പലാക്സി സിനിമാസിന് തുടർച്ചയായി രണ്ടാം വർഷവും 'ബെസ്റ്റ് സിനിമാ തിയറ്റർ' പുരസ്കാരം; 2030-ഓടെ ലക്ഷ്യം 250 സ്‌ക്രീനുകൾ

മികച്ച തിയറ്ററായി തൃശൂർ പലാക്സി സിനിമാസ്
പലാക്സി സിനിമാസിന് തുടർച്ചയായി രണ്ടാം വർഷവും 'ബെസ്റ്റ് സിനിമാ തിയറ്റർ' പുരസ്കാരം; 2030-ഓടെ ലക്ഷ്യം 250 സ്‌ക്രീനുകൾ
Published on

തുടർച്ചയായ രണ്ടാം വർഷവും ദേശീയതലത്തിൽ വലിയൊരു അംഗീകാരം സ്വന്തമാക്കി ഹൈലറ്റ് ​ഗ്രൂപ്പിന്റെ പ്രീമിയം മൾട്ടിപ്ലക്സ് ബ്രാൻഡായ പലാക്‌സി സിനിമാസ്. സിനിമ എക്സിബിഷൻ രംഗത്തെ ഏറ്റവും പ്രമുഖ പുരസ്കാരങ്ങളിലൊന്നായ ഐമാക്‌സ് ബിഗ് സിനി അവാർഡ്സ് 2026-ൽ, 'ബെസ്റ്റ് സിനിമാ തിയറ്റർ, ടയർ 2 സിറ്റി' പുരസ്കാരമാണ് പലാക്സി സിനിമാസ് രണ്ടാം തവണയും സ്വന്തമാക്കി.

കഴിഞ്ഞ വർഷം കോഴിക്കോട് പലാക്‌സി സിനിമാസിന് ഈ അവാർഡ് ലഭിച്ചപ്പോൾ, ഇത്തവണ തൃശൂർ പലാക്‌സി സിനിമാസാണ് അത്യാധുനിക സാങ്കേതികവിദ്യ, ലോകോത്തര തിയേറ്റർ അനുഭവം, മികച്ച ഹോസ്പിറ്റാലിറ്റി എന്നിവ മുൻനിർത്തി ഈ അംഗീകാരം കരസ്ഥമാക്കിയത്. മികച്ച സാങ്കേതികവിദ്യ, അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമാ തിയറ്റർ അനുഭവം, മികച്ച ഹോസ്പിറ്റാലിറ്റി, കസ്റ്റമർ സർവീസ് എന്നിവ മുൻനിർത്തിയാണ് ഈ അംഗീകാരം നൽകിയത്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സിനിമാ വ്യവസായ സംഗമങ്ങളിലൊന്നായ ബിഗ് സിനി എക്‌സ്പോയുടെ ഒൻപതാമത് പതിപ്പ് ചെന്നൈ ട്രേഡ് സെന്ററിലാണ് നടന്നത്. മൾട്ടിപ്ലക്സ്, തിയറ്റർ, വിതരണ മേഖലകളിലെ പ്രമുഖർ പങ്കെടുത്ത ഈ വേദിയിൽ വെച്ച് ഐമാക്‌സ് ഇന്ത്യ വൈസ് പ്രസിഡന്റ് പ്രീതം ഡാനിയൽ, തിയറ്റർ വേൾഡ് എഡിറ്ററും പബ്ലിഷറുമായ രാഘവേന്ദ്ര ടി എന്നിവർ ചേർന്ന് അവാർഡ് സമ്മാനിച്ചു. പലാക്സി സിനിമാസിന്റെ പ്രതിനിധികളായ ജനറൽ മാനേജർ ഷിഹാബ് എം, എഫ് ആൻഡ് ബി ഓപ്പറേഷൻസ് മാനേജർ ആൻജോ ജോസ്, ഡെപ്യൂട്ടി മാനേജർ ഹുബൈൽ കെ പി എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

പലാക്സി സിനിമാസിന് തുടർച്ചയായി രണ്ടാം വർഷവും 'ബെസ്റ്റ് സിനിമാ തിയറ്റർ' പുരസ്കാരം; 2030-ഓടെ ലക്ഷ്യം 250 സ്‌ക്രീനുകൾ
പഴയ 'സേവിങ്സ്' അല്ല, പുതിയ 'മൂലധനം'; സ്വർണ്ണപ്പണയത്തിൽ പുതിയ വിപ്ലവം

ഇതിനൊപ്പം തന്നെ 2030-ഓടെ കേരളത്തിൽ 250 സ്ക്രീനുകൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ 'മിഷൻ 250' എന്നൊരു പദ്ധതിയും പലാക്‌സി സിനിമാസ് മുന്നോട്ട് വെക്കുന്നുണ്ട്. കേവലം സ്ക്രീനുകളുടെ എണ്ണം കൂട്ടുക എന്നതിലുപരി, ആധുനിക പ്രൊജക്ഷൻ, മികച്ച ശബ്ദ സാങ്കേതികവിദ്യ, ലോകോത്തര നിലവാരത്തിലുള്ള ആംബിയൻസ്, സീറ്റിങ്, മികച്ച ഭക്ഷണ സൗകര്യങ്ങൾ എന്നിവ നൽകി കേരളത്തിലെ ടയർ 2, 3 നഗരങ്ങളിൽ പോലും മികച്ച സിനിമാനുഭവം ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

തുടർച്ചയായ രണ്ടാം വർഷവും പുരസ്കാരം നേടാനായത് വളരെ അഭിമാനകരമായ നേട്ടമാണെന്നും, ചെറുനഗരങ്ങളിലേക്കും മികച്ച സിനിമാ അനുഭവം എത്തിക്കുക എന്നതാണ് 'മിഷൻ 250' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഹൈലൈറ്റ് മാൾസ് ആൻഡ് റീട്ടെയ്ൽ സിഇഒ മുഹമ്മദ് ഫവാസ് വ്യക്തമാക്കി.

Summary

Palaxi Cinemas, the premium multiplex brand of HiLITE Group, has won the “Best Cinema Theatre – Tier 2 City” at the IMAX Big Cine Awards 2026 for the second consecutive year, with the Thrissur property taking the honor this year. Furthermore, the company announced ‘Mission 250’, an ambitious plan to establish 250 premium cinema screens across Kerala’s growing Tier 2 and Tier 3 cities by 2030, ensuring a world-class cinematic experience with state-of-the-art technology and amenities.

Madism Digital
madismdigital.com