ഐ.ഐ.ടി സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിക്കാൻ എജ്യുപോർട്ട്; 'സൂപ്പർ 30' റിപ്പീറ്റർ ബാച്ച് ലോഞ്ച് ചെയ്തു

ഐഐടി,എൻഐടി പൂർവ്വ വിദ്യാർത്ഥികൾ നയിക്കുന്ന ബാച്ചിലേക്ക് സംസ്ഥാനതല പ്രവേശന പരീക്ഷയിലൂടെ 30 വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് സൗജന്യ ജെഇഇ പരിശീലനം നൽകും.
Super 30
Super 30
Published on

കേരളത്തിലെ മിടുക്കരായ വിദ്യാർത്ഥികൾക്ക് പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി (IIT), എൻ.ഐ.ടി (NIT) എന്നിവിടങ്ങളിൽ പ്രവേശനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എജ്യുപോർട്ട് ലേണിംഗ് പുതിയ പദ്ധതി പ്രഖ്യാപിച്ചു. 2026-27 അധ്യയന വർഷത്തേക്കുള്ള 'ജെ.ഇ.ഇ റിപ്പീറ്റർ സൂപ്പർ 30 ഐ.ഐ.ടി' ബാച്ചിന്റെ ലോഞ്ചിംഗ് ചടങ്ങ് നടന്നു. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകി ഉയർന്ന റാങ്കുകളിലേക്ക് എത്തിക്കുകയാണ് ഈ പദ്ധതിയിലൂടെ എജ്യുപോർട്ട് ലക്ഷ്യമിടുന്നത്.

അർഹരായ വിദ്യാർത്ഥികൾക്ക് തികച്ചും സൗജന്യമായാണ് 'സൂപ്പർ 30 ' ബാച്ചിൽ പരിശീലനം നൽകുന്നതെന്ന് എജ്യുപോർട്ട് സി.ഇ.ഒ അജാസ് മുഹമ്മദ് അറിയിച്ചു. ഐ.ഐ.ടി, എൻ.ഐ.ടി എന്നിവിടങ്ങളിൽ നിന്നും പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളാണ് ബാച്ചിനെ നയിക്കുന്നത്. സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന സാധാരണ വിദ്യാർത്ഥികൾക്ക് ദേശീയതലത്തിലുള്ള മത്സരപരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഈ അവസരം വലിയ സഹായമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തുടനീളം എജ്യുപോർട്ട് നടത്തുന്ന പ്രത്യേക എൻട്രൻസ് ടാലന്റ് സെർച്ച് പരീക്ഷയിലൂടെയാണ് സൂപ്പർ 30 ബാച്ചിലേക്കുള്ള വിദ്യാർത്ഥികളെ കണ്ടെത്തുന്നത്. ഏറ്റവും ഉയർന്ന സ്കോർ നേടുന്ന 30 പേർക്ക് മാത്രമായിരിക്കും ഈ ബാച്ചിൽ പ്രവേശനം ലഭിക്കുക. കഴിഞ്ഞ വർഷങ്ങളിൽ ജെ.ഇ.ഇ പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള മികച്ച വിജയികളെ സൃഷ്ടിക്കാൻ എജ്യുപോർട്ടിന് സാധിച്ചിരുന്നു. 2025-ലെ ഫലങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങളാണ് സ്ഥാപനം കരസ്ഥമാക്കിയത്.

English Summary: Eduport Learning has launched its JEE Repeater Super 30 IIT Batch for 2026–27 to identify talented students across Kerala and provide free IIT-JEE coaching. The batch, led by IIT and NIT alumni, will select students through a special entrance test conducted statewide.

Related Stories

No stories found.
Madism Digital
madismdigital.com