വളര്‍ച്ചയില്ല, ഓഹരി ഇടിയുന്നു; നെറ്റ്ഫ്‌ളിക്‌സില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍, 1000 പേര്‍ക്ക് ജോലി നഷ്ടപ്പെടും

ബിസിനസ് ഇന്‍സൈഡറിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ ആറു മാസത്തിനിടെ കമ്പനിയുടെ ഓഹരി മൂല്യത്തില്‍ 30 ശതമാനത്തിലധികം ഇടിവുണ്ടായി. ഒരു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 40 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വളര്‍ച്ചയില്ല, ഓഹരി ഇടിയുന്നു; നെറ്റ്ഫ്‌ളിക്‌സില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍, 1000 പേര്‍ക്ക് ജോലി നഷ്ടപ്പെടും
Published on: 

സ്ട്രീമിംഗ് മേഖലയിലെ പ്രമുഖരായ നെറ്റ്ഫ്‌ളിക്‌സ് ആഗോളതലത്തില്‍ വീണ്ടും വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിടുന്നു. ഏകദേശം 1,000 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന ഈ നടപടി, 2022-ന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും വലിയ പിരിച്ചുവിടലുകളില്‍ ഒന്നാണ്. നിലവില്‍ കമ്പനി നേരിടുന്ന മന്ദഗതിയിലുള്ള വളര്‍ച്ചയും മറ്റ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള കടുത്ത മത്സരവുമാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, കമ്പനിയുടെ ആകെ ജീവനക്കാരുടെ ഏകദേശം ആറു ശതമാനത്തോളം പേരെ ഈ തീരുമാനം ബാധിക്കും. ഉല്‍പ്പന്ന വികസനം, സാങ്കേതികവിദ്യ, നിയമവിഭാഗം, മനുഷ്യവിഭവശേഷി എന്നീ വകുപ്പുകളിലെ ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ബുധനാഴ്ച അയച്ച ഇമെയില്‍ സന്ദേശത്തിലൂടെ നെറ്റ്ഫ്‌ളിക്‌സിന്റെ കോ-സി.ഇ.ഒമാരായ ടെഡ് സരാന്‍ഡോസും ഗ്രെഗ് പീറ്റേഴ്‌സുമാണ് ജീവനക്കാരെ ഈ തീരുമാനം അറിയിച്ചത്.

ആഗ്രഹിച്ച വളര്‍ച്ച കൈവരിക്കാനാകുന്നില്ല

പരമ്പരാഗത സബ്‌സ്‌ക്രിപ്ഷന്‍ രീതിക്ക് അപ്പുറത്തേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ നെറ്റ്ഫ്‌ളിക്‌സ് ശ്രമിക്കുന്ന നിര്‍ണായക ഘട്ടത്തിലാണ് ഈ നടപടി. വേഗത്തിലുള്ള വളര്‍ച്ച കൈവരിക്കണമെന്ന സമ്മര്‍ദ്ദവും കമ്പനി നേരിടുന്നുണ്ട്. സെപ്റ്റംബര്‍ അവസാനത്തില്‍ ബ്ലൂംബെര്‍ഗ് നടത്തിയ ഒരു പരിപാടിയില്‍ സംസാരിക്കവെ, താന്‍ ആഗ്രഹിക്കുന്ന വേഗതയില്‍ കമ്പനി മുന്നോട്ട് പോകുന്നില്ലെന്ന് സി.ഇ.ഒ ടെഡ് സരാന്‍ഡോസ് സമ്മതിച്ചിരുന്നു.

ഓഹരി വിപണിയിലും നെറ്റ്ഫ്‌ളിക്‌സ് കടുത്ത പ്രയാസങ്ങള്‍ നേരിടുകയാണ്. ബിസിനസ് ഇന്‍സൈഡറിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ ആറു മാസത്തിനിടെ കമ്പനിയുടെ ഓഹരി മൂല്യത്തില്‍ 30 ശതമാനത്തിലധികം ഇടിവുണ്ടായി. ഒരു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 40 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ തമ്മില്‍ കടുത്ത മത്സരമുള്ള, കൂടുതല്‍ സങ്കീര്‍ണ്ണമായ ഒരു വിപണിയെയും കമ്പനി നേരിടുന്നുണ്ട്. സബ്‌സ്‌ക്രിപ്ഷനുകളില്‍ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി പരസ്യങ്ങള്‍, ലൈവ് പ്രോഗ്രാമുകള്‍, ഗെയിമിംഗ് എന്നിവയിലും നെറ്റ്ഫ്‌ലിക്‌സ് നിക്ഷേപം നടത്തിവരുന്നുണ്ട്.

വളര്‍ച്ചയില്ല, ഓഹരി ഇടിയുന്നു; നെറ്റ്ഫ്‌ളിക്‌സില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍, 1000 പേര്‍ക്ക് ജോലി നഷ്ടപ്പെടും
ക്യാമ്പ് തീർന്നാലും പ്രണയം തീരൂല്ല! ‘പ്രേംപാറ്റ’ നവംബർ 27ന് തിയേറ്ററുകളിലേക്ക്!

നിക്ഷേപകരുടെ ആശങ്ക

ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ നെറ്റ്ഫ്‌ളിക്‌സ് 9,700 കോടി മണിക്കൂര്‍ കാഴ്ച സമയം രേഖപ്പെടുത്തിയെങ്കിലും (മുന്‍വര്‍ഷത്തെക്കാള്‍ 2% വര്‍ദ്ധനവ്), കാഴ്ചക്കാരുടെ വിശദമായ ഡാറ്റ ഇനിമുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ നല്‍കുന്നതിന് പകരം വര്‍ഷത്തിലൊരിക്കല്‍ മാത്രമേ നല്‍കൂ എന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. വരിക്കാര്‍ പ്ലാറ്റ്ഫോമില്‍ സമയം ചെലവഴിക്കുന്നുണ്ടോ എന്നറിയാനുള്ള പ്രധാന മാര്‍ഗം ഈ വിവരങ്ങളായതിനാല്‍ കമ്പനിയുടെ തീരുമാനം നിക്ഷേപകര്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് പുറമെ, യു.എസ് വിപണിയില്‍ തങ്ങളുടെ പ്ലാനുകളുടെ നിരക്കുകളും നെറ്റ്ഫ്‌ളിക്‌സ് കൂട്ടിയിട്ടുണ്ട്. പരസ്യരഹിതമായ സ്റ്റാന്‍ഡേര്‍ഡ് പ്ലാനിന്റെ നിരക്ക് പ്രതിമാസം 17.99 ഡോളറില്‍ നിന്ന് 19.99 ഡോളറായി ഉയര്‍ത്തി. അതേസമയം പരസ്യങ്ങളോടുകൂടിയ പ്ലാനിന്റെ നിരക്ക് 7.99 ഡോളറില്‍ നിന്ന് 8.99 ഡോളറാക്കുകയും ചെയ്തു.

ഒരു ദശാബ്ദത്തിനിടെ ആദ്യമായി വരിക്കാരുടെ എണ്ണത്തില്‍ ഇടിവ് സംഭവിച്ചതിനെ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിട്ട 2022-ന് ശേഷമുള്ള ഏറ്റവും വലിയ തൊഴില്‍ നഷ്ടത്തിനാണ് നെറ്റ്ഫ്‌ളിക്‌സ് ഇപ്പോള്‍ വീണ്ടും സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഏകദേശം 16,000 മുഴുവന്‍സമയ ജീവനക്കാരാണ് കമ്പനിയില്‍ ഉണ്ടായിരുന്നത്.

Summary

Netflix is reportedly planning to lay off around 1,000 employees globally, marking one of its largest rounds of job cuts since 2022. According to a report by The Wall Street Journal, the layoffs could affect approximately 6% of the company’s workforce, particularly employees in product development, technology, legal and human resources. The reported job cuts come as Netflix faces pressure to accelerate growth amid intensifying competition from rival streaming platforms. Co-CEOs Ted Sarandos and Greg Peters reportedly informed employees of the decision through an email. Sarandos had previously acknowledged that the company was not progressing at the pace he wanted.

Madism Digital
madismdigital.com