എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്; പ്രഖ്യാപനം വൈകിട്ട് മൂന്നിന്

പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് പ്രഖ്യാപനം നടത്തുക
എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്; പ്രഖ്യാപനം വൈകിട്ട് മൂന്നിന്
Published on

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഫലപ്രഖ്യാപനം നടത്തും. പരീക്ഷാ ബോർഡ് യോഗത്തിനുശേഷം പുറത്തുവിട്ട തീരുമാനപ്രകാരം, സംസ്ഥാനത്തെ 4,17,497 വിദ്യാർത്ഥികളും ഗൾഫ്, ലക്ഷദ്വീപ് മേഖലകളിൽനിന്നുള്ള 1,019 വിദ്യാർത്ഥികളുമാണ് ഫലത്തിനായി കാത്തിരിക്കുന്നത്. മൂല്യനിർണയം പതിവിലും കർക്കശമാക്കിയതിനാൽ ഇത്തവണ എ പ്ലസ്സുകൾ കുറയുമെന്നാണ് ലഭ്യമായ വിവരം.

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന്; പ്രഖ്യാപനം വൈകിട്ട് മൂന്നിന്
വൈദ്യുതിയില്ലാത്ത സ്കൂളുകൾ ലക്ഷത്തിലേറെ, 98,500 എണ്ണത്തിൽ പെൺകുട്ടികൾക്ക് ടോയ്‌ലറ്റില്ല; വിദ്യാഭ്യാസമേഖലയുടെ ദുരവസ്ഥയുമായി നീതി ആയോഗ് റിപ്പോർട്ട്

മൂന്നര മുതൽ results.kerala.gov.in, examresults.kerala.gov.in തുടങ്ങിയ സൈറ്റുകളിലും സംസ്ഥാന ഐ ടി മിഷന്റെ 9188619958 എന്ന വാട്സ് ആപ്പ് നമ്പറിലും ഫലം ലഭിക്കും. സംസ്ഥാന സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്‌ഫോമായ ‘നമ്മുടെ കേരളം' (‘Nammude Keralam') ആപ്പിലും ഫലം പരിശോധിക്കാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകിയാൽ ഫലം പിഡിഎഫായി ലഭിക്കും.

സാധാരണ വിദ്യാഭ്യാസമന്ത്രിയാണ് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കാറുള്ളത്. ഇത്തവണ, പുതിയ മന്ത്രിസഭ നിലവിൽ വരാത്തതിനാൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്നാണ് ഫലപ്രഖ്യാപനം നടത്തുക. പ്ലസ് വൺ പ്രവേശന നടപടികൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടാണ് ഫലം നേരത്തെ പ്രസിദ്ധീകരിക്കുന്നത്. 99.05 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. ഇത്തവണയും നൂറിൽ തൊടില്ലെന്നാണ് സൂചനകൾ.

English Summary: The Kerala SSLC Examination Result 2026 will be announced today at 3 PM by the General Education Principal Secretary. Over 4.18 lakh students are awaiting the results. Reports suggest that stricter evaluation this year may lead to fewer A+ grades compared to previous years.

Madism Digital
madismdigital.com