മലയാള ചലച്ചിത്ര ഛായാഗ്രാഹകനും സിനിമ സംവിധായകനും ആണ് സുജിത്ത് വാസുദേവ്. ദൃശ്യം, സെവെൻത്ത് ഡേ, മെമ്മറീസ്, അയാൾ, അനാർക്കലി, എസ്ര, ലൂസിഫർ, എൽ2: എമ്പുരാൻ തുടങ്ങിയ ഹിറ്റ് സിനിമകളുടെ ഛായാഗ്രാഹകൻ സുജിത്താണ്. 2013-ൽ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പൃഥ്വിരാജ്, വേദിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2016ൽ പുറത്തിറങ്ങിയ ചിത്രമായ ജെയിംസ് ആൻഡ് ആലീസ് സംവിധാനം ചെയ്ത് സംവിധാനരംഗത്തേക്കും സുജിത്ത് കടന്നു.
മാഡിസം ഡിജിറ്റലിന് നൽകിയ അഭിമുഖത്തിൽ, സിനിമ എന്ന തന്റെ ലഹരി, മലയാള സിനിമയിലെ മാറി വരുന്ന കാഴ്ച്ചകൾ, പിന്നെ സിനിമയിലെ പ്രിയപ്പെട്ട ഓർമകൾ. പ്രിഥ്വിരാജ് എന്ന നടനും സംവിധായകനുമായുള്ള സാഹോദര്യം, വേണ്ടത്ര അംഗീകാരം ലഭിക്കാതെ പോയ തന്റെ സിനിമകൾ, പിന്നെ ദേശീയ അവാർഡുകളിൽ കാണുന്ന നീതികേട്, തുടങ്ങി വിഷയങ്ങളെ കുറിച്ച് സുജിത്ത് വാസുദേവ് സംസാരിക്കുന്നുണ്ട്.