ആദി ഗ്രൂപ്പിന് കൊച്ചിയില്‍ പുതിയ ക്യാമ്പസ്; രവിപുരത്തെ ആദി ടവര്‍ ഉദ്ഘാടനം ചെയ്തു

ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഫൗണ്ടറും സിഇഒയുമായ മുഹമ്മദ് ഷാഫിയാണ് ക്യാമ്പസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്
ആദി ഗ്രൂപ്പിന് കൊച്ചിയില്‍ പുതിയ ക്യാമ്പസ്; രവിപുരത്തെ ആദി ടവര്‍ ഉദ്ഘാടനം ചെയ്തു
Published on

ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഏറ്റവും പുതിയ കോര്‍പ്പറേറ്റ് ക്യാമ്പസ് കൊച്ചി രവിപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാഭ്യാസ രംഗത്തെ തങ്ങളുടെ 12 വര്‍ഷത്തെ വിജയകരമായ പ്രയാണം അടയാളപ്പെടുത്തിക്കൊണ്ടാണ് ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ പുതിയ ചുവടുവയ്പ്പ് നടത്തുന്നത്. ആദി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഫൗണ്ടറും സിഇഒയുമായ മുഹമ്മദ് ഷാഫിയാണ് ക്യാമ്പസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. അധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളും അടക്കം 1500-ലധികം പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴില്‍ വിപണിക്ക് അനുയോജ്യമായ രീതിയിലാണ് ഈ പുതിയ ക്യാമ്പസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് സി.ഇ.ഒ മുഹമ്മദ് ഷാഫി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഒരു പതിറ്റാണ്ട് മുന്‍പ് ഒരു ചെറിയ കെട്ടിടത്തില്‍ പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച സ്ഥാപനം, ഇന്ന് കേരളം, ബംഗളൂരു, ദുബായ് എന്നിവിടങ്ങളിലായി നിരവധി ബ്രാഞ്ചുകളോടെ അന്താരാഷ്ട്ര തലത്തില്‍ വളര്‍ച്ച നേടിക്കഴിഞ്ഞിട്ടുണ്ട്. തുടക്കകാലത്തെ പ്രതിസന്ധികളെയും ബുദ്ധിമുട്ടുകളെയും അതിജീവിച്ച്, സ്വന്തമായി ഒരു ഫ്‌ളാഗ്ഷിപ്പ് ക്യാമ്പസ് എന്ന സ്വപ്നത്തിലേക്ക് സ്ഥാപനത്തെ നയിച്ചത് കഠിനാധ്വാനവും സമര്‍പ്പണവുമാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

ആദി ഗ്രൂപ്പിന് കൊച്ചിയില്‍ പുതിയ ക്യാമ്പസ്; രവിപുരത്തെ ആദി ടവര്‍ ഉദ്ഘാടനം ചെയ്തു
ലെനോവയുടെ ഫിഫ എഡീഷന്‍ ലാപ്‌ടോപ്പുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഓക്‌സിജന്‍

ഭാവിയിലെ അത്യാധുനിക കോഴ്‌സുകള്‍ (Futuristic Courses) പൂര്‍ണ്ണമായ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാന്‍ തക്കവണ്ണമാണ് ഈ പുതിയ ക്യാമ്പസ് സജ്ജീകരിച്ചിരിക്കുന്നത്. ആധുനിക ഓട്ടോമേഷന്‍, സാങ്കേതിക വിദ്യയിലൂന്നിയുള്ള പഠനരീതികള്‍, കരിയര്‍ കേന്ദ്രീകൃതമായ മികവ് എന്നിവയ്ക്ക് ഈ കാമ്പസ് മുന്‍ഗണന നല്‍കുന്നു. പരമ്പരാഗത വിദ്യാഭ്യാസ രീതികള്‍ക്കപ്പുറം ആഗോള സാങ്കേതിക ആവശ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ ഉയര്‍ത്താന്‍ ഈ സ്ഥാപനത്തിന് സാധിക്കും. അടുത്ത തലമുറയ്ക്കായുള്ള മികച്ച ലബോറട്ടറികള്‍, മികച്ച ഇന്‍ഫ്രാസ്ട്രക്ചര്‍, ഇന്‍ഡസ്ട്രി-അലൈന്‍ഡ് കരിക്കുലം എന്നിവയോടെ രവിപുരം കാമ്പസിലെ പുതിയ അധ്യയന കോഴ്‌സുകള്‍ ആരംഭിക്കുന്നതാണ്.

Summary

The Adi Group of Institutions has inaugurated its new corporate campus at Ravipuram, Kochi, marking a significant milestone in its 12-year journey in the education sector. The new campus reflects the institution's continued expansion and commitment to providing quality education and professional training. The inauguration was led by the Founder and CEO of the Adi Group of Institutions, Mr. Mohammed Shafi, in the presence of more than 1,500 attendees, including faculty members, staff, and students. The event celebrated the institution's growth and its vision for the future of education.

Madism Digital
madismdigital.com