നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ല, മരിച്ചിട്ടും റോയ്‌യെ വേട്ടയാടുന്നു; കോണ്‍ഫിഡന്റ് ഗ്രൂപ്പ്

നിക്ഷേപകരുടെ പണത്തിന് മേല്‍ ഭയം വേണ്ട, റോയ്‌യുടെ മരണവുമായി ബന്ധപ്പെട്ട രണ്ട്, മൂന്ന് ദിവസങ്ങളില്‍ ജീവനക്കാരടക്കം തിരക്കുകളിലായെന്നും, അതിനാലാണ് കാര്യങ്ങളിൽ താമസം വന്നത് ടി എ ജോസഫ് വ്യക്തമാക്കി
നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ല, മരിച്ചിട്ടും റോയ്‌യെ വേട്ടയാടുന്നു; കോണ്‍ഫിഡന്റ് ഗ്രൂപ്പ്
Published on

കൊച്ചി: പ്രമുഖ വ്യവസായി സി ജെ റോയ്‌യുടെ മരണത്തിന് പിന്നാലെ ഉയരുന്ന അപവാദ പ്രചാരണങ്ങളോട് ആദ്യമായി പ്രതികരിച്ച് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഒരു കമ്പനി മാത്രമല്ലെന്നും, മൂല്യങ്ങളിൽ അധിഷ്ഠിതമായി വർഷങ്ങൾക്കൊണ്ട് കെട്ടിപ്പടുത്ത വിശ്വാസ്യതയാണെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ടി എ ജോസഫ് വ്യക്തമാക്കി. മരിച്ചിട്ടും സിജെ റോയി വേട്ടയാടപ്പെടുകയാണെന്നും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലൂടെ അദ്ദേഹം പ്രതികരിച്ചു.

സിജെ റോയിയുടെ വിയോഗത്തിന് പിന്നാലെ പുറത്തുവരുന്ന വാർത്തകൾ കാരണം കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് നിക്ഷേപകർക്ക് കമ്പനിയുടെ ഭാവിയെ കുറിച്ച് ഒരുപാട് ആശങ്കകൾ ഉണ്ടാക്കിയിട്ടുണ്ട്. ആരും അതിൽ വിഷമിക്കേണ്ടതില്ലെന്നും കമ്പനിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നോട്ട് പോകും. കൂടാതെ നിക്ഷേപകരുടെ പണത്തിന് മേല്‍ ഭയം വേണ്ടെന്നും, സി ജെ റോയ്‌യുടെ മരണവുമായി ബന്ധപ്പെട്ട രണ്ട്, മൂന്ന് ദിവസങ്ങളില്‍ ജീവനക്കാരടക്കം തിരക്കുകളിലായെന്നും, അതിനാലാണ് കാര്യങ്ങളിൽ താമസം വന്നത്. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ടി എ ജോസഫ് വ്യക്തമാക്കി.

Also Read
സി ജെ റോയ്‌യുടെ മരണം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു
നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ല, മരിച്ചിട്ടും റോയ്‌യെ വേട്ടയാടുന്നു; കോണ്‍ഫിഡന്റ് ഗ്രൂപ്പ്

സോഷ്യൽ മീഡിയയിലും പല യൂട്യൂബ് ചാനലുകളിലും വരുന്ന വ്യാജവാർത്തകളിലെ സത്യാവസ്ഥകൾ എല്ലാവരും തിരിച്ചറിയണം. ചെയര്‍മാന്‍ മുതല്‍ സെക്യൂരിറ്റി വരെയുള്ള ആളുകളുടെ കഠിനാധ്വാനത്തിലൂടെയാണ് കോണ്‍ഫിഡന്റ് കമ്പനി വളർന്നത്. കൂടാതെ കള്ളപ്പണം ഇവിടെയില്ലെന്നും ടി എ ജോസഫ് പറഞ്ഞു.

English Summary: Confident Group Managing Director T.A. Joseph has strongly defended the company amid ongoing scrutiny following the tragic death of founder and chairman CJ Roy (Dr. Roy CJ) on January 30, 2026. In a recent statement, he asserted that even after Roy's passing, some YouTubers continue to target and "hunt" him unfairly. Joseph reassured investors and customers that no one will lose even a single rupee, emphasizing that all operations remain stable, projects are on track, and the group is committed to fulfilling its commitments without any financial impact.

Related Stories

No stories found.
Madism Digital
madismdigital.com