

ന്യൂഡൽഹി: ഗുജറാത്ത് ജാംനഗറിൽ പ്രവർത്തിക്കുന്ന റിഫൈനറിയിലേക്ക് റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തിട്ടില്ലെന്ന് റിലയൻസ്. മൂന്നു കപ്പലുകളിലായി റഷ്യൻ എണ്ണയെത്തുമെന്നായിരുന്നു രാജ്യാന്തര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. ഇതിനു പിന്നാലെയാണ് കമ്പനി എക്‌സ് പോസ്റ്റിലൂടെ വാർത്തയില്‍ വിശദീകരണവുമായി രംഗത്തുവന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചകളായി കമ്പനി റഷ്യയുമായി എണ്ണ വ്യാപാരം നടന്നിട്ടില്ലെന്നും ഇത് വാർത്ത ഏജൻസിയെ മുൻപ് തന്നെ അറിയിച്ചിരുന്നെന്നും പോസ്റ്റിലൂടെ കമ്പനി വ്യക്തമാക്കി.
ഉപരോധത്തിന് മുൻപ് പ്രതിദിനം അഞ്ചു ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വരെ റിലയൻസ് കമ്പനി റഷ്യയിൽ നിന്ന് വാങ്ങിയിരുന്നു
ഇത്തരത്തിലുള്ള വാർത്ത പ്രചരിപ്പിക്കപ്പെടുന്നത് കമ്പനിയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്നാണ് റിലയൻസ് വ്യക്തമാക്കുന്നത്. വാർത്ത ചർച്ച ആയതോടെ കമ്പനിയോട് സ്‌റ്റോക്ക് എക്‌സേഞ്ചുകൾ വിശദീകരണം ചോദിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. മുൻ കാലങ്ങളിൽ റഷ്യ എണ്ണ ഇന്ത്യയിലേക്ക് ഏറ്റവും അധികം ഇറക്കുമതി ചെയ്തിരുന്നത് റിലയൻസ് ആയിരുന്നു.
എന്നാൽ യു എസ് ഉപരോധം പ്രഖ്യാപിച്ചതിനുശേഷം കരാറുകളിൽ നിന്നും കമ്പനി വിട്ടു നിൽക്കുകയാണ്. ഉപരോധത്തിന് മുൻപ് പ്രതിദിനം അഞ്ചു ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വരെ റിലയൻസ് കമ്പനി റഷ്യയിൽ നിന്ന് വാങ്ങിയിരുന്നു. റഷ്യൻ എണ്ണയ്ക്ക് പകരം ഗൾഫ് മേഖലകളിലെ എണ്ണ ആയിരിക്കും ഇനി മുതൽ ഉപയോഗിക്കുകയെന്ന് മുൻപ് തന്നെ കമ്പനി വ്യക്തമാക്കിയാതായിരുന്നു.
English Summary: Reliance Industries has denied reports claiming it imported Russian crude oil to its Jamnagar refinery, clarifying that no oil trade with Russia has taken place in the past three weeks.