

ഓമനപ്പേരും, ജനനത്തീയതിയുമൊക്കെ ചേർത്ത് ജിമെയിൽ ഐഡി ഉണ്ടാക്കിയവർക്ക് അത് തിരുത്താൻ ഒരു സുവർണാവസരം ഒരുക്കിയിരിക്കുകയാണ് ഗൂഗിൾ. @gmail.comന് മുൻപിൽ ചേർത്തിട്ടുള്ള വിവരങ്ങൾ തിരുത്തുന്നതിനായി അവലംബിച്ച പുതിയ ഫീച്ചർ 2026 ജനുവരി മുതല്‍ ആഗോള വ്യാപകമായി എത്തിയിട്ടുണ്ട്. പ്രൊഫഷണൽ ആവശ്യങ്ങൾക്ക് ജിമെയിൽ ഐഡി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന നാണക്കേടിന് പരിഹാരമായെന്ന ആശ്വാസത്തിലാണ് ഉപയോക്താക്കള്‍. ദശലക്ഷ കണക്കിന് വരുന്ന ഉപയോക്താക്കള്‍ക്കാണ് ഈ പുതിയ ഫീച്ചറിന്റെ ഫലം ലഭിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും ജിമെയില്‍ ഐഡി എഡിറ്റിംഗ് ഫീച്ചര്‍ ലഭ്യമാകുക.
ജിമെയിലിന്‍റെ ചരിത്രത്തില്‍ തന്നെ ആദ്യമായി കൊണ്ടുവന്നിരിക്കുന്ന ഈ ഫീച്ചർ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരിക്കൽ ഈ ഫീച്ചർ ഉപയോഗിച്ച് ജിമെയില്‍ ഐഡി തിരുത്തി കഴിഞ്ഞാൽ, പിന്നീട്1 വർഷം കഴിഞ്ഞാൽ മാത്രമാണ് വീണ്ടും തിരുത്താൻ കഴിയുക. ഇനി, ഐഡി അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ പഴയ ഫയലുകൾ നഷ്‌ടപ്പെടുമെന്ന ഭയവും വേണ്ട. പഴയ ജിമെയില്‍ വിലാസത്തിലെ എല്ലാ ഇമെയിലുകളും ഫയലുകളും സുരക്ഷിതമായിരിക്കുമെന്ന് ഗൂഗിള്‍ ഉറപ്പു നല്‍കുന്നുണ്ട്.
ജിമെയിൽ വിലാസം തിരുത്തുന്നതിനുള്ള ക്രമം
1. ഡെസ്‌ക്‌ടോപ്പ് ബ്രൗസറിൽ നിന്ന് myaccount.google.com/google-account-email എന്നതിലേക്ക് പോകുക.
2. നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടില്‍ സൈൻ ഇൻ ചെയ്യുക.
3. മുകളിൽ ഇടതുവശത്തുള്ള Personal Info എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
4. താഴേക്ക് സ്ക്രോൾ ചെയ്‌ത് Email വിഭാഗത്തിന് കീഴിലുള്ള Google Account email എന്നതില്‍ ക്ലിക്ക് ചെയ്യുക.
5. അപ്പോള്‍ നിങ്ങള്‍ക്ക് Change Google Account email എന്ന ഓപ്ഷന്‍ തെളിയും. ഈ ഓപ്ഷന്‍ കാണുന്നില്ലെങ്കില്‍ ഉടന്‍ പ്രത്യക്ഷപ്പെടും.
English Summary: Google has introduced a new feature that allows users to change their Gmail address without losing emails or files.