4ജിയോടൊപ്പം 3ജി ഇല്ലേ? ബിഎസ്എൻഎൽ മാറുന്നു!

ബിഎസ്എൻഎൽ ഈ സാമ്പത്തിക വർഷത്തിൽ 28000 കോടി രൂപക്ക് മുകളിൽ വരുമാനം ലക്ഷ്യം വെച്ചാണ് സേവനപദ്ധതികൾ നീക്കുന്നത്
BSNL
BSNLImage credit: bsnl
Published on

ന്യൂഡൽഹി: രാജ്യമെമ്പാടും 4ജി വരുന്നതോടെ 3ജി സേവനങ്ങൾ നിർത്താനൊരുങ്ങി പൊതുമേഖല ടെലികോം കമ്പനി ബിഎസ്എൻഎൽ. ഇതിനോടകം തന്നെ രാജ്യത്ത് 97841 4ജി ടവറുകൾ കമ്പനി സ്ഥാപിച്ചു കഴിഞ്ഞു. കൂടുതൽ ടവറുകളുടെ നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.

നിലവിൽ ബിഎസ്എൻഎൽ 3ജി സേവനങ്ങളുമായി സഹകരിക്കുന്ന നോക്കിയ, ചൈനീസ് കമ്പനി സെഡ്ടിഇ എന്നിവയുമായുള്ള കരാറും അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ബിഎസ്എൻഎൽ അധികം വൈകാതെ 5ജി സേവങ്ങൾ ആരംഭിക്കുമെന്നുള്ള വാർത്തകളും പുറത്തു വന്നിരുന്നു. എന്നാൽ ഇത് വരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

3ജി സേവനങ്ങൾ അവസാനിപ്പിക്കുന്നതിന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

10 കോടിയോളം ഉപഭോക്താക്കളുള്ള ബിഎസ്എൻഎല്ലിന്റെ 7 കോടി ആളുകളാണ് 3ജി സേവനം ഉപയോഗിക്കുന്നത്. ഇവർക്ക് 4 ജി സേവനത്തിലേക്ക് മാറാൻ കഴിയും. എന്നാൽ 3ജി ഫോണുകളോ ഫീച്ചർ ഫോണുകളോ ഉപയോഗിക്കുന്നവർക്ക് 4ജി/5ജി ഫോണുകളിലേക്ക് മാറിയാൽ മാത്രമാകും സേവനങ്ങൾ ലഭിക്കുക. എന്നാൽ 3 ജി സേവനങ്ങൾ അവസാനിപ്പിക്കുന്നതിന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. നഷ്ടത്തിലായിരുന്ന ബിഎസ്എൻഎൽ ഈ സാമ്പത്തിക വർഷത്തിൽ 28000 കോടി രൂപക്ക് മുകളിൽ വരുമാനം ലക്ഷ്യം വെച്ചാണ് സേവനപദ്ധതികൾ നീക്കുന്നത്.

English Summary: BSNL is preparing to phase out its 3G services across India as 4G coverage expands. The telecom giant has already installed over 97,800 4G towers and plans more

Related Stories

No stories found.
Madism Digital
madismdigital.com