'ആന്റ്-മാൻ' കഥാപാത്രം മരിക്കണമെന്നാണ് എന്റെ ആഗ്രഹം! പക്ഷേ മാർവെൽ സമ്മതിക്കുന്നില്ല; വെളിപ്പെടുത്തി മൈക്കൽ ഡഗ്ലസ്

ആന്റ്-മാൻ ഫ്രാഞ്ചൈസിയിൽ തന്റെ കഥാപാത്രം മരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, രണ്ടാമത്തെ ചിത്രത്തിന് ശേഷം തന്നെ കഥാപാത്രത്തെ ഒഴിവാക്കേണ്ടതായിരുന്നുവെന്നായിരുന്നു താരത്തിന്റെ മറുപടി
'ആന്റ്-മാൻ' കഥാപാത്രം മരിക്കണമെന്നാണ് എന്റെ ആഗ്രഹം! പക്ഷേ മാർവെൽ സമ്മതിക്കുന്നില്ല; വെളിപ്പെടുത്തി മൈക്കൽ ഡഗ്ലസ്
Published on: 

മാർവൽ സിനിമകളിലെ തന്റെ കഥാപാത്രത്തിന് മരണം സംഭവിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും എന്നാൽ അണിയറപ്രവർത്തകർ അതിന് അനുവദിച്ചില്ലെന്നും വെളിപ്പെടുത്തി ഹോളിവുഡ് താരം മൈക്കൽ ഡഗ്ലസ്. ‘ആന്റ്-മാൻ’ ഫ്രാഞ്ചൈസിയിൽ ഡോ. ഹാങ്ക് പിം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. രണ്ടാമത്തെ ചിത്രത്തിന് ശേഷം തന്നെ കഥാപാത്രത്തെ ഒഴിവാക്കാമായിരുന്നുവെന്നും എന്നാൽ കരാർ വ്യവസ്ഥകൾ കാരണം അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജോഷ് ഹൊറോവിറ്റ്സ് ‘ഹാപ്പി സാഡ് കൺഫ്യൂസ്ഡ്’ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് മൈക്കൽ ഡഗ്ലസ് ഇക്കാര്യം പറഞ്ഞത്. ആന്റ്-മാൻ ഫ്രാഞ്ചൈസിയിൽ തന്റെ കഥാപാത്രം മരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, രണ്ടാമത്തെ ചിത്രത്തിന് ശേഷം തന്നെ കഥാപാത്രത്തെ ഒഴിവാക്കേണ്ടതായിരുന്നുവെന്നായിരുന്നു താരത്തിന്റെ മറുപടി

“രണ്ടാമത്തെ സിനിമയ്ക്ക് ശേഷം അവർ എന്റെ കഥാപാത്രത്തെ ഒഴിവാക്കേണ്ടതായിരുന്നു. പക്ഷേ, അതിന് അവർ എന്നെ അനുവദിച്ചില്ല. ആദ്യ ‘ആന്റ്-മാൻ’ ചിത്രത്തിന് ശേഷം കരാറിലെ ചില വ്യവസ്ഥകൾ കാരണം കഥാപാത്രത്തിൽ നിന്ന് പിന്മാറാൻ കഴിഞ്ഞില്ല'' എന്ന് ഡഗ്ലസ് വെളിപ്പെടുത്തി

'ആന്റ്-മാൻ' കഥാപാത്രം മരിക്കണമെന്നാണ് എന്റെ ആഗ്രഹം! പക്ഷേ മാർവെൽ സമ്മതിക്കുന്നില്ല; വെളിപ്പെടുത്തി മൈക്കൽ ഡഗ്ലസ്
'ആയിരം തവണ മാപ്പുപറയാനും മടി ഇല്ല'; പഹൽഗാം പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സോനു നിഗം

ഒപ്പം, മാർവൽ ചിത്രങ്ങളുടെ ചിത്രീകരണം ഏറെ വെല്ലുവിളി നിറഞ്ഞ അനുഭവമായിരുന്നെന്നും താരം പറഞ്ഞു. 2011-ൽ ക്യാൻസറിനെ അതിജീവിച്ചശേഷം ഗ്രീൻ സ്‌ക്രീൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്ന് ഡഗ്ലസ് വെളിപ്പെടുത്തി. അത്തരമൊരു ചിത്രത്തിന്റെ ചിത്രീകരണം എങ്ങനെയായിരിക്കുമെന്ന കൗതുകമാണ് ‘ആന്റ്-മാൻ’ ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്. “ഇതുവരെ ഗ്രീൻ സ്‌ക്രീൻ സിനിമയിൽ അഭിനയിച്ചിട്ടില്ലെന്ന് ഏജന്റുമാരോട് പറഞ്ഞിരുന്നു. അത്തരമൊരു സിനിമയുടെ ഭാഗമാകുന്നത് എങ്ങനെയാണെന്ന് അറിയണമെന്നുണ്ടായിരുന്നു. മുന്നിൽ കാണുന്നത് വെറുമൊരു പച്ച സ്‌ക്രീനാണ്. എന്നാൽ സിനിമ പൂർത്തിയാകുമ്പോൾ ദൃശ്യങ്ങൾ എങ്ങനെയായിരിക്കുമെന്ന് അവർ ചിത്രങ്ങൾ കാണിച്ചുതരും,” ഡഗ്ലസ് പറഞ്ഞു.

'ആന്റ്-മാൻ' കഥാപാത്രം മരിക്കണമെന്നാണ് എന്റെ ആഗ്രഹം! പക്ഷേ മാർവെൽ സമ്മതിക്കുന്നില്ല; വെളിപ്പെടുത്തി മൈക്കൽ ഡഗ്ലസ്
ജയ് ഹേമന്ത് ഷ്രോഫ് എങ്ങനെ ടൈഗറായി? വീണ്ടും ചർച്ചയായി പേര്

നാലാം ഘട്ട ക്യാൻസറിനോട് പോരാടിയ നിർണായക ഘട്ടത്തിൽ ഹോളിവുഡിലെ സുഹൃത്തുക്കളിൽനിന്ന് പിന്തുണ ലഭിച്ചില്ലെന്നും നടൻ മൈക്കൽ ഡഗ്ലസ് വെളിപ്പെടുത്തി. രോഗാവസ്ഥയും ഏകാന്തതയും നിറഞ്ഞ ആ കാലഘട്ടം തന്റെ ജീവിതത്തെയും കരിയറിനെയും ആഴത്തിൽ സ്വാധീനിച്ചെന്നും 50 വർഷം നീണ്ട അഭിനയജീവിതത്തിൽനിന്ന് പിന്മാറാനുള്ള തീരുമാനത്തിലേക്ക് നയിച്ചെന്നും താരം പറഞ്ഞു.

2015-ൽ പുറത്തിറങ്ങിയ ‘ആന്റ്-മാൻ’ എന്ന ചിത്രത്തിലൂടെയാണ് മൈക്കൽ ഡഗ്ലസ് മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായത്. തുടർന്ന് 2018-ൽ പുറത്തിറങ്ങിയ ‘ആന്റ്-മാൻ ആൻഡ് ദി വാസ്പ്’ എന്ന ചിത്രത്തിലും അദ്ദേഹം ഹാങ്ക് പിം ആയി വേഷമിട്ടു. ‘അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം’ ഉൾപ്പെടെ നാല് മാർവൽ ചിത്രങ്ങളിലാണ് താരം ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

Summary

Michael Douglas has revealed that he wanted his Ant-Man character, Dr. Hank Pym, to be killed off after the second film, but Marvel did not allow it due to contractual obligations. The Hollywood actor also spoke about his curiosity to experience green-screen filmmaking after recovering from cancer in 2011.

Madism Digital
madismdigital.com