'മലയാളം പോലെയല്ലല്ലോ മറ്റ് ഇൻഡസ്ട്രികൾ... നമ്മളാണ് അഹങ്കാരികൾ എന്ന് തോന്നും'; ഇന്ദ്രൻസ് പറയുന്നു

കറുപ്പിലെ സുകുമാരൻ എന്ന കഥാപാത്രത്തെക്കുറിച്ചും ആദ്യ അന്യഭാഷാ ചിത്രത്തിലെ അനുഭവങ്ങളെക്കുറിച്ചും ഇന്ദ്രൻസ് മാഡിസം ഡിജിറ്റലിനോട് മനസ്സ് തുറക്കുന്നു
'മലയാളം പോലെയല്ലല്ലോ മറ്റ് ഇൻഡസ്ട്രികൾ... നമ്മളാണ് അഹങ്കാരികൾ എന്ന് തോന്നും'; ഇന്ദ്രൻസ് പറയുന്നു
Published on

മലയാളത്തിലെ എറ്റവും കരിയര്‍ വളർച്ചയുള്ള നടന്‍ ആര്...? മലയാളികള്‍ ഇപ്പോള്‍ നിസ്സംശയം പറയും അത് ഇന്ദ്രന്‍സ് ആണെന്ന്. ഏത് വേഷവും അനായാസമായി കൈകാര്യം ചെയ്യാനുള്ള കഴിവ്, ഇന്ദ്രൻസിനെ എത്തിച്ചിരിക്കുന്നത് ഹാസ്യതാരത്തില്‍നിന്ന് തികഞ്ഞ അഭിനേതാവ് എന്ന നിലയിലേക്കാണ്. ആ മികവ് മലയാളവും കടന്ന് തമിഴിലേക്കും വ്യാപിച്ചിരിക്കുകയാണ്.

ആര്‍ജെ ബാലാജി സംവിധാനം ചെയ്ത്, സൂര്യ നായകനായെത്തിയ കറുപ്പിലെ പ്രകടനത്തിലൂടെ തമിഴ് പ്രേക്ഷകരുടെ പ്രശംസയും എറ്റുവാങ്ങുകയാണ് ഇന്ദ്രന്‍സ്. കറുപ്പിലെ സുകുമാരന്‍ എന്ന കഥാപാത്രത്തിന്റെ പ്രകടനം ചര്‍ച്ചകളില്‍ ഇടം പിടിക്കുമ്പോള്‍ തന്റെ ആദ്യ അന്യഭാഷാ ചിത്രത്തിലെ അനുഭവങ്ങളെക്കുറിച്ച് ഇന്ദ്രന്‍സ് മാഡിസം ഡിജിറ്റലിനോട് മനസ്സ് തുറക്കുന്നു.

സൂര്യ എന്ന സർപ്രൈസ് !

സൂര്യസാറിനെക്കുറിച്ച് മനസ്സിലൊരു സങ്കല്പം വെച്ചാണ് സെറ്റിലേക്ക് പോയത്. അവരൊക്കെ വലിയ ആളുകളല്ലേ എന്ന ഒരു പേടി. പക്ഷേ വളരെ പാവമാണ് ആൾ. ഒരുപാട് സ്‌നേഹത്തോടെയാണ് പെരുമാറിയത്. എല്ലാ രീതിയിലും നമ്മളെ പരിഗണിച്ച് കംഫർട്ടബിൾ ആക്കാൻ നോക്കും.. പേടിച്ചതുപോലെ ഒന്നുമില്ല അദ്ദേഹത്തോടൊപ്പമുള്ള വർക്ക് എന്ന് ശരിക്കും ബോധ്യപ്പെട്ടു. നമ്മളേക്കാൾ ലളിതമാണ് അദ്ദേഹത്തിന്റെ രീതി. എല്ലാവരെയും ഒരുപോലെ കാണും. അതൊരു വലിയ കാര്യമാണ്.

'മലയാളം പോലെയല്ലല്ലോ മറ്റ് ഇൻഡസ്ട്രികൾ... നമ്മളാണ് അഹങ്കാരികൾ എന്ന് തോന്നും'; ഇന്ദ്രൻസ് പറയുന്നു
നടിപ്പിൻ നായകൻ ഈസ് ബാക്ക്; ബോക്‌സ്ഓഫീസ് കുലുക്കി 'കറുപ്പ്'

പലതവണ ഒഴിഞ്ഞുമാറി, പക്ഷേ...

കറുപ്പിലെ കഥാപാത്രം മുന്നിലെത്തിയപ്പോൾ ആദ്യം ഒഴിഞ്ഞുമാറിയതാണ്. ഭാഷാപ്രശ്‌നമായിരുന്നു കാരണം. മലയാളം പോലെയല്ലല്ലോ മറ്റ് ഇൻഡസ്ട്രികൾ. പലരെ കൊണ്ട് വിളിപ്പിച്ച ശേഷം ആർജെ ബാലാജി സർ തന്നെ ഒടുവിൽ നേരിട്ടു വിളിച്ചു. എന്നെ കണ്ട് എഴുതിയ ക്യാരക്ടർ ആണ് ചെയ്യണം എന്നൊക്കെ പറഞ്ഞു. എനിക്ക് സൗകര്യപ്രദമായ രീതിയിൽ ഡേറ്റ് ഒക്കെ സെറ്റ് ചെയ്തുതന്നു. അത്രയും ഡെഡിക്കേറ്റഡ് ആയ ഒരു സമീപനമുള്ളതു കൊണ്ടാണ് പോയത്. ക്യാരക്ടർ മലയാളിയാണെന്നതും ആശ്വാസമായിരുന്നു.

തമിഴരുടെ സ്‌നേഹം അനുഭവിച്ചറിഞ്ഞു

മലയാളികളോട് തമിഴർക്കുള്ള സ്‌നേഹം അനുഭവിച്ചറിയാൻ ഭാഗ്യം കിട്ടിയ നാളുകളായിരുന്നു കറുപ്പിലേത്. കൂടെയുള്ളവർക്ക് എത്രയും ബഹുമാനം നൽകാമോ അത്രയും തരുന്നവരാണ് തമിഴർ. വലിയ ക്രൂ ആണ്, മറ്റ് ഭാഷയിലാണ് വർക്ക് ചെയ്യുന്നത് എന്നൊന്നും നമുക്ക് തോന്നില്ല. മലയാളികളോട് പ്രത്യേക സ്‌നേഹവും ആദരവും ഒക്കെയാണ്. അവരുടെ ആ ബഹുമാനവും എളിമയുമൊക്കെ കാണുമ്പോൾ നമ്മളാണ് അഹങ്കാരികളെന്ന് തോന്നും. സെറ്റിലുള്ള മലയാളി ടെക്‌നീഷ്യൻസിനും അഭിനേതാക്കൾക്കുമെല്ലാം കൂടെ അഭിനയിക്കാൻ വലിയ എക്‌സൈറ്റ്‌മെന്റ് ആയിരുന്നു.

'മലയാളം പോലെയല്ലല്ലോ മറ്റ് ഇൻഡസ്ട്രികൾ... നമ്മളാണ് അഹങ്കാരികൾ എന്ന് തോന്നും'; ഇന്ദ്രൻസ് പറയുന്നു
ബന്ധങ്ങളുടെ നൂലിഴകൾ ‘ചക്ക’യിലൂടെ പറഞ്ഞ കഥ; ‘മൊളഞ്ഞി’യുടെ പിന്നാമ്പുറങ്ങൾ, അഭിമുഖം മഹേഷ് എസ് മധു

ഇനി മലയാളം മാത്രമല്ല...കോൺഫിഡൻസ് ആയി !

മലയാളഭാഷ പോലെ കൈകാര്യം ചെയ്യാൻ പറ്റില്ലല്ലോ എന്നതായിരുന്നു അന്യഭാഷകൾ ഇതുവരെ കമ്മിറ്റ് ചെയ്യാതിരുന്നതിന് കാരണം. ഭാഷാപരിമിതി, മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവരുതെന്ന് നിർബന്ധമുണ്ട്. കൊക്കിലൊതുങ്ങിയ ക്യാരക്ടർ കിട്ടിയത് കൊണ്ട് കറുപ്പിൽ പ്രശ്‌നമുണ്ടായില്ല. കോൺഫിഡൻസ് ആയി.

സുകുമാരനെ ഏറ്റെടുത്തതിൽ സന്തോഷം

എനിക്ക് പറ്റുമെന്ന് തോന്നിയാലേ ഏത് ക്യാരക്ടറും ഏറ്റെടുക്കാറുള്ളൂ. കറുപ്പിലെ ക്യാരക്ടറിനെപ്പറ്റി ആളുകൾ പ്രശംസിച്ച് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. കൂടെ അഭിനയിച്ചവരുമൊക്കെ ഒരുപാട് എഫർട്ട് എടുത്തതിന്റെ ഫലമാണ് സിനിമയുടെ വിജയം. വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത് ഫലിപ്പിക്കാനാവുന്നതിന് കാരണം അതെനിക്ക് ചെയ്യാനാകമെന്ന ഉറച്ച വിശ്വാസമാണ്.

English Summary: When it comes to the biggest career transformation in Malayalam cinema, many Malayalis now point to Indrans. Actor Indrans, opening up about his character in Karupp and his first experience working in another film industry. Starting his journey as a comedy actor, Indrans has evolved into one of the finest performers in the industry, known for effortlessly handling a wide range of powerful roles. His remarkable acting talent has earned him immense respect in Malayalam cinema, and his influence is now expanding beyond Kerala into Tamil cinema as well.

Madism Digital
madismdigital.com