പ്രവാസി ഓണം വിഭവ സമൃദ്ധമാക്കാന്‍ ലുലു ഗ്രൂപ്പ്; ജിസിസിയിലേക്ക് പ്രത്യേക കാര്‍ഗോ വിമാനം

നാഷണല്‍ എയര്‍ലൈന്‍സിന്റെ കാര്‍ഗോ വിമാനത്തിലാണ് 45 ടണ്‍ പഴം- പച്ചക്കറി കയറ്റി അയച്ചത്
പ്രവാസി ഓണം വിഭവ സമൃദ്ധമാക്കാന്‍ ലുലു ഗ്രൂപ്പ്; ജിസിസിയിലേക്ക് പ്രത്യേക കാര്‍ഗോ വിമാനം
Published on

മലയാളികള്‍ എവിടെയുണ്ടോ അവിടെ ഓണവും ആഘോഷമാണ്. പരിമിതമായ വിഭവങ്ങളുമായാണ് പലപ്പോഴും പ്രവാസികളുടെ ഓണാഘോഷം. എന്നാല്‍ ജിസിസിയില്‍ ഓണം ആഘോഷമാക്കാന്‍ ഓണസദ്യയ്ക്കാവശ്യമായ പഴം, പച്ചക്കറി, വാഴയില തുടങ്ങിയവ ഒരുക്കുകയാണ് ലുലു. വിഭവങ്ങളുമായി ലുലുവിന്റെ പ്രത്യേക കാര്‍ഗോ വിമാനം കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു. നാഷണല്‍ എയര്‍ലൈന്‍സിന്റെ കാര്‍ഗോ വിമാനത്തിലാണ് 45 ടണ്‍ പഴം പച്ചക്കറി കയറ്റി അയച്ചത്.

സദ്യയ്ക്കാവശ്യമായ വാഴയിലകള്‍ ഉള്‍പ്പെടെയുള്ള പഴം, പച്ചക്കറി വിഭവങ്ങളാണ് വിമാനത്തിലുള്ളത്. ഇതിന് പുറമെ 60 ടണ്‍ പഴം, പച്ചക്കറി, വാഴയിലകള്‍ എന്നിവയുമായി മറ്റൊരു കാര്‍ഗോ വിമാനം ഓഗസ്റ്റ് 20ന് കൊച്ചിയില്‍ നിന്ന് പുറപ്പെടും.

പ്രവാസി ഓണം വിഭവ സമൃദ്ധമാക്കാന്‍ ലുലു ഗ്രൂപ്പ്; ജിസിസിയിലേക്ക് പ്രത്യേക കാര്‍ഗോ വിമാനം
ഊരാളുങ്കൽ എന്ന ലോകമാതൃകയുടെ ശില്പി; യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

ലുലു ഫെയര്‍ എക്‌സ്‌പോര്‍ട്ടിന്റെ നേതൃത്വത്തില്‍ മൂന്ന് ലക്ഷത്തിലധികം പഴം-പച്ചക്കറി വിഭവങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളിലെ ലുലു സ്റ്റോറുകളിലേക്ക് എത്തിക്കുന്നത്. ഓണക്കാലത്ത് പ്രവാസി മലയാളികള്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പ്രഖ്യാപിച്ചിരുന്നു.

Summary

Wherever Malayalis are, Onam is celebrated with joy. For many expatriates, however, Onam celebrations are often held with limited resources. To make Onam more festive for Malayalis in the GCC, Lulu is arranging essentials for the traditional Onam feast, including fruits, vegetables and banana leaves.

A special Lulu cargo flight carrying these festive supplies departed from Kochi. Around 45 tonnes of fruits and vegetables were shipped on the national airline’s cargo aircraft.

Madism Digital
madismdigital.com