വിപണിയിലെ തകര്‍ച്ച തുടരുന്നു; സ്വര്‍ണവിലയില്‍ ഇന്ന് 4360 രൂപയുടെ ഇടിവ്

സ്വര്‍ണവിലയില്‍ കുത്തനെയുള്ള വര്‍ധനവിനിടയില്‍ കേരളത്തില്‍ ആദ്യമായാണ് ഇത്രയും രൂപ കുറയുന്നതെന്നാണ് ജ്വല്ലറി രംഗത്തുള്ളവര്‍ വ്യക്തമാക്കുന്നത്
വിപണിയിലെ തകര്‍ച്ച തുടരുന്നു; സ്വര്‍ണവിലയില്‍ ഇന്ന് 4360 രൂപയുടെ ഇടിവ്
Published on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്നലെ 107040 രൂപയായിരുന്ന സ്വര്‍ണത്തിന് ഇന്ന് 4360 രൂപ താഴ്ന്ന് 102680 രൂപയിലേക്കെത്തി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 545 രൂപ കുറഞ്ഞ് ഗ്രാമിന് 12835 രൂപയായി. ജനുവരി 9ന് ശേഷം സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഈ വര്‍ഷം ഇതുവരെ 28480 രൂപയാണ് സ്വര്‍ണയത്തിന് കുറഞ്ഞത്. സ്വര്‍ണവിലയില്‍ കുത്തനെയുള്ള വര്‍ധനവിനിടയില്‍ കേരളത്തില്‍ ആദ്യമായാണ് ഇത്രയും രൂപ കുറയുന്നതെന്നാണ് ജ്വല്ലറി രംഗത്തുള്ളവര്‍ വ്യക്തമാക്കുന്നത്.

നിലവില്‍ ഇന്നത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം സ്വന്തമാക്കാന്‍ 5 ശതമാനം പണിക്കൂലിയും, 3 ശതമാനം ജിഎസ്ടിയും കണക്കാക്കിയാല്‍ ഏകദേശം 111000 രൂപയിലധികം ചെലവ് വരുമെന്നാണ് വിലയിരുത്തുന്നത്. സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് ഉയര്‍ച്ച സംഭവിച്ചപ്പോള്‍ പഴയ സ്വര്‍ണം വില്‍ക്കാനാണ് ആളുകള്‍ ശ്രമിച്ചതെന്നും, ഇന്ന് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയ ഇടിവ് വിപണിയില്‍ തിരക്ക് വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും വ്യാപാരികള്‍ പറഞ്ഞു. നിലവില്‍ രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 5000 ഡോളറില്‍ നിന്ന് 4370 ഡോളറായി വില കുറഞ്ഞതാണ് പ്രാദേശിക വിപണിയിലുണ്ടായ മാറ്റത്തിന് കാരണം.

വിപണിയിലെ തകര്‍ച്ച തുടരുന്നു; സ്വര്‍ണവിലയില്‍ ഇന്ന് 4360 രൂപയുടെ ഇടിവ്
ഓഹരി വിപണി കുതിക്കും; സ്വർണവില അസ്ഥിരത തുടരുമോ?

അതേസമയം രൂപയുടെ മൂല്യം മെച്ചപ്പെട്ടിരുന്നെങ്കില്‍ കേരളത്തില്‍ സ്വര്‍ണവില ഇതിലും കുറയുമായിരുന്നെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കിയത്. സ്വര്‍ണവില കുറയുന്നത് ആഭരണ പ്രേമികള്‍ക്ക് ഗുണം ചെയ്യുമെങ്കിലും വില വര്‍ധനവ് കണ്ട് സ്വര്‍ണത്തെ നിക്ഷേപമാക്കിയവര്‍ക്ക് തിരിച്ചടിയാവും. സ്വര്‍ണ വിപണിയില്‍ ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത് ജനുവരി 29നായിരുന്നു. ഒരു പവന് 131160 രൂപയിലാണ് അന്ന് വില്‍പ്പന നടന്നത്.

English Summary: Gold prices have sharply declined in the state, dropping by ₹4,360 per sovereign to ₹1,02,680

Madism Digital
madismdigital.com