'രാഷ്ട്രീയമല്ല! മതം ചോദിക്കുന്നതാണ് പേടി'

ഇർഷാദ് അലി: മലയാളം സിനിമാ - സീരിയൽ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അഭിനേതാവാനാണ് ഇർഷാദ് അലി. അഭിനയത്തോടുള്ള അഭിനിവേശം ഇർഷാദിനെ നാടകങ്ങളിലും, പിന്നീട് സിനിമാ - സീരിയൽ രംഗത്തേക്കുമെത്തിച്ചു.തൃശൂർ ജില്ലയിലെ കേച്ചേരിയിൽ ജനിച്ചു വളർന്ന ഇർഷാദിന്, മലയാള സിനിമയുടെ അഭിമാന താരങ്ങളായ മമ്മൂട്ടിയോടും മോഹൻലാലിനോടുമൊപ്പം ഓർത്തു വയ്ക്കുന്ന മികച്ച കഥാപാത്രങ്ങളെ തിരശീലയിലെത്തിക്കാൻ സാധിച്ചു.

മാഡിസം ഡിജിറ്റലിനു നൽകിയ അഭിമുഖത്തിൽ, 33 വർഷക്കാലമായി തുടരുന്ന തന്റെ അഭിനയജീവിത്തിലെ വൈകാരികമായ നിമിഷങ്ങൾ, സിനിമ സെറ്റിലെ അനുഭവങ്ങൾ, എഴുത്ത്, വായന, യാത്ര, രാഷ്ട്രീയം, എന്നീ വിഷയങ്ങളെകുറിച്ച് ഇർഷാദ് സംസാരിക്കുന്നുണ്ട്.

Related Stories

No stories found.
Madism Digital
madismdigital.com