'ഏലേലം കിളി' വമ്പൻ ഹിറ്റ്; മഞ്ചു വാര്യർക്ക് നന്ദി പറഞ്ഞ് സിതാര

മഞ്ജു വാര്യർക്ക് നന്ദി പറഞ്ഞ് സിതാര കൃഷ്ണകുമാർ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
'ഏലേലം കിളി' വമ്പൻ ഹിറ്റ്; മഞ്ചു വാര്യർക്ക് നന്ദി പറഞ്ഞ് സിതാര
Published on

മഞ്ചു വാര്യരുടെ മേക്കോവറുകളും, പുതിയ ഫാഷൻ ട്രെന്റുകളുടെ പരീക്ഷണങ്ങളും എക്കാലവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ, ഗായിക സിതാര കൃഷ്ണകുമാറിന്റെ 'ഏലേലം കിളി' എന്ന പ്രൊജക്ടിന് വേണ്ടി മഞ്ജു വാര്യർ നടത്തിയ മേക്കോവറാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മലബാറിക്കസിന്റെ പുതിയ ആൽബത്തിൽ അതിഥി വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്. തന്റെ ഒരുപാട് കാലത്തെ ആ​ഗ്രഹം പൂർത്തിയാക്കാൻ സഹായിച്ച 'മഞ്ചു ചേച്ചിക്ക്' നന്ദി അറിയിച്ചിരിക്കുകയാണ് സിതാര.

സിതാരയുടെ വാക്കുകൾ:

"ഒരു വിദൂര സ്വപ്നം യാഥാർത്ഥ്യമായി. പ്രിയപ്പെട്ട മഞ്ജു ച്ചേച്ചി ഞങ്ങളുടെ വിഡിയോയുടെ ഭാഗമാവുക എന്നത് ഏറെക്കാലമായി ഹൃദയത്തോട് ചേർത്തുവെച്ച ഒരു ആഗ്രഹമായിരുന്നു. അതിന് സമ്മതം നൽകിയ അവരുടെ ആ നല്ല മനസ്സ് വാക്കുകൾക്കും അപ്പുറമാണ്. അവർ സമ്മതം പറഞ്ഞ ആ നിമിഷം മുതൽ, ഓരോ കാര്യങ്ങളും വളരെ സ്നേഹത്തോടെയും, കരുതലോടെയുമാണ് മുന്നോട്ട് പോയത്. അവരുടെ ടീം എല്ലാത്തിനും വഴികാട്ടി. അവരുടെ സാന്നിധ്യം ഞങ്ങൾക്കൊരിക്കലും സങ്കൽപ്പിക്കാൻ കഴിയാത്തത്ര പ്രൗഢി നൽകി. ഈ യാത്രയിൽ അവർ പകർന്ന ഊഷ്മളതയ്ക്കും, അവരിലെ ആ മാന്ത്രികതയ്ക്കും ഹൃദയം നിറഞ്ഞ നന്ദി"

‘ഏലേലം കിളി’ തമിഴിലാണ് ഒരുക്കിയിരക്കുന്നത്. അഹമ്മദ് ശ്യാം ആണ് ആൽബത്തിന് സംഗീതം നൽകിയിരിക്കുന്നത്. സിത്താരയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ ദൃശ്യഭംഗിയെയും ആസ്വാദകർ പ്രശംസിക്കുന്നുണ്ട്. 2017ൽ സിത്താര കൃഷ്ണകുമാർ രൂപീകരിച്ച ബാൻഡ് ആണ് ‌പ്രൊജക്ട് മലബാറിക്കസ്. ശാസ്ത്രീയ ഗാനങ്ങൾക്കൊപ്പം ഫോക്ക് ഗാനങ്ങള്‍ക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ബാൻഡ് പാട്ടുകൾ ഒരുക്കുന്നത്. ബാൻഡിന്റെ ‘ചായപ്പാട്ട്’, ‘പിള്ളേരാണ്’, ‘ഋതു’ തുടങ്ങിയ ഗാനങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

English Summary: Sithara Krishnakumar thank Manju Warrier for her guest role in the new album 'elelam kili'

Related Stories

No stories found.
Madism Digital
madismdigital.com