്പുകൾ എന്നിവയും മുൻ, പിൻ ബമ്പറുകളിലും ചെറിയ മാറ്റങ്ങൾ വരുത്തിയേക്കാമെന്നാണ് കരുതുന്നത്. ഇത് വാഹനത്തിന് കൂടുതൽ ഷാർപ്പായ ലൂക്ക് നൽകും.

വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മെച്ചപ്പെട്ട കണക്റ്റിങ് ഫീച്ചറുകൾ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേയും വാനത്തിലുണ്ടാകും

ബ്രസ്സ ഫെയ്സ് ലിഫ്റ്റിന്റെ ഇന്റീരിയറിലാണ് കാര്യമായ മറ്റങ്ങൾ പ്രതീക്ഷിക്കുന്നത്. വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മെച്ചപ്പെട്ട കണക്റ്റിങ് ഫീച്ചറുകൾ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേയും വാനത്തിലുണ്ടാകും. കൂടാതെ മികച്ച മെറ്റീയൽ ക്വാളിറ്റിയും ഫിനിഷിങ്ങും വാഹനത്തിന് കൂടുതൽ പ്രീമിയം ലുക്ക് നൽകും. സുരക്ഷയിലും ഒട്ടും വിട്ടുവീഴ്ച്ചയില്ലാതെയാണ് കമ്പനി ബ്രെസ ഫെയ്‌സ്‌ലിഫ്റ്റിനെ അവതരിപ്പിക്കുന്നത്.

ടോപ് വേരിയന്റുകളിൽ കൂടുതൽ എയർബാ​ഗുകൾ, ഉയർന്ന ബോഡി ക്വാളിറ്റി, കൂടുതൽ പാർക്കിങ് സെൻസറുകൾ തുടങ്ങിയവ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൂടാതെ, ബ്രെസ്സയിൽ ആദ്യമായി ADAS സാ​ങ്കേതിക വിദ്യയും ഇടംപിടിക്കും. 8.5 ലക്ഷം രൂപ മുതലാണ് ലോവർ വേരിയന്റുകൾക്ക് വില ആരംഭിക്കുന്നത്. ടോപ് വേരിയന്റുകൾക്ക് 14 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയായിരിക്കും വില.

Madism Digital
madismdigital.com