

റിയാദ്: ഏഷ്യൻ രാജ്യങ്ങളിലേക്ക് ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ പുതിയ ഇളവുകൾ മുന്നോട്ടു വെച്ച് സൗദി അറേബ്യ. ലോകത്ത് ക്രൂഡ് ഓയിൽ കയറ്റുമതിയിൽ മുൻപന്തിയിലുള്ള രാജ്യമാണ് സൗദി അറേബ്യ. ഇപ്പോൾ സൗദിയുടെ ഫ്ലാഗ്ഷിപ് അറബ് ലൈറ്റ് ക്രൂഡ് ഓയിലാണ് ബാരലിന് 0.10 ഡോളർ മുതൽ 0.30 ഡോളർ വരെ വില കുറച്ചു നൽകുമെന്ന് റിപ്പോർട്ടുകള്‍.
ഈ വിലക്കുറവിൽ സൗദി ഓയിൽ വ്യപാരം ആരംഭിക്കുക ഫെബ്രുവരി മുതലാവുമെന്നാണ് അറിയുന്നത്. ഒമാനും ദുബായ്‌യും നൽകുന്നതിനേക്കാൾ 0.30 മുതൽ 0.50 ഡോളർ കുറവിലാവും ഇനി മുതൽ സൗദി അറേബ്യ ക്രൂഡ് ഓയിൽ വ്യപാരം നടത്തുക. ആഗോള ക്രൂഡ് ഓയിൽ വിതരണം ഉയർന്നതും മിഡിൽ ഈസ്റ്റ് സ്പോട്ട് ബെഞ്ച്മാർക്ക് ഇടിഞ്ഞതുമാണ് സൗദി അറേബ്യ ഡിസ്‌കൗണ്ട് പ്രഖ്യാപിക്കാൻ കാരണമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് റഷ്യൻ എണ്ണ ഇറക്കുമതി കുറഞ്ഞതിന് പിന്നാലെയാണ് സൗദിയുടെ ഈ നീക്കം.
ആഗോള ക്രൂഡ് ഓയിൽ സപ്ലൈ ഉയർന്നതും മിഡിൽ ഈസ്റ്റ് സ്പോട്ട് ബെഞ്ച്മാർക്ക് ഇടിഞ്ഞതുമാണ് സൗദി അറേബ്യ ഡിസ്‌കൗണ്ട് പ്രഖ്യാപിക്കാൻ കാരണമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
സാധാരണ എല്ലാ മാസവും 5-ാം തീയതിയാണ് സൗദി അറേബ്യ അടുത്ത മാസത്തെ ക്രൂഡ് ഓയിൽ വില പ്രഖ്യാപിക്കുന്നത്. ഇപ്പോൾ പുറത്തുവരുന്ന വിലക്കുറവ് മറ്റു ഇന്ധന ഉത്പാദകരും വിതരണക്കാരുമായ രാജ്യങ്ങളെയും സ്വാധീനിക്കുമെന്നും അറബ്-ഗൾഫ് മേഖലയിലെ ഇന്ധന കയറ്റുമതിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അറബ്-ഗൾഫ് രാജ്യങ്ങളിൽ നിന്ന് പ്രതിദിനം കയറ്റുമതി ചെയ്യുന്നത് ഏകദേശം 9 മില്യൺ ബാരൽ ക്രൂഡ് ഓയിലാണ്.
English Summary: Saudi Arabia has announced fresh discounts on crude oil supplies to Asian countries, cutting prices for its flagship Arab Light crude starting February. The move follows higher global supply, weaker Middle East spot benchmarks, and reduced Russian oil imports by Asian nations, including India.