

കോഴിക്കോട്: കേരളത്തിലെ മുന്‍നിര ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ് സ്ഥാപനമായ ദി ബ്രാന്‍ഡിങ് കമ്പനി (ടിബിസി)യുടെ പുതിയ കോര്‍പ്പറേറ്റ് ഓഫീസിന്റെയും മാഡിസം ഡിജിറ്റലിന്റെ ഓഫിസ് കം സ്റ്റുഡിയോയുടേയും ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് നിര്‍വഹിച്ചു. കോഴിക്കോട് കോര്പ്പറേഷന് മേയര്‍ ഒ. സദാശിവന് അധ്യക്ഷനായ ചടങ്ങില്‍ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക വ്യവസായ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു.
റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റില്‍, ബിഗ് ടിവിയുടെ എംഡി അനില്‍ അയിരൂര്‍ എന്നിരുള്‍പ്പെടെ മാധ്യമ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കാളികളായി. ടിബിസി ഗ്രൂപ്പ് സിഇഒ സുനീഷ് എസ്, മാഡിസം ഡിജിറ്റല്‍ എഡിറ്റര്‍ ഇന്‍ ചീഫ് ഡോ. എ കെ അബ്ദുള്‍ ഹക്കീം, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി വസീഫ്, യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആര് ഷെഹിന് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
The inauguration of the new corporate office of Kerala-based branding and marketing firm The Branding Company (TBC), along with the office-cum-studio of Madism Digital, was inaugurated by Agriculture Minister Adv. T. Siddique. Kozhikode Corporation Mayor O. Sadashivan presided over the function, which was attended by prominent personalities from Kerala’s political, social and business sectors.